ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്. വ്യത്യസ്തമായ മസ്തിഷ്‌ക പ്രവർത്തനത്തിന്റെ ഫലമായി ശ്രദ്ധക്കുറവും അമിതചലനശേഷിയും ആവേശഭരിതമായ പെരുമാറ്റങ്ങളും കാണിക്കുന്ന അവസ്ഥയാണ ഇതെന്ന് പൊതുവെ പറയാം.എന്നാൽ വളരെ അധികം മാതാപിതാക്കളും സമൂഹവും ഇതിനെക്കുറിച്ചുള്ള തെറ്റായ ധാരണകളിൽ കഴിയുകയാണ്.
ADHDയെക്കുറിച്ചുള്ള ചില അബദ്ധധാരണകൾ മാതാപിതാക്കളെയും കുട്ടികളെയും ഒന്നുപോലെ വഴിതെറ്റിക്കുന്നവയാണ്. അതുകൊണ്ട് ഈ അബദ്ധധാരണകളെ തിരുത്തിയെഴുതേണ്ടത് അത്യാവശ്യമാണ്.ആദ്യം എന്തൊക്കെയാണ് ഈ അബദ്ധധാരണകളെന്ന് നോക്കാം.
ADHD ആൺകുട്ടികളെ മാത്രമാണ് ബാധിക്കുന്നത്
പെൺകുട്ടികളെക്കാൾ രണ്ടിരട്ടിയോളം ഇത് ആൺകുട്ടികളിൽ കാണപ്പെടുന്നു എന്നത് ശരിയാണ്, എന്നുകരുതി ഈ അവസ്ഥ പെൺകുട്ടികളിൽ ഉണ്ടാകുന്നില്ലഎന്ന് കരുതാൻ പാടില്ല ഇങ്ങനെയൊരു ധാരണയുള്ളതുകൊണ്ട് അഉഒഉ ഉള്ള പെൺകുട്ടികൾക്ക് ശ്രദ്ധയോ നല്ല ചികിത്സയോ കിട്ടാതെ പോകുന്നു പലപ്പോഴും ഈ കുട്ടികൾ നിശ്ശബ്ദരായിരിക്കും. അതുകൊണ്ടുതന്നെ ഇത് അവഗണിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യാറുണ്ട്,
ADHD ഉള്ള കുട്ടികൾക്ക് സ്വാഭാവികമായി ഉള്ളത് overactivtiy അല്ലെങ്കിൽ hyperactivtiy ആണ്.അവർക്ക് മുൻകൂട്ടിയുള്ള ചിന്തയും നിയന്ത്രണശക്തിയിലും കുറവുണ്ട്.ഇത് അവരുടെ മനോരോഗപരമായ അവസ്ഥയാണ്, അവരൊരിക്കലും ദുഷ്ടരല്ല. അഉഒഉ കുട്ടികൾക്ക് അവരുടെ ചിന്തകളെ നിയന്ത്രിക്കാനാകാത്തതാണ്
ADHD കുറച്ചു ശ്രദ്ധമാറ്റമാണ് എല്ലാവർക്കും ഉണ്ടാവാം
ഇതൊരു വലിയ ലഘൂകരണമാണ്.ശ്രദ്ധ കുറയുന്ന അവസ്ഥ പലർക്കും ഉണ്ടാകാം, എന്നാൽ അഉഒഉ എന്നത് ഒരു നിശ്ചിത മാനസിക വ്യത്യാസമാണെന്നും,അത് ഒരു സ്ഥിരതയുള്ള രോഗാവസ്ഥയാണെന്നും തിരിച്ചറിയണം. ADHD ഉള്ളവർക്ക് neuronal activtiy, dopamine regulation എന്നിവയിൽ വ്യത്യാസം കാണപ്പെടുന്നു. ഇത് വെറും ‘ശ്രദ്ധമാറ്റം’ അല്ല.
