കുട്ടികളും മൊബൈലും

Date:

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകിവരുകയാണ്. മക്കളെ മൊബൈലിൽ നിന്ന് എങ്ങനെ അകറ്റും എന്ന് അറിയാതെ പല മാതാപിതാക്കളും കുഴങ്ങുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെയും യാഹൂവിന്റെയും മുൻ സെക്യൂരിറ്റി ഓഫീസർ അലക്സ് സ്റ്റാമോസ് മാതാപിതാക്കളോടായി ചില കാര്യങ്ങൾ പറയുന്നത്. കുട്ടികൾക്ക് എപ്പോൾ മൊബൈൽ കൊടുക്കാം. മൊബൈൽ കൊടുത്തുകഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ.. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം

പതിമൂന്ന് വയസിന് മുമ്പ് ഫോൺ കൊടുക്കരുത്

 പതിമൂന്നു വയസിന് മുമ്പ് കുട്ടികൾക്ക് മൊബൈൽ കൊടുക്കരുത്. കുട്ടിയുടെ പക്വതയും ഉത്തരവാദിത്തബോധവും മനസ്സിലാക്കിവേണം അവർക്ക് മൊബൈൽ കൊടുക്കേണ്ടത്. കുട്ടികൾ കാര്യങ്ങൾ പക്വതയോടെ ചെയ്യും എന്ന് ഏകദേശം ഉറപ്പിക്കാൻ കഴിയുന്ന പ്രായമാണ് പതിമൂന്ന്. അതുകൊണ്ടാണ് ഈ പ്രായം മുതൽക്കേ കുട്ടികൾക്ക് മൊബൈൽകൊടുക്കാവൂ എന്ന് പറയുന്നത്.

ആപ്പുകൾ  നിശ്ചയിക്കുക

പലതരം ആപ്പുകൾ പ്രചാരത്തിലുണ്ട്. കുട്ടികൾക്കുളളതും മുതിർന്നവർക്കുള്ളതും. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം. മാതാപിതാക്കളുടെ അറിവോടും അനുവാദത്തോടും കൂടി മാത്രം ആപ്പുകൾ ഉപയോഗിക്കാൻ അനുവദിക്കുക.

പാസ്വേഡുകൾ മാതാപിതാക്കൾക്കായിരിക്കണം

കുട്ടിക്ക് സ്വന്തമായി മൊബൈൽ കൊടുക്കുകയാണെങ്കിൽ അതിന്റെ പാസ്വേഡു മാതാപിതാക്കളായിരിക്കണം നിശ്ചയിക്കേണ്ടത്.

മിന്നൽപരിശോധന വേണം

മക്കളുടെ മൊബൈൽ ഇടയ്ക്കിടെ പരിശോധിക്കണം, അവർ എന്തു ചെയ്യുന്നു. എന്തുകാണുന്നു ആരോട് സംസാരിക്കു്ന്നു തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കൾക്ക് സൂക്ഷമപരിശോധന വേണം.

രാത്രിയിൽ ഫോൺ കൊടുക്കാതിരിക്കുക

രാത്രികാലങ്ങളിൽ മക്കൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക.

സോഷ്യൽ മീഡിയ ഉപയോഗം പ്രായപൂർത്തിയായതിനു ശേഷം മാത്രം  

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗം ആരംഭിക്കുമ്പോൾ അവരുടെ പ്രൊഫൈൽ കൃത്യമായിരിക്കണം. പ്രായം കൂട്ടിയും മറ്റും പലകുട്ടികളും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാറുണ്ട് ഇത് അവരെ അപകടത്തിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്.

തുറന്ന സംവാദം നടത്തുക

കുട്ടികൾക്ക് ഓൺലൈൻ  സാമൂഹികമാധ്യമങ്ങൾ വഴി  തെറ്റുകൾ സംഭവിക്കുമ്പോൾ അവരെ കുറ്റപ്പെടുത്താതിരിക്കുക.  തെറ്റുകൾ സംഭവിക്കുമ്പോൾ മാതാപിതാക്കളോട് തുറന്നുപറയാനുള്ള  സ്വാതന്ത്ര്യം മക്കൾക്ക് നല്കിയിരിക്കണം.  മക്കളുടെ ശിക്ഷകരായിട്ടല്ല രക്ഷകരായിട്ടാണ് ഇവിടെ മാതാപിതാക്കൾ പെരുമാറേണ്ടത്.

സാങ്കേതിക നിയന്ത്രണങ്ങൾ ഉപയോഗിക്കുക

കമ്മ്യൂണിക്കേഷൻ സേഫ്റ്റിപോലെയുള്ള സാങ്കേതിക നിയന്ത്രണങ്ങൾ ഫോണുകളിൽ ഉപയോഗിക്കുക. ഇത് നഗ്‌നചിത്രങ്ങൾ അയ്ക്കുന്നതും സ്വീകരിക്കുന്നതും തടയാനുള്ള സംവിധാനമാണ്.

More like this
Related

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു,...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ''എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ...
error: Content is protected !!