ഈ മുറിവുകളെ ഞാന്‍ സ്‌നേഹിക്കുന്നു

Date:

ഇന്നലെ ലോക കാന്‍സര്‍ ദിനമായിരുന്നു. രോഗത്തെ അതിജീവിച്ച സെലിബ്രിറ്റികളുള്‍പ്പടെയുള്ള പലരും തങ്ങളുടെ സ്റ്റോറിയുമായി സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. എന്നാല്‍ അവയില്‍ ഏറെ ഞെട്ടിച്ചുകളഞ്ഞത് താഹിറ കാശ്യപിന്റെ കുറിപ്പും ഫോട്ടോയുമായിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച ഓപ്പറേഷന്റെ മുറിവുകളുമായി നഗ്നമായ ശരീരത്തിന്റെ പുറംഭാഗം പ്രദര്‍ശിപ്പിച്ചു നില്ക്കുന്ന ചിത്രമായിരുന്നു അത്. ഓപ്പറേഷന്റെ പാടുകള്‍ വ്യക്തമായി കാണത്തക്ക വിധത്തിലുള്ളതായിരുന്നു ചിത്രം. ചിത്രം പങ്കുവച്ചുകൊണ്ട് താഹിറ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു:

 ഇത് എന്റെ ദിവസമാണ്… ഞാനെന്റെ ഈ മുറിവുകളെ എല്ലാ ആദരവുകളോടും കൂടി സ്‌നേഹിക്കുന്നു. .. ഇതെന്നെ സംബന്ധിച്ച് വളരെ ദുഷ്‌ക്കരമായ ഒന്നാണ്. ..എന്നാല്‍ ഈ ചിത്രം എന്റെ തീരുമാനമായിരുന്നു. ഇതെന്റെ രോഗത്തിന്റെ ആഘോഷമല്ല ഞാന്‍ സ്വീകരിച്ച ആതമവീര്യത്തിന്റെ പ്രകടനമാണ്.. പല തവണ നമ്മള്‍ വീണുപോയിട്ടുണ്ടാകും. എന്നാല്‍ പ്രധാനപ്പെട്ട കാര്യം നാം ഒരു പടിയെങ്കിലും മുന്നോട്ടുവച്ചുവെന്നതാണ്… ഞാനെന്റെ മുറിവുകളെ അതിന്റെ എല്ലാ ആദരവുകളോടും കൂടി സ്‌നേഹിക്കുന്നു. യഥാര്‍ത്ഥത്തിലുള്ളസന്തോഷം അടങ്ങിയിരിക്കുന്നത് ഒരാള്‍ തന്നെ തന്നെ സ്വീകരിക്കുമ്പോഴാണ്..

 ഇങ്ങനെ പോകുന്നു താഹിറയുടെ കുറിപ്പുകള്‍.

More like this
Related

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ്...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...
error: Content is protected !!