വായുമലിനീകരണത്തിന്റെ ദുഷ്യവശങ്ങള്‍ ബാധിക്കുന്നവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ആറു ലക്ഷത്തോളം കുട്ടികള്‍ വര്‍ഷം തോറും ഇതിന്റെ ഇരകളാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. മലിനമാക്കപ്പെട്ട വായു കുട്ടികളുടെ ആരോഗ്യം മോശമാക്കുകയും അത് പിന്നീട് മരണകാരണമാകുകയും ചെയ്യുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ജനറല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് വായുമലിനീകരണം മൂലം സംഭവിക്കുന്ന ദുരന്തങ്ങള്‍ കൂടുതലായുള്ളത്. വായു മലിനീകരണം കുട്ടികളില്‍ കാന്‍സര്‍, ആസ്തമ, ശ്വാസകോശ ഇന്ഫെക്ഷന്, ന്യൂമോണിയ തുടങ്ങിയവക്ക് കാരണമാകുന്നു. ഒപ്പം മറ്റ് പലതരത്തിലുള്ള ഇന്‍ഫെക്ഷനും സൃഷ്ടിക്കുന്നു. വീടുകളിലെ വായുവും മാലിന്യമുക്തമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ശുദ്ധമായ വായു കുട്ടികളുടെ അവകാശമാണ്. അവരുടെ കഴിവുകള്‍ പൂര്‍ണ്ണമായി പ്രകടിപ്പിക്കാനും ആരോഗ്യത്തോടെ ജീവിക്കാനും. കുട്ടികളിലെ കോഗ്നീവ് ഐക്യു കുറയുന്നതിന് പോലും വായു മലിനീകരണം കാരണമാകുന്നുണ്ട്.