പച്ചക്കറി കഴിച്ചാല്‍ പലതുണ്ട് ഗുണം

Date:

ലോക വെജിറ്റേറിയന്‍ ഡേ കഴിഞ്ഞുപോയെങ്കിലും അതോര്‍മ്മിപ്പിക്കുന്ന കാര്യങ്ങള്‍ അങ്ങനെ കടന്നുപോകുന്നവയല്ല. നാം വിചാരിക്കുന്നതിലും അപ്പുറമാണ് വെജിറ്റേറിയന്‍ ഫുഡിന്റെ ഗുണഗണങ്ങള്‍. ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്നു എന്ന് പൊതുവെ പറയുന്നതിന് പുറമെ വലിയ തോതില്‍ നാരുകള്‍ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ സി, ഇ, മാഗ്നീഷ്യം, തുടങ്ങിയവയും പച്ചക്കറികളിലുണ്ട്. കൊളസ്‌ട്രോള്‍, ബിപി, ഹൃദ്രോഗം എന്നിവയെയും തടഞ്ഞുനിര്‍ത്താന്‍ കഴിവുണ്ട്. ഇതൊക്കെ പലര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും ഇനി പറയാന്‍ പോകുന്നവ എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ല.
പച്ചക്കറി കഴിച്ചാല്‍ ഏകാഗ്രത വര്‍ദ്ധിക്കും. അത് മൂഡു മെച്ചപ്പെടുത്തും. പലതരത്തിലുള്ള മൂഡ് വ്യതിയാനങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വെജിറ്റേറിയന്‍ ഡയറ്റിന് കഴിവുണ്ട്. സോറിയാസിസ് എന്ന ത്വക്കോഗ്രത്തിന് ഫലപ്രദമാണ് വെജിറ്റേറിയന്‍ ഡയറ്റ്. ഇത് സംബന്ധിച്ച് ബ്രസീലിലെ ഒരു പ്രസിദ്ധീകരണത്തില്‍ വിശദമായ ലേഖനം അടുത്തയിടെ പ്രസിദ്ധീകരിച്ചിരുന്നു. കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ പച്ചക്കറികള്‍ക്ക് സാധിക്കുമെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലാന്‍ഗോണ്‍ മെഡിക്കല്‍ സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സ്‌ട്രോക്ക്, പൊണ്ണത്തടി എന്നിവയും കുറയ്ക്കുന്നു. നോണ്‍ വെജ് മാത്രം മതിയെന്ന് നിര്‍ബന്ധബുദ്ധിയുള്ളവര്‍ കുറച്ചെങ്കിലും അതിനോട് അകലം പാലിച്ച് വെജിറ്റേറിയന്‍ ശീലമാക്കിയാല്‍ പലവിധ അസുഖങ്ങളില്‍ നിന്നുള്ള മോചനം കൂടിയാണ് സാധ്യമാക്കുന്നതെന്ന് ഓര്‍മ്മിച്ചാല്‍ നന്ന്.

More like this
Related

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ്...

മാനസികാരോഗ്യത്തിലൂടെ ദിവസം മുഴുവൻ എനർജി

ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ തുടർച്ചയായി ദന്തഡോക്ടറെ കാണുന്നത്...

നന്നായി കളിക്കാം

കുട്ടികൾ ചെയ്യുന്ന ജോലികളാണ് കളികൾ- മറിയ മോണ്ടിസോറി കളിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാവുമോ?  എത്രയെത്ര കളികൾ...
error: Content is protected !!