‘രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ’
ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന ധ്വനിയാണ് അതിലുളളത്. പക്ഷേ പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനാണോ? മുതിർന്ന ഒരുതലമുറയുടെ ആരോഗ്യത്തിൽ പ്രധാനപങ്കുവഹിച്ചിരുന്ന ഒരു വിഭവം പഴങ്കഞ്ഞിയായിരുന്നു. എന്തൊക്കെയാണ് പഴങ്കഞ്ഞിയിലുള്ളത്?
മറ്റ് ഭക്ഷണപദാർത്ഥങ്ങളിൽനിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി 6, ബി 12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യദായകമായ ബാക്ടീരിയാകൾ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിവുണ്ട്. ഒരുരാത്രി മുഴുവൻ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ ഇതേറെ സഹായിക്കുന്നു. പഴങ്കഞ്ഞി ദഹനം സുഗമമാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.
വേനൽക്കാലത്താണ് പഴങ്കഞ്ഞി കഴിക്കുന്നത് കൂടുതൽ നല്ലത്. കാരണം ശരീരം തണുപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യും.
രക്തസമ്മർദ്ദം,കൊളസ്ട്രോൾ,ഹൈപ്പർടെൻഷൻ, ചർമ്മരോഗങ്ങൾ, അലർജി,ബ്രെസ്റ്റ് കാൻസർ തുടങ്ങിയവയെ പ്രതിരോധിക്കാനും സാധിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ പഴങ്കഞ്ഞി വിഘടിപ്പിക്കുന്നു.
ദിവസവും പഴങ്കഞ്ഞി കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യും. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ഇതു സാധിക്കുന്നത്.
കടപ്പാട്: ഇന്റർനെറ്റ്
രാത്രികാലം ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചുവയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്പം ഉപ്പും ചേർത്തു കഴിക്കുക. ആഹാ എന്തൊരു സ്വാദ്. സെലേനിയവും തവിടും ധാരാളമടങ്ങിയിരിക്കുന്ന കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയാണ് കൂടുതൽ നല്ലത്.