മക്കളെ കുറ്റപ്പെടുത്തും മുൻപ്

Date:

എന്തൊരു ദേഷ്യമാടാ ഇത്.  
ചില മക്കളോട് മാതാപിതാക്കള്‍ ഇടയ്‌ക്കെങ്കിലും പറയുന്ന വാചകമാണ് ഇത്. 

അതുപോലെ, ഇങ്ങനെയാണോടാ പെരുമാറുന്നത്, ഇങ്ങനെയാണോ സംസാരിക്കുന്നത് എന്നെല്ലാം അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഈ സംസാരത്തിനും പ്രവൃത്തിക്കും ദേഷ്യപ്പെടലിനുമെല്ലാം തങ്ങള്‍ ഉത്തരവാദികളല്ല എന്ന മട്ടിലാണ് മാതാപിതാക്കളുടെ സംസാരം.

എന്നാല്‍ അവര്‍ സൗകര്യപൂര്‍വം  മറക്കുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ ദേഷ്യവും പൊട്ടിത്തെറിയും സംസാരത്തിലെ വാക്കുകളുമാണ് മക്കള്‍ ഉപയോഗിക്കുന്നതെന്ന്. ഒരുപക്ഷേ കാലം കഴിയുകയും പ്രായമേറുകയും മക്കള്‍ വലുതാകുകയും ചെയ്തപ്പോള്‍ മാതാപിതാക്കള്‍ പണ്ടുള്ളതിനെക്കാള്‍ ശാന്തരായിട്ടുണ്ടാവാം.
എങ്കിലും പൊട്ടിത്തെറിച്ചിരുന്ന, മോശം വാക്കുകള്‍ ഉപയോഗിച്ചിരുന്ന ഒരു കാലം അവര്‍ക്കുണ്ടായിരുന്നു. ആ കാലത്തില്‍ നിന്നുകൊണ്ടാണ് അവര്‍ മക്കളെ വളര്‍ത്തിയെടുത്തത്. ഇന്ന് മക്കള്‍ പറയുന്ന ഓരോ വാക്കുകളും ചെയ്യുന്ന ഓരോ പ്രവൃത്തികളും ഇടപെടലുകളുടെ സ്വഭാവവും എല്ലാം അവര്‍ ചെറുപ്പത്തിലേ സ്വാംശീകരിച്ചെടുത്തത് മാതാപിതാക്കളില്‍ നിന്നായിരുന്നു. അവര്‍ കണ്ടുവളര്‍ന്ന ലൈവ് ഷോ മാതാപിതാക്കളുടെ ജീവിതവും പെരുമാറ്റവും പ്രവര്‍ത്തനങ്ങളുമായിരുന്നു.
  മക്കള്‍ കണ്ടുപഠിക്കുന്ന ആദ്യ പുസ്തകം മാതാപിതാക്കളുടെ ജീവിതമാണെന്നത് പണ്ടുമുതല്‌ക്കേ ആവര്‍ത്തിച്ചുപോരുന്ന ഒരു സത്യമാണ്. മാതാപിതാക്കളുടെ ചേഷ്ടകള്‍, സംസാരിക്കുന്ന രീതി, ഉച്ചാരണം ഇതെല്ലാം കുട്ടികള്‍ അനുകരിക്കുന്നുണ്ട്. വീട്ടിലെ മുതിര്‍ന്നവരോട് മക്കള്‍ ബഹുമാനമില്ലാതെ സംസാരിക്കുന്നുണ്ടോ അതിന്റെ കാരണം തിരക്കി മറ്റെവിടെയും പോകണ്ട,  വീട്ടില്‍ നിന്ന് അവര്‍ കേട്ടുമനസ്സിലാക്കിയതും കണ്ടുമനസ്സിലാക്കിയതുമായ കാര്യത്തിന്റെ പ്രതികരണമാണ് അത്. 

കുടുംബത്തിന് വെളിയിലേക്ക് ഇറങ്ങുമ്പോള്‍ അവിടെ നിന്ന് കിട്ടുന്ന പാഠങ്ങളും അവര്‍ പഠിച്ചുതുടങ്ങുന്നു. അധ്യാപകര്‍, സുഹൃത്തുക്കള്‍, സ്‌കൂള്‍ ബസിലെ ചേട്ടനും ചേച്ചിയും ഇവരൊക്കെ ചില സ്വാധീനങ്ങളാണ്. പക്ഷേ അത്തരം സ്വാധീനങ്ങളില്‍ നിന്നുപോലും അകന്നുനില്ക്കാന്‍ കുടുംബത്തില്‍ അവര്‍ക്ക് കിട്ടിവരുന്ന പരിശീലനം സഹായിക്കും എന്നതാണ് സത്യം. 

പുറമേ നിന്ന് കേള്‍ക്കുന്ന ഒരു വാക്ക് നല്ലതാണോ ചീത്തയാണോ എന്ന് മനസ്സിലാക്കാനും അത് പ്രയോഗിക്കേണ്ടതാണോ തള്ളിക്കളയേണ്ടതാണോ എന്ന് തിരിച്ചറിയാനും വീട്ടില്‍ നിന്ന് കിട്ടുന്ന പാഠങ്ങള്‍ ഏറെ സഹായിക്കും. മാതാപിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന മക്കള്‍ക്ക് മാത്രമേ തങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും തുറന്നു പറയാനും കഴിയൂ. 

മക്കളുടെ നല്ല രീതിയും പെരുമാറ്റവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ആരോഗ്യകരമായ അന്തരീക്ഷം കുടുംബത്തില്‍ നിലനിര്‍ത്താനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.  ചീത്തവാക്കുകള്‍ പരസ്പരം കടിച്ചുതുപ്പുകയും പരസ്പരം കുറ്റപ്പെടുത്തുകയും വിലകുറച്ച് കാണുകയും ചെയ്യുന്ന രീതികള്‍ അവസാനിപ്പിക്കുക, കുടുംബാംഗങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന രീതി ആരംഭിക്കുക, മോശം കാര്യങ്ങളെക്കുറിച്ചോ ഒരു വ്യക്തിയെക്കുറിച്ചോ സംസാരിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് പറയാന്‍ പോകുന്ന വാക്കുകളെ ഒന്ന് സ്‌ക്രീന്‍ ചെയ്യുക…

ഇങ്ങനെ മാതാപിതാക്കളില്‍ നിന്ന് സമൂലമായ ഒരു മാറ്റം ഉണ്ടായാല്‍ മാത്രമേ അത് മക്കളിലും പ്രതിഫലിക്കുകയുള്ളൂ.ചുരുക്കത്തില്‍ മക്കളെ അന്ധമായി വിധിയെഴുതാതെയും കുറ്റപ്പെടുത്താതെയും സ്വന്തം ജീവിതക്രമത്തിലും രീതികളിലും മാതാപിതാക്കള്‍ മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്. അപ്പോള്‍ മക്കള്‍ നന്നായിക്കോളും.

More like this
Related

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്. പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ...
error: Content is protected !!