സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

Date:

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ കടലിലെ വെള്ളവും പുഴയിലെ വെള്ളവും ഗ്ലാസിലെ വെള്ളവും കുപ്പിയിലെ വെള്ളവും വ്യത്യസ്തമായിരിക്കുന്നതുപോലെയാണ് സ്നേഹവും വ്യത്യസ്തമായിരിക്കുന്നത്. ഓരോ അവസരത്തിലും ഓരോ വ്യക്തികൾക്കിടയിലും ഓരോ വ്യക്തികളോടുമുള്ള സ്നേഹം ഒന്നിനൊന്നോടു വ്യത്യസ്തമാണല്ലോ. ഇങ്ങനെ തികച്ചും വ്യത്യസ്തമായ രണ്ടു സ്നേഹങ്ങളാണ് സെൽഫ് ലവും നാർസിസവും. സ്വയം സ്നേഹമെന്നും ആത്മരതിയെന്നും നമുക്ക് അതിനെ മലയാളീകരിക്കാം.  ആന്തരികാർത്ഥത്തിലും മനു ഷ്യരിലുണ്ടാക്കുന്ന സ്വാധീനത്തിലും വലിയ തോതിലും പ്രകടമായ രീതിയിലും വ്യത്യാസമുള്ളവയാണ് ഈ സ്നേഹങ്ങൾ. ഇതിലേതു സ്നേഹമാണ് നല്ലത്, ഏതു സ്നേഹമാണ്  മോശം എന്നു നോക്കാം.

സ്വയം സ്നേഹിക്കുന്ന വ്യക്തിക്കുമാത്രമേ മറ്റൊരു വ്യക്തിയെയും സ്നേഹിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ സ്വയംസ്നേഹം സ്നേഹിക്കാനുള്ള ശക്തിയുടെ, കഴിവിന്റെ മാർഗദർശനമാണ്. ആരോഗ്യകരമായ ആത്മബോധത്തിൽ നിന്നാണ് അതിന്റെ ഉത്ഭവം. വ്യക്തി തന്റെ ഉള്ളിലുള്ള മൂല്യങ്ങളെ അംഗീകരിക്കുകയും, തനിക്കു ആവശ്യമായ കരുതലും ബഹുമാനവും നൽകുകയും ചെയ്യുന്നു. ഇതിൽ വ്യക്തി തന്റെ ഗുണദോഷങ്ങൾ തിരിച്ചറിയുകയും, ആത്മവിശ്വാസത്തോടെയും കരുണയോടെയും സ്വയം സമീപിക്കുകയും ചെയ്യുന്നു. മറ്റുള്ളവരോട് സഹാനുഭൂതിയും കാരുണ്യവും കാണിക്കാൻ കഴിയുന്നത് അവരവരോട് സ്നേഹമുള്ള വ്യക്തികൾക്കാണ്. കാരണം മറ്റുള്ളവരിൽ അവർ തങ്ങളെത്തന്നെ കാണുന്നു.  ആത്മാഭിമാനവും ആത്മവിശ്വാസവും ഉളളതും അവനവരെ സ്നേഹിക്കുന്നവർക്കാണ്. അവർ മറ്റുള്ളവരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ഓരോരുത്തർക്കും വേണ്ടതായതും അർഹിക്കുന്നതുമായ അംഗീകാരങ്ങൾ നല്കുകയും ചെയ്യും. സ്വയംസ്നേഹം തീർച്ചയായും പോസിറ്റീവാണ്. എന്നാൽ അതുപോലെയല്ല നാർസിസം അഥവാ ആത്മരതി. നാർസിസിസം അത്യധികമായ സ്വയംപ്രാധാന്യബോധം നല്കുകയും  മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നു. എല്ലാം എന്റേത് എന്നും എനിക്ക് എല്ലാം എന്നും ഞാൻ കഴിഞ്ഞിട്ടുമതി മറ്റുള്ളതെല്ലാം എന്നുമുളള ഞാൻ കേന്ദ്രീകൃതമായ സമീപനമാണ് നാർസിസം.

നാർസിസിസത്തിൽ വ്യക്തി തന്റെ രൂപം, കഴിവ്, സ്ഥാനം എന്നിവയെ അതിരുകടന്ന് പ്രശംസിക്കുകയും മറ്റുള്ളവരിൽ നിന്നും അനന്തമായ അംഗീകാരം ആവശ്യപ്പെടുകയും ചെയ്യും. മറ്റുള്ളവരുടെ വികാരങ്ങളെ അവഗണിക്കുകയും അവരോട് സഹാനുഭൂതി ഇല്ലാത്തവരുമാണ് നാർസിസ്റ്റുകൾ. അവരുടെ ബന്ധങ്ങൾ ഏകപക്ഷീയമാണ്. അതിലെല്ലാം സ്വാർത്ഥത കലർന്നിട്ടുണ്ടാകും. വിമർശനങ്ങളെ അവർക്ക് പേടിയാണ് എന്നുമാത്രമല്ല വിമർശനങ്ങൾ അവരുടെ മനോനില തകരാറിലാക്കുകയും ചെയ്യുന്നു. നാർസിസ്റ്റുകൾ അപകടകാരികളാണ്. ദാമ്പത്യബന്ധത്തിലും സൗഹൃദബന്ധത്തിലും ഔദ്യോഗികബന്ധങ്ങളിലുമെല്ലാം ഒരാൾ ആത്മാനുരാഗിയാകുമ്പോൾ ചുറ്റുപാടുകളും ചുറ്റിനുമുള്ളവരും ഏറെ സമ്മർദം അനുഭവിക്കുകയും സംഘർഷങ്ങളിലൂടെ കടന്നുപോവുകയും  ചെയ്യേണ്ടതായി വരും  സ്വയംസ്നേഹം  ആത്മബോധവും കരുണയും ആത്മവിശ്വാസവും ആരോഗ്യവുമുള്ള വ്യക്തിത്വം നല്കുമ്പോൾ നാർസിസിസം  അത്യധികമായ സ്വയംപ്രാധാന്യവും  മറ്റുള്ളവരോടുള്ള അവഗണനയും കൊണ്ട് വികലമായ വ്യക്തിത്വത്തിന്റെ ഉടമകളായിത്തീരുന്നു. അതായത് സ്വയംസ്നേഹം വ്യക്തിയെ വളർത്തുന്ന  ഗുണമാണെങ്കിൽ, നാർസിസിസം മറ്റുള്ളവരെയും തന്നെത്തന്നെയും  ദോഷകരമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്.

More like this
Related

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന്...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ,...

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ്...

സ്‌നേഹം നമ്മെ കൊണ്ടുപോകുന്ന വഴികൾ

''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ,  ഗ്രിഗറി...

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...
error: Content is protected !!