സമാധാനം

Date:

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.
‘എന്തൊക്കെയുണ്ടെന്ന് പറഞ്ഞിട്ട് എന്തുഗുണം? സമാധാനമില്ലെങ്കിൽ എല്ലാം തീർന്നില്ലേ’

സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ്. അത്തമൊരു ജീവിതംസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പലരും. അതിനായി ഓരോരുത്തരും കണ്ടെത്തുന്ന മാർഗ്ഗങ്ങളും സ്വീകരിക്കുന്ന വഴികളും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. പക്ഷേ അവയൊന്നും നമുക്ക് സമാധാനം നല്കണമെന്നില്ല. സമാധാനം ഒരു അവസ്ഥയാണ്. മനസ്സിന്റെ ഭാവമാണ്. ബാഹ്യമായ ഘടകങ്ങൾ കൊണ്ട് സമാധാനം രൂപപ്പെടുത്തിയെടുക്കാനാവില്ല. അതുപോലെ ബാഹ്യമായ സാഹചര്യങ്ങൾ കൊണ്ട് സമാധാനം തകർക്കപ്പെടാനും പാടില്ല. അങ്ങനെയെങ്കിൽ മാത്രമേ സമാധാനം ശാശ്വതമായിരിക്കുകയുള്ളൂ. അതുമാത്രമേ യഥാർത്ഥ സമാധാനം ആവുകയുമുള്ളൂ.

 മറ്റൊരാൾക്ക് സമാധാനം നല്കാൻ നമുക്ക് കഴിയണമെന്നില്ല, പക്ഷേ മറ്റുള്ളവരുടെ സമാധാനം തകർക്കാൻ നമുക്കെളുപ്പം സാധിക്കും. ഇപ്രകാരം സമാധാനം തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതസാമൂഹികസാംസ്‌കാരിക പശ്ചാത്തലമാണ് എവിടെയുമുള്ളത്.  സ്വയം സമാധാനം അനുഭവിക്കാത്ത മനുഷ്യർക്ക് മറ്റുള്ളവർക്കും സമാധാനം നല്കാനാവില്ല. പണം കടം ചോദിക്കുമ്പോൾ എടുത്തുകൊടുക്കണമെങ്കിൽ ഒന്നുകിൽ അതിനുള്ള മനസ്സുവേണം രണ്ടാമത് പോക്കറ്റിൽ കാശുണ്ടായിരിക്കണം.അതുതന്നെയാണ് സമാധാനം നല്കുന്ന കാര്യത്തിലുമുളളത്. സമാധാനം ഉളള ഒരാൾക്കു മാത്രമേ സമാധാനം നല്കാനാവൂ. കുടുംബത്തിലോ തൊഴിലിടങ്ങളിലോ ആന്തരികസമാധാനം  ഇല്ലാത്ത ഒരു വ്യക്തിയുണ്ടെങ്കിൽ ആ വ്യക്തിയുമായി ബന്ധപ്പെട്ടുള്ളവരുടെ സമാധാനം എപ്പോൾ തകർന്നുവെന്ന് നോക്കിയാൽ മതി.

 സമാധാനം നിലനിർത്താനും സൃഷ്ടിക്കാനും എല്ലാവരും വിചാരിക്കണം. എന്നാൽ ഒരാൾ മാത്രം വിചാരിച്ചാൽ സമാധാനം തകർക്കാനാവും.
ലോകത്തിന് മുഴുവൻ സമാധാനവും സന്തോഷവുമായി ഉണ്ണിയേശു പിറന്ന ദിവസമാണ് വരാൻ പോകുന്നത്. ക്രിസ്തുമസ്. സമാധാനത്തിന്റെ സദ്വാർത്തയാണ് ക്രിസ്തുമസ് പറഞ്ഞത്. ഹൃദയങ്ങളിൽ സമാധാനമുണ്ടാവട്ടെ, ചുറ്റുപാടുകളിൽ സമാധാനം പടരട്ടെ.

സമാധാനാശംസകളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...

നീ നിന്നെ അറിയുന്നുവോ? 

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ...

കാഴ്ച

കാഴ്ചയും കേൾവിയും  വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച...
error: Content is protected !!