ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ ഒരുമിച്ചുകെട്ടിപ്പിടിച്ചുറങ്ങുക. ദാമ്പത്യബന്ധം വർഷങ്ങൾ കഴിഞ്ഞു മുന്നോട്ടുപോകുമ്പോൾ ഒരേ മുറിയിൽ ഒരേ കട്ടിലിലാണ് കിടക്കുന്നതെങ്കിലും ദമ്പതികൾ തമ്മിൽ പരസ്പരം സ്പർശിക്കണമെന്നുപോലുമില്ല. മാത്രവുമല്ല കൂർക്കംവലി പോലെയുള്ള ഇണയുടെ ചില പ്രത്യേകതകൾ പരസ്പരം മാറികിടക്കുന്നതിന് കാരണമായിമാറുകയും ചെയ്തേക്കാം. പക്ഷേ പരസ്പരം ചേർന്നുകിടന്നും കെട്ടിപിടിച്ചും കിടക്കുമ്പോൾ ലഭിക്കുന്ന മാനസികവും ശാരീരികവുമായ ഗുണങ്ങൾ എന്തൊക്കെയാണെന്നറിയാമോ? ഏറ്റവും പ്രധാനപ്പെട്ട ഗുണം സ്ട്രസ് കുറയും എന്നതാണ്. കാരണം സ്നേഹമുള്ള ഒരാളുടെ സാമീപ്യം വഴിയായി സ്ട്രസ് കുറയ്ക്കാൻ സഹായിക്കുന്ന ഓക്സിടോസിനുകൾ പുറപ്പെടും. ദമ്പതികൾ സ്നേഹത്തോടെ കെട്ടിപിടിച്ചുകിടന്നുറങ്ങുമ്പോൾ അവരുടെ മനസ്സ് റിലാക്സഡാകുകയും സ്ട്രസ് കുറയ്ക്കുന്ന ഓക്സിടോസിൻ പുറപ്പെടുകയും ചെയ്യുമെത്ര. പരസ്പരം അഭിമുഖമായി ശരീരത്തിൽ സ്പർശിച്ചുകൊണ്ട്കിടക്കുന്നതും ഒരാളുടെ പുറകിൽക്കൂടി കെട്ടിപിടിച്ച് മറ്റെയാൾ കിടക്കുന്നതും പരസ്പരം സ്നേഹവും പ്രണയവും വർദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. കാലുകൾ പരസ്പരം ചുറ്റിപിടിച്ച് കെട്ടിപിടിച്ചു കിടക്കുന്നതും ഗാഢമായ ഇഴയടുപ്പം വർദ്ധിപ്പിക്കും. ഇണയുടെ തോളിൽ തല ചായ്ച്ച ഉറങ്ങുന്നതും ഇതുപോലെതന്നെയുള്ള അടുപ്പത്തിന്റെ ലക്ഷണമാണ്.
രണ്ടുപേരും പരസ്പരം മാറി കമിഴ്ന്ന് കിടക്കുന്നതും രണ്ടുകയ്യും രണ്ടുകാലും പരമാവധി അകറ്റിവച്ച് ഇണയ്ക്ക് ഇത്തിരിമാത്രം കിടക്കയിൽ സ്ഥലം കൊടുക്കുന്നതും പരസ്പരം തിരിഞ്ഞുകിടക്കുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള അകൽച്ചയുടെ ലക്ഷണങ്ങളാണ്.
അതുകൊണ്ട് ദമ്പതികളേ നിങ്ങൾ ഒരു മുറിയിൽ കിടന്നുറങ്ങാൻ ശ്രമിക്കൂ, കെട്ടിപിടിച്ചുറങ്ങാൻ ശ്രമിക്കൂ. പോസിറ്റിവിറ്റി കിടപ്പുമുറിയിൽ നിറഞ്ഞ് നിങ്ങളുടെ ദാമ്പത്യം കൂടുതൽ ദൃഢവും സുന്ദരവുമായിത്തീരട്ടെ.