സെൽഫ് കെയർ അത്യാവശ്യമാണോ?

Date:

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട ഫുഡ് കഴിക്കുക, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യാത്ര പോവുക, ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങുക ഇങ്ങനെ പോകുന്നു അവനവനെ പരിഗണിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ. എന്നാൽ സ്വയം തൃപ്തിപ്പെടുത്തലും തൽക്ഷണമുള്ള സുഖവുമായിട്ടാണ് അതിനെ പലരും വ്യാഖ്യാനിക്കുന്നത്. പക്ഷേ അത്ര പരിമിതമല്ല ഇതി ന്റെ അർത്ഥം.

അവനവനെ പരിഗണിക്കുകയും അവനവന്റെ സന്തോഷം കണ്ടെത്തുകയും ചെയ്യുക  എന്നുപറയുമ്പോൾ അർത്ഥമാക്കേണ്ടത്  ശാരീരിക, മാനസിക, വൈകാരിക ആത്മീയ ആരോഗ്യം നിലനിർത്താനുള്ള ജാഗ്രതയോടെയും തുടർച്ചയോടെയുമുള്ള പ്രവർത്തനങ്ങൾ എന്നാണ്. ഒരൊറ്റത്തവണ തീർപ്പാക്കൽ അല്ല മറിച്ച് തുടർച്ചയായ  ഒരു ജീവിതശൈലി സമീപനമാണ്.  ആധുനികലോകം ഈ ആശയം വ്യാപാരവൽക്കരിക്കുകയും തൽക്ഷണ വിനോദങ്ങളിലേക്കും ആഡംബരത്തിലേക്കും ചുരുക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് പരിതാപകരം.

ഉടനടി സന്തോഷം നൽകുന്ന കാര്യങ്ങൾ അവനവന്റെ സന്തോഷങ്ങളെ പിന്തുടരുന്നതിന്റെ ഭാഗമായിരിക്കാം. എന്നാൽ അവയെ അതിലൊതുക്കുമ്പോൾ യഥാർത്ഥത്തിലുള്ളതും ആഴവുമായ പ്രശ്നങ്ങൾ മറഞ്ഞുപോകാനാണ് സാധ്യത. ഉദാഹരണത്തിന് അത്യധികം സമ്മർദം അനുഭവിക്കുന്ന ഒരാൾക്ക് ചൂടുവെള്ളത്തിലുള്ള കുളിയും ഒരു നല്ല സിനിമയും  ആശ്വാസം നൽകിയേക്കാം. പക്ഷേ യഥാർതഥ സമ്മർദത്തിന്റെ മൂലകാരണം മാറ്റാൻ അത് സഹായകരമായിരിക്കില്ല. സ്വയംപരിചരണം എന്നത് ആ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രക്രിയയായിരിക്കണം. ജീവിതക്രമത്തിൽ മാറ്റങ്ങൾ വരുത്തുക, അതിരുകൾ നിശ്ചയിക്കുക, മനഃശാന്തിക്കായി ഇടവേളകൾ എടുക്കുക, ആവശ്യമായ സഹായം തേടുക തുടങ്ങിയവയാണ് ഇവിടെ പകരംചെയ്യേണ്ടത്.

മറ്റൊരു പ്രധാനപ്പെട്ട ഘടകം സ്വയംപരിചരണം എപ്പോഴും സുഖകരമായ കാര്യങ്ങൾ മാത്രമല്ല എന്നതാണ്. ചിലപ്പോൾ അത് ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന ഒന്നായിരിക്കും. ഉദാഹരണത്തിന്, ഉറക്കക്രമം ശരിയാക്കാൻ രാത്രിയിൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതോ അനാരോഗ്യകരമായ ബന്ധങ്ങളിൽ നിന്ന് പിന്മാറുന്നതോ അച്ചടക്കം ശീലിക്കുന്നതോ സാമ്പത്തിക ക്രമശീലം പാലിക്കലോ, ആരോഗ്യപരമായ ഭക്ഷണക്രമം സ്വീകരിക്കലോ എല്ലാം ആകാം.  ദീർഘകാല ആരോഗ്യത്തിനും നിലനിൽപ്പിനും  ഇവയെല്ലാം പ്രധാനപ്പെട്ടവയുമാണ്.

എല്ലാവർക്കും ഒരേ രീതിയിൽ അല്ല പരിഹാരം കണ്ടെത്തേണ്ടത്. ചിലർക്കു പ്രാർത്ഥനയും ധ്യാനവും ആവശ്യമാണ്.  മറ്റുചിലർക്ക് ഏകാന്തതയും  വേറെ ചിലർക്കു സമൂഹബന്ധങ്ങളും ആവശ്യമാകാം. അതിനാൽ മറ്റുള്ളവർ ചെയ്യുന്നതുപോലെ അനുകരിച്ച് പ്രവർത്തിക്കുന്നത് പലപ്പോഴും നിരാശയും കുറ്റബോധവും സൃഷ്ടിക്കും. സ്വയംപരിചരണം വ്യക്തിപരമായ ആവശ്യങ്ങൾക്കും ജീവിതസാഹചര്യങ്ങൾക്കും അനുയോജ്യമായി രൂപപ്പെടുത്തേണ്ടതാണ്.

മാനസികാരോഗ്യത്തിന്റെ ഭാഗമായ സ്വയംപരിചരണം പ്രത്യേകിച്ച് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മേഖലയാണ്. ചിലർ മനസ്സിലെ വിഷാദമോ ഉത്കണ്ഠയോ ഉള്ളപ്പോൾ ‘സ്വയം സന്തോഷിപ്പിക്കാനുള്ള’ ഉപരിപ്ലവ മാർഗങ്ങളിൽ മാത്രമേ ആശ്രയിക്കുന്നുള്ളൂ. യഥാർത്ഥത്തിൽ ഈ സാഹചര്യങ്ങളിൽ പ്രൊഫഷണൽ സഹായം തേടുകയാണ് വേണ്ടത്. ‘ഒറ്റയ്ക്ക് എല്ലാം പരിഹരിക്കുക’ എന്ന അർത്ഥത്തിൽ കാണുന്നത് അപകടകരമാണ്.സ്വയംപരിചരണത്തെ തെറ്റായ രീതിയിൽ കാണുമ്പോൾ അത് താൽക്കാലിക ആശ്വാസം നൽകുന്ന കാര്യങ്ങളിലേക്കാണ് ചുരുങ്ങുന്നത്. 

യഥാർത്ഥ സ്വയംപരിചരണം കൂടുതൽ ആഴമുള്ളതും ദീർഘകാല ആരോഗ്യത്തെയും സന്തുലിതാവസ്ഥയെയും ലക്ഷ്യമിടുന്നതുമായ പ്രക്രിയയാണ്. അതിന് ബോധപൂർവമായ ജീവിതക്രമം, ആത്മപരിശോധന, ആവശ്യമായ പിന്തുണ എന്നിവ ആവശ്യമാണ്. അതിനാൽ സ്വയംപരിചരണം എന്നത് ഉൽപ്പന്നമോ ആഡംബരമോ അല്ല; അത് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ഘടകമായി പരിഗണിക്കപ്പെടേണ്ടതാണ്.

More like this
Related

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ...

പക്വതയുള്ളവർ

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ...

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ?...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...

അടുത്തറിയാം ആത്മവിശ്വാസം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ...

ആത്മവിശ്വാസത്തോടെ, ആകർഷണീയതയോടെ..

കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച്...
error: Content is protected !!