‘മാതാപിതാക്കളുടെ പിഴവുകൾ കാരണം ആണ് കുട്ടിക്ക് ADHD’ വരുന്നത് എന്നൊരു ധാരണയുണ്ട്. ഈ ധാരണ മാതാപിതാക്കളെ അനാവശ്യമായ കുറ്റബോധത്തിലേക്ക് തള്ളിവിടുന്നവയാണ്. ജനിതകഘടകങ്ങളുമുള്ള, താത്വികമായ രോഗാവസ്ഥയാണ്. മാതാപിതാക്കളും അധ്യാപകരും സഹായിച്ചാൽ അത് നിയന്ത്രിക്കാം എന്നല്ലാതെ അതുണ്ടാവാൻ ഒരിക്കലും മാതാപിതാക്കൾ കാരണക്കാരല്ല
ADHD ഉള്ള കുട്ടികൾക്ക് ബുദ്ധിശക്തി കുറവാണ്
ഇതും വലിയൊരു തെറ്റാണ്. അഉഒഉ ഉള്ളവർ പലപ്പോഴും അതീവ ബുദ്ധിമതികളും കലാപരവുമായ കഴിവുകളുള്ളവരുമായിരിക്കും..അവർക്ക് പ്രശ്നപരിഹാരത്തിൽ കഴിവുണ്ട്, പക്ഷേ ശാഖാപ്രധാനമായ (nonlinear) രീതിയിൽ ചിന്തിക്കാറാണ് പതിവ്. മികച്ച അവതാരകരും ശാസ്ത്രജ്ഞരുമായ പലരും അവരുടെ ശൈശവത്തിൽ
ADHD അനുഭവപ്പെട്ടിട്ടുണ്ട് (ഉദാ: മൈക്കൽ ഫേൽപ്പ്സ്, ജസ്റ്റിൻ ടിമ്ബർലേക്ക്).
ഈ അവസ്ഥയ്ക്ക് മരുന്ന് ഉപയോഗിക്കരുത്, അതൊക്കെ ലഹരിക്ക് തുല്യമാണ് എന്നതാണ് മറ്റൊരു അബദ്ധധാരണ. ADHD ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ (ഉദാ:methylphenidate, amphetamines) ശാസ്ത്രീയമായി പരിശോധിക്കപ്പെട്ട, ഡോക്ടർ നിർദ്ദേശിച്ച രീതിയിലുള്ള ഔഷധങ്ങളാണ്. ഇതൊരിക്കലും ലഹരിയല്ല,ഔഷധങ്ങൾ വഴി കുട്ടിയുടെ ശ്രദ്ധയും സ്വയം നിയന്ത്രണവും മെച്ചപ്പെടുന്നു, ഇത് സ്‌കൂൾ, സാമൂഹിക ജീവിതത്തിൽ വലിയ പുരോഗതി നൽകുന്നു.
വളരുന്നതോടെ അതെല്ലാം മാറും
മറ്റൊരു തെറ്റായ ആശയമാണ് ഇത്. അഉഒഉ കുട്ടിക്കാലത്ത് ആരംഭിക്കുമ്പോഴും, അതിന്റെ പല ലക്ഷണങ്ങളും തുടർന്ന് ചെറുപ്പത്തിലും മുതിർന്നവയിലേക്കും കടന്നു പോകുന്നു. വളരുന്നതിനനുസരിച്ച് അതിന്റെ രൂപം മാറും പക്ഷേ അസ്വഭാവം അവസാനിക്കില്ല. അഉഒഉ ഉള്ളവരിൽ ഏകദേശം 60% പേർക്ക് മുതിർന്ന ജീവിതത്തിലും ചില ലക്ഷണങ്ങൾ തുടരുന്നു.
ADHD ഉണ്ടെങ്കിൽ കുട്ടിക്ക് വിജയം സാധ്യമല്ല
ഈ ആശയം കുട്ടികളിലെ ആത്മവിശ്വാസത്തെ തകർക്കുന്നു. ADHD ഉള്ളവർക്ക് പ്ലാനിംഗ്, സമയനിർവാഹം തുടങ്ങിയവയിൽ സഹായം നൽകുകയാണെങ്കിൽ അവർക്കും അതിവേഗം വളരാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുമാകുന്നു.
പ്രചോദനമായ ഉദാഹരണങ്ങൾ: സിംൺ ബൈൽസ് (Olympic Gymnast) കാർസ്റ്റൻ സ്മിത്ത് (NASA Engineer).
ADHD ഒരു കുറ്റമല്ല, മനസ്സിന്റെ ഒരു വേറിട്ട പ്രവർത്തനരീതി മാത്രമാണ്. ഈ തെറ്റായ വിശ്വാസങ്ങൾ മാറ്റിയാൽ മാത്രമേ മാതാപിതാക്കൾക്കും സമൂഹത്തിനും ഇത്തരം കുട്ടികളെ സഹായിക്കാൻ സാധിക്കൂ. സഹായം തേടുന്ന മാതാപിതാക്കളെ കരുണയോടെ സമീപിക്കുക. അവർക്ക് വേണ്ടത് കുറ്റപ്പെടുത്തലല്ല മറിച്ച് കൈത്താങ്ങാണ്.
(വിവരങ്ങൾക്ക് കടപ്പാട്: ഇന്റർനെറ്റ്)