ലോകത്തിൽ വച്ചേറ്റവും ആഡംബരഭരിതവും സവിശേഷവുമായ ഭക്ഷണപദാർത്ഥമാണ് കാവിയർ. സമ്പന്നവിഭാഗങ്ങളുടെ ഭക്ഷ്യവിഭവം. കിലോയ്ക്ക് 25 ലക്ഷംരൂപയാണ് വില.
കറുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്ന കാവിയർ ഇറാനിലെ ബെലുഗ മത്സ്യത്തിന്റെ മുട്ടകളാണ്. ബെലുഗ കാവിയർ, അൽമാസ് കാവിയർ എന്നിങ്ങനെയും കാവിയറുകളുണ്ട്. എല്ലാ കാവിയറുകളിലും വച്ചേറ്റവും വിലപിടിപ്പുള്ളത് ഇറാനിയൻ ബെലുഗ കാവിയറുകളാണ്, മറ്റൊന്ന് അൽമാസ് എന്ന പ്ര ത്യേക ഇനമാണ്. റഷ്യൻ ഭാഷയിൽ വജ്രം എന്നാണ് ഇതിനെ വിളിക്കുന്നത്. രത്നത്തിന് തുല്യമായ വിലയായതുകൊണ്ട്ാണ് ഇങ്ങനെയൊരു പേര് .
തെക്കൻ കാസ്പിയൻ കടലിലുള്ള 60 നും 100 നും ഇടയിൽപ്രായമുളള അപൂർവ്വ ഇനം ആൽബിനോ സ്റ്റർജൻ മത്സ്യത്തിന്റെ മുട്ടകളിൽ നിന്നാണ് ഇതുല്പാദിപ്പിക്കുന്നത്. 100 വർഷം പ്രായമുള്ളവയുടെ മുട്ടകൾ കൂടുതൽ രുചികരവും മിനുസമാർന്നതുമായിരിക്കും.
സ്റ്റാർജൻ മത്സ്യത്തിന്റെ മുട്ടകൾ പതിവായി കഴിച്ചിരുന്ന ആദ്യ ജനവിഭാഗം പേർഷ്യക്കാരായിരുന്നുവെന്നാണ് ചരിത്രം. വളരെ രുചികരമായ ഈ ഭക്ഷണം കഴിക്കുന്നവരുടെ ശാരീരിക ക്ഷമതയും ആരോഗ്യവും വർദ്ധിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. പുരാതന ഗ്രീക്കുകാർ ഇത് തെക്കൻ ഉക്രെയ്നിൽ നി്ന്ന് ഇറക്കുമതി ചെയ്തിരുന്നതായും ചരിത്രം പറയുന്നു. രോഗശമനത്തിന് സഹായിക്കുന്നതിനാൽ കാവിയറിന് ഔഷധഗുണമുണ്ടെന്ന് റോമാക്കാർ മനസ്സിലാക്കിയിരുന്നു..
യൂറോപ്പിലെ രാജകീയ ചടങ്ങുകളിൽ കാവിയർ ഒഴിവാക്കാനാവാത്ത വിഭവങ്ങളിലൊന്നായിരുന്നു. ഇറാനിനടുത്ത്, മലീനികരണവിധേയമാകാത്ത പ്രദേശങ്ങളിലാണ് ഇവ കണ്ടുവന്നിരുന്നത്. 100 വർഷം വരെ ജീവിച്ചിരിക്കാൻ ഈ മത്സ്യങ്ങൾക്ക് കഴിവുണ്ട്. എന്നാൽ ഇന്ന് ഇവ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വെളുത്ത കാവിയറുകൾ അത്യപൂർവ്വ വിഭവങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്.
നട്സിന്റെയും ക്രീമിന്റെയും രുചിയാണ് ഈ മുട്ടകൾക്കുള്ളത്. ശരിയായ താപനില നിയ ന്ത്രിച്ച് മെറ്റാലിക് അല്ലാത്ത ഒരു പദാർത്ഥത്തിൽപ്രത്യേകിച്ച് ഗ്ലാസിലാണ് ഇവ വിളമ്പുന്നത്. ഗിന്നസ് വേൾഡ് റിക്കാർഡിലും കാവിയർ ഇടം പിടിച്ചിട്ടുണ്ട്.