മാനസികാരോഗ്യം മക്കളിൽ

Date:

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുട്ടിയുടെ മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ കുട്ടികളുടെ മനസ്സിന് സ്ഥിരതയും ശാന്തിയും നല്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.

ദിവസേന തുടർച്ചയായി പിന്തുടരുന്ന നല്ല മാതൃത്വപിതൃത്വ ശീലങ്ങൾ കുട്ടിയുടെ മാനസികാരോഗ്യം മാത്രമല്ല, അവരുടെ ആത്മവിശ്വാസവും ബന്ധങ്ങളും പഠനോത്സാഹവും വളർത്തുന്നു. ബുദ്ധിപരമായി ഉയർന്ന നിലവാരം കാഴ്ചവയ്ക്കുമ്പോഴും പല മക്കളുടെയും മാനസികാരോഗ്യം ദുർബലമായിരിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.  പരീക്ഷയിൽ തോറ്റതിനും പ്രണയം പരാജയപ്പെട്ടതിനും സ്നേഹം നിരസിക്കപ്പെട്ടതിനുമെല്ലാം ആത്മഹത്യ ചെയ്യുന്ന കൗമാരക്കാർ വ്യക്തമാക്കിത്തരുന്നത് തങ്ങളുടെ മാനസികാരോഗ്യം ദുർബലമാണെന്നും വൈകാരികമായ അസന്തുലിതാവസ്ഥ തങ്ങൾ അനുഭവിക്കുന്നുണ്ടെന്നുമാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ചെറുപ്പംമുതൽ മക്കൾക്ക മാതാപിതാക്കൾ വൈകാരികമായ പിന്തുണ നല്കി സ്വയം പ്രശ്നങ്ങളെ നേരിടാൻ കഴിവുള്ളവരായി വളർത്തേണ്ടത്. ഇതിനായി മാതാപിതാക്കൾ എന്താണ് ചെയ്യേണ്ടത്?

ഗോട്ട്മാൻ, കാറ്റ്സ് , ഹൂവൈൻ എന്നിവർ ചേർന്ന് 1997 ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് മാതാപിതാക്കൾ  മക്കളുടെ  ഇമോഷൻസ് മനസ്സിലാക്കുകയും അതിനെ ഗൈഡ് ചെയ്യുകയും ചെയ്യണമെന്നാണ്. മക്കളുടെ വൈകാരികത മനസ്സിലാക്കുന്ന മാതാപിതാക്കൾ ആത്മനിയന്ത്രണം, വൈകാരികഅടുപ്പം, ശ്രദ്ധ തുടങ്ങിയ കാര്യങ്ങളിൽ സ്വയം നിയന്ത്രണമുള്ളവരായി വളരുന്നതിൽ മക്കളെ സഹായിക്കും. അതുകൊണ്ട് ഒരു സംഭവത്തിൽ  മക്കൾ അനുഭവിച്ച വൈകാരികമായ അനുഭവം എന്തായിരുന്നുവെന്ന് തുറന്നുപറയാൻ അവരെ പ്രോത്സാഹിപ്പിക്കുക, പരീക്ഷയിൽ തോറ്റുപോവുകയോ പ്രതീക്ഷിച്ച മാർക്ക് കിട്ടാതെ വരികയോ മറ്റുള്ളവർ പരിഹസിക്കുകയോ ചെയ്ത അവസരങ്ങളിൽ മക്കൾ പ്രത്യേകമായ മാനസികാവസ്ഥയിലൂടെയായിരിക്കും കടന്നുപോയത്. ആ സമയം തങ്ങൾ അനുഭവിച്ച മനോവികാരം എന്തായിരുന്നുവെന്ന് മക്കളോട് ചോദിക്കുക, തുറന്നുപറയാനും അപ്പോൾ അവർ അനുഭവിച്ച വികാരം എന്തായിരുന്നുവെന്ന് തിരിച്ചറിയാനും അവരെ സഹായിക്കുക. ആ വികാരത്തിന്റെ പോസിറ്റീവും നെഗറ്റീവും  വെല്ലുവിളികളും മനസ്സിലാക്കിക്കൊടുക്കുക. വികാരങ്ങളെ നിയന്ത്രിക്കാനും കീഴടക്കാനും അവരെ സഹായിക്കുക. തങ്ങൾ കടന്നുപോകുന്ന എല്ലാ അനുഭവങ്ങളുടെയും വികാരങ്ങൾ മറകൂടാതെ പങ്കുവയ്ക്കാൻ ചെറുപ്പംമുതല്ക്കേ അവർക്ക് നല്കുന്ന പരിശീലനം ഭാവിയിൽ എല്ലാം പങ്കുവയ്ക്കാനും വികാരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നവരുമാകാൻ അവരെ സഹായിക്കും.

