വിമർശനങ്ങളെ പേടിക്കണോ?

Date:

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ വിമർശനങ്ങളെ  അത്രയധികം പേടിക്കുകയോ അതോർത്ത് തളരുകയോ ചെയ്യേണ്ടതുണ്ടോ?ഇല്ല എന്നുതന്നെയാണ് ഉത്തരം.

വിമർശനങ്ങളെ വൈകാരികമായും  വ്യക്തിപരമായും സ്വീകരിക്കുന്നതുകൊണ്ടാണ് വിമർശനങ്ങളെ നാം ഭയക്കുന്നത്. എന്റെ നാശം കാണാൻ ആഗ്രഹിക്കുന്നതുകൊണ്ടും എന്നോടുള്ള വിദ്വേഷം കൊണ്ടുമാണ് ഞാൻ വിമർശിക്കപ്പെടുന്നത് എന്ന് വിചാരിക്കുന്ന ഒരാൾക്ക് വിമർശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കാനാവില്ല വിമർശിക്കുന്ന ആളും വിമർശിക്കപ്പെടുന്ന ആളും തമ്മിലുള്ള ബന്ധവും വിമർശനത്തിലെ പ്രധാന ഘടകമാണ്.  വിമർശിക്കപ്പെടുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അയാളെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത് എന്താണ്?

സൂയയാണോ അതോ തന്റെ കാര്യത്തിലുള്ള താല്പര്യമോ?  താൻ നന്നാകുന്നതിലുളള അസ്വസ്ഥതയോ അതോ താൻ കൂടുതൽ മെച്ചപ്പെടണമെന്ന ആഗ്രഹമോ? ഇങ്ങനെയൊരു വേർതിരിവ് മനസ്സിലാക്കിയെങ്കിൽ മാത്രമേ  വിമർശനങ്ങളെ ആരോഗ്യപരമായി സമീപിക്കാനാവൂ.

വിമർശനത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോ.. വിമർശനത്തിൽ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നുകയാണെങ്കിൽ അത് തിരുത്താൻ, മെച്ചപ്പെടാൻ ശ്രമിക്കുക. ഇനി അതല്ല വാസ്തവരഹിതമാണെന്നാണ്  വിലയിരുത്തപ്പെടുന്നതെങ്കിൽ അതിനെ അതിന്റെ പാട്ടിന് വിട്ടേക്കുക.

അഭിനന്ദനങ്ങൾ നല്ലതാണ്, അതുപോലെ തന്നെ വിമർശനവും.തുടർച്ചയായി എല്ലായിടത്തു നിന്നും അഭിനന്ദനങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ അതൊരുപക്ഷേ ജീവിതത്തിൽ മാറ്റംവരുത്താനോ തിരുത്താനോ തയ്യാറാകണമെന്നില്ല. അംഗീകരിക്കപ്പെടുന്നുണ്ട്, പ്രശംസിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കി അതേ രീതിയിൽ തുടർന്നുപോകാനുള്ളപ്രവണതയായിരിക്കും അതിന്റെ ഫലം. എന്നാൽ വിമർശിക്കപ്പെടുമ്പോൾ എവിടെയോ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാവും. തിരുത്തേണ്ടിടത്ത് തിരുത്താനും പഴയതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ നന്നായിപ്രവർത്തിക്കാനും അതു പ്രേരണ നല്കും.

വിമർശിക്കുന്നവരും ഒരു കാര്യം ഓർത്തിരിക്കുന്നത് നല്ലതാണ്. ക്രൂരവും ഭീകരവുമായ രീതിയിൽ വിമർശിക്കരുത്. ഏതു രീതിയിൽ വിമർശിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നതു അതുപോലെ മറ്റുള്ളവരെയും വിമർശിക്കുക. വിമർശനത്തിലെ ടോൺ പ്രധാനപ്പെട്ടതാണ്. ഒരു കാര്യം പലരീതിയിൽ നമുക്ക് പറയാനാവും.

വിമർശനങ്ങളെ ഒരിക്കലും വൈകാരികമായി എടുക്കരുത്. അങ്ങനെയാകുമ്പോഴാണ് നാം തളർന്നുപോകുന്നത്. വിമർശിക്കപ്പെടുമ്പോൾ തിടുക്കം കൂട്ടി തിരുത്താനോ ന്യായംപറയാനോ പോകരുത്. വിമർശനങ്ങളെ സ്വാഗതം ചെയ്യാൻ കഴിയുന്നത് സ്വന്തം കഴിവിൽ മതിപ്പും ആത്മവിശ്വാസവുമുള്ളവർക്കാണ്. 

വിമർശനങ്ങളിൽ പരിധിയിൽ കൂടുതലായി തളർന്നുപോകുന്നുണ്ടെങ്കിൽ അതിന് ഒറ്റകാരണമേയുള്ളൂ. മറ്റുള്ളവരുടെ നാവിലാണ് നാം സന്തോഷം കണ്ടെത്തിയിരുന്നത്. സ്വന്തം കഴിവിനെക്കുറിച്ച് നമുക്കു തന്നെ സംശയമുണ്ടായിരുന്നു.

More like this
Related

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്....

പറയാതെ പറയുന്ന സ്‌നേഹങ്ങൾ

'LOVE' ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും....

ഏകാന്തതയെ തുരത്തിയോടിക്കാം…

ഒരു പക്ഷേ ഞെട്ടിക്കുന്ന കണക്കു തന്നെയായിരിക്കാം ഇത്. ആഗോളതലത്തിൽ പ്രായപൂർത്തിയായ നാലുപേരിൽ...
error: Content is protected !!