സംഘർഷം അനുഭവിക്കുന്നുണ്ടോ?

Date:

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ് മനുഷ്യർ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ പലപ്പോഴും അവയെല്ലാം സ്‌ട്രെസാണെന്ന് ആരും മനസ്സിലാക്കാറില്ല. സ്‌ട്രെസ് അനുഭവിക്കുന്ന വ്യക്തികളിൽ പൊതുവെ പ്രകടമായി കാണുന്ന ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ നിങ്ങളിൽ തുടർച്ചയായി കാണപ്പെടുന്നുണ്ടോയെന്ന് വിലയിരുത്തുക.

തലവേദന

എല്ലാ ദിവസവും തലവേദന ഉണ്ടാകുന്നുണ്ടോ? അമിതമായ സ്‌ട്രെസ് അനുഭവിക്കുന്നതിന്റെ സൂചനയാണ് ഇത്.

ദേഷ്യം

മനുഷ്യർക്ക് ദേഷ്യം സ്വഭാവികമാണ്. എന്നാൽ നിയന്ത്രണവിധേയമല്ലാത്തവിധത്തിൽ, എപ്പോഴും എന്തിനും ദേഷ്യപ്പെടുന്ന ശീലമാണെങ്കിൽ ആ ദേഷ്യങ്ങൾക്ക് പിന്നിൽ സ്‌ട്രെസുണ്ടെന്നാണ് പറയപ്പെടുന്നത്.

വിട്ടുമാറാത്ത അസുഖം

ചിലരുണ്ട് അവർക്ക് എപ്പോഴും ഓരോരോ അ സുഖങ്ങളാണ്. ഈ അസുഖങ്ങൾക്കെല്ലാം കാരണം അവരുടെ സ്‌ട്രെസാണ്.

മുഖക്കുരു

എണ്ണമയം കൂടുതലുള്ള ത്വക്കും ഹോർമോൺ വ്യതിയാനങ്ങളും മുഖക്കുരുവിന് കാരണമാകാറുണ്ട്.  പക്ഷേ സ്‌ട്രെസും ഒരു കാരണമാണെന്ന് മറക്കരുത്.

വിശപ്പ്, ദഹനം, സെക്സ് എന്നിവയിലുള്ള മാറ്റം

അമിതമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികൾ നേരിടുന്ന മൂന്നു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇവ. ലൈംഗികകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും ഇവർക്ക് താല്പര്യക്കുറവോ അല്ലെങ്കിൽ അവയുടെ താല്പര്യങ്ങളിൽ മാറിമാറി വ്യത്യാസമോ ഉണ്ടായിക്കൊണ്ടിരിക്കും. സമ്മർദ്ദങ്ങൾ നേരിടുന്നവരുടെ ദഹനവ്യവസ്ഥ കൃത്യമായ രീതിയിൽ പ്രവർത്തിക്കുകയുമില്ല.  നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നൊക്കെ നാം പൊതുവെ പറയുന്ന പല രോഗലക്ഷണങ്ങളും സ്‌ട്രെസുമായി ബന്ധപ്പെട്ടവയാണ്. അമിതമായ സംഘർഷങ്ങളുമായി സ്വാഭാവികമായ ജീവിതം മുന്നോട്ടുകൊണ്ടുപോവാനാവുകയില്ല. അതുകൊണ്ട് സ്‌ട്രെസുമൂലം അത്യധികം വിഷമിക്കുന്നുണ്ടെങ്കിൽ അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള വഴികൾ അന്വേഷിക്കാൻ മറക്കരുത്.

More like this
Related

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്....

പറയാതെ പറയുന്ന സ്‌നേഹങ്ങൾ

'LOVE' ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും....

ഏകാന്തതയെ തുരത്തിയോടിക്കാം…

ഒരു പക്ഷേ ഞെട്ടിക്കുന്ന കണക്കു തന്നെയായിരിക്കാം ഇത്. ആഗോളതലത്തിൽ പ്രായപൂർത്തിയായ നാലുപേരിൽ...
error: Content is protected !!