പഞ്ചസാര അധികമാകല്ലേ..

Date:

ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും.

എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അമ്മമാരുടെ വിവേകരഹിതമായ ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ മക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സമ്മാനിക്കുന്നതെന്ന് അവരറിയുന്നില്ലല്ലോ? ചെറുപ്രായം മുതല്‍ക്കേ പഞ്ചസാരയ്ക്ക് അടിമയാകുന്ന കുഞ്ഞുങ്ങള്‍ മുതിര്‍ന്നുകഴിയുമ്പോഴും ആ ശീലം തുടരുന്നു. ഫലമോ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അധികമായ പഞ്ചസാര പ്രയോഗം വേണ്ട എന്നു തന്നെയാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കാരണം പഞ്ചസാരയില്‍ ശൂന്യം കലോറിയാണുള്ളത്. പോഷകങ്ങള്‍ തീരെയില്ല.

മുതിര്‍ന്നവരുടെ ശരീരത്തിന് ആവശ്യമായത് വെറും 20 മുതല്‍ 30 ഗ്രാം പഞ്ചസാര മാത്രമാണ്. കുട്ടികള്‍ക്കാവട്ടെ അത് 40 മുതല്‍ 50 വരെയാകാം. ഇതില്‍ കൂടുതലായുള്ള പഞ്ചസാരയാണ് ശരീരപ്രക്രിയകളെ ഹാനികരമായി ബാധിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര, കരിപ്പട്ടി എന്നിവ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്നവയാണെന്നും ചില നിര്‍ദ്ദേശങ്ങളുണ്ട്.

More like this
Related

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!