പ്രശ്നം പരിഹരിക്കാനുള്ള മാർഗം കണ്ടെത്താൻ സഹായിക്കുക. കുട്ടികൾ ഒരു പ്രശ്നത്തിൽ അകപ്പെട്ടുവെന്നു വിചാരിക്കുക. ഉടൻ തന്നെ അവരുടെ പ്രശ്നം പരിഹരിക്കാൻ സ്വയം തുനിഞ്ഞിറങ്ങാതെ ആ പ്രശ്നം പരിഹരിക്കാൻ എന്താണ് മാർഗമെന്നും അതെങ്ങനെയാണ് പരിഹരിക്കേണ്ടതെന്നും തീരുമാനിക്കാൻ മക്കൾക്ക് അവസരം കൊടുക്കുക. അവർ നേരിടുന്ന പ്രശ്നങ്ങളെ സ്വന്തമായി നേരിടാനും പരിഹരിക്കാനുമുള്ള കഴിവു ഉണ്ടാക്കിയെടുക്കുക. അവർക്ക് സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ മാത്രം മാതാപിതാക്കളെന്ന നിലയിൽ ഇടപെടുന്നതാണ് ബുദ്ധി. എല്ലാപ്രശ്നങ്ങളും ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പരിഹരിച്ചുകൊടുക്കുമ്പോഴാണ് ജീവിതത്തിൽ ചില സുപ്രധാന സന്ദർഭങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാൻ അവർക്ക് കഴിയാതെ വരുന്നത്.

 നിരീക്ഷണങ്ങളിലൂടെയാണ് മക്കൾ പലകാര്യങ്ങളും സാംശീകരിച്ചെടുക്കുന്നത്. മാതാപിതാക്കൾ ഒരു പ്രശ്നത്തെ നേരിടുന്ന രീതി ഇക്കാര്യത്തിൽ അവർ പലപ്പോഴും മാതൃകയാക്കാറുണ്ട്. അടിയന്തിരഘട്ടങ്ങളിൽ മാതാപിതാക്കൾ പ്രതികരിക്കുന്ന രീതി അവർ പഠനവിഷയമാക്കുന്നു. വെല്ലുവിളികളുണ്ടാകുമ്പോൾ അതിനെ ശാന്തമായും പോസിറ്റീവായും സമീപിക്കുന്ന രീതിയാണ് മാതാപിതാക്കളുടേതെങ്കിൽ അതുകണ്ടുവളരുന്ന മക്കളുടെ രീതിയും വ്യത്യസ്തമായിരിക്കാൻ സാധ്യതയില്ല.

പോസിറ്റീവായി സംസാരിക്കാൻ മക്കളെ എപ്പോഴും പരിശീലിപ്പിക്കുക..  കുട്ടികൾ വളരെ പെട്ടെന്ന് നെഗറ്റീവ് ചിന്തകളിലേക്കും സംസാരങ്ങളിലേക്കും വഴുതിപ്പോകാൻ സാധ്യതയുളളവരാണ്. അതുകൊണ്ട് എപ്പോഴും ആത്മവിശ്വാസത്തോടെ സംസാരിക്കാനും പോസിറ്റീവ് ചിന്തകൾ രൂപപ്പെടുത്താനും അവരെ സഹായിക്കുക. അതിനാദ്യം ചെയ്യേണ്ടത് വീട്ടിൽ സംസാരത്തിന്റെ പോസിറ്റിവ് സംസ്‌കാരം രൂപപ്പെടുത്തുക എന്നതാണ്.

ഓരോ ദിവസവും കണ്ണാടിയിൽ നോക്കി പോസിറ്റീവ് കാര്യങ്ങൾ സംസാരിക്കാൻ  കുട്ടികളെ പ്രോത്സാഹിപ്പിക്കുക.. രാവിലെ ബ്രഷ് ചെയ്യുമ്പോൾ പോലും അങ്ങനെയൊരു പരിശീലനം നല്കാവുന്നതാണ്. ദിവസവും നടത്തുന്ന ശാരീരികവ്യായാമം  നല്ല മൂഡ് നിലനിർത്താനും സ്ട്രസ് കുറയ്ക്കാനും സഹായിക്കുന്നവയാണ്.

ശാരീരികപ്രവർത്തനങ്ങൾ എനർജി ഉല്പാദിപ്പിക്കുന്നവയാണ് അതുകൊണ്ട് വ്യക്തിപരമായ കാര്യങ്ങളിൽ പ്രാധാന്യംകൊടുക്കുക. കുടുംബാംഗങ്ങൾ ഒരുമിച്ചു നടക്കാൻ പോകുന്നതും കളി്ക്കുന്നതുമൊക്കെ മക്കളിൽ ക്രിയാത്മകഫലങ്ങൾ സൃഷ്ടിക്കുന്നവയാണ്.

More like this
Related

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ...

കുട്ടികളെ പഠിപ്പിക്കേണ്ട ചില നല്ല ശീലങ്ങൾ

നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂടുതൽ...
error: Content is protected !!