ഇനിയും ഒപ്പമുണ്ടാവണം

Date:

ബോബിയച്ചന്റെ (ഫാ. ബോബി ജോസ് കട്ടിക്കാട്) വാക്ക് കടമെടുത്ത് തുടങ്ങട്ടെ. ‘ഒപ്പ’ത്തിന് ഒരു കുരിശുപള്ളിയുടെയത്ര വലുപ്പമേയുള്ളൂ. അതിൽ കൊള്ളാവുന്ന ആൾക്കാരും. എന്നിട്ടും കഴിഞ്ഞ ലക്കം ‘ഒപ്പം’ കൈകളിലെത്താതിരുന്നപ്പോൾ പലയിടങ്ങളിൽ നിന്നായി പലരും വിളിച്ചു, എന്തുപറ്റി? കോപ്പി കിട്ടിയില്ലല്ലോ?

കേരളത്തെ വൻദുരിതത്തിലാക്കിയ പ്രളയത്തിന്റെ ആ ദിവസങ്ങളിലായിരുന്നു ‘ഒപ്പം’ പുറത്തിറങ്ങിയത്.  മലയാളികൾ മുഴുവൻ ആ ദുരിതത്തിന് മുമ്പിൽ വിറങ്ങലിച്ചു നിന്നപ്പോൾ, നമ്മുടെ കേരളത്തെ പുനരുദ്ധരിക്കാൻ ഓരോ ചില്ലിക്കാശിനും വലിയ വിലയുണ്ടെന്നും എല്ലാം നഷ്ടമായവർക്ക് കഴിയുന്ന വിധത്തിൽ സഹായം നല്കാൻ ഓരോരുത്തർക്കും കടമയുണ്ടെന്നും ഞങ്ങൾക്ക് മനസ്സിലായി. കൂടിയാലോചനയിൽ ഞങ്ങൾ ഒരു തീരുമാനമെടുത്തു. ‘ഒപ്പ’ത്തിന്റെ പ്രിന്റിംങ് ഒഴിവാക്കുക. മൊബൈൽ വേർഷനും ഇ-മാഗസിനും മാത്രമായി ചുരുക്കുക. പ്രിന്റിംങിനും പോസ്റ്റിംങിനും ചെലവാക്കുന്ന തുക ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ചെലവഴിക്കുക. അങ്ങനെയാണ് കഴിഞ്ഞമാസം ‘ഒപ്പം’ പ്രിന്റ് രൂപത്തിൽ നിങ്ങളുടെ കൈകളിൽ എത്താതെ പോയത്.

വലിയൊരു കാര്യമായിട്ടല്ല ഞങ്ങൾ ഇത് പറയു ന്നത്. മറിച്ച് ‘അണ്ണാൻകുഞ്ഞും തന്നാലായത്’ എന്ന മട്ടിൽ ഒരു കാര്യം ചെയ്തു എന്ന് പറയാൻ മാത്രമാണ്.

ഇനിയും പുനരുദ്ധരിക്കേണ്ട ജീവിതങ്ങൾ ഏറെയാണ്.  എത്ര കിട്ടിയാലും തികയാത്ത വിധത്തിലുള്ളതാണ്  എല്ലാം നഷ്ടമായവരുടെ അവസ്ഥകൾ. അവരെ സഹായിക്കാൻ കിട്ടുന്ന ഒരു അവസരവും നമ്മൾ പാഴാക്കരുത്. നാളുകൾ കഴിയുമ്പോൾ പലരും അവരെ മറക്കും. അവർ മാത്രം തങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോകും. ആ സമയത്താണ് അവർക്ക് നമ്മുടെ സഹായം കൂടുതൽ വേണ്ടത്. കഴിയുന്ന വിധത്തിൽ തുടർന്നും വ്യക്തിപരമായി അവരെയെല്ലാം സഹായിക്കാൻ ശ്രമിക്കുക, അവരെ സന്ദർശിക്കാൻ തയ്യാറാകുക.

അവരുടെ വേദനകൾക്കൊപ്പം നടക്കാൻ ഇനിയും എല്ലാവർക്കും കടമയുണ്ട് എന്നോർമ്മിപ്പിച്ചുകൊണ്ട്,
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!