കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍…

Date:

കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് രസം പകരാനുള്ളവയാണെന്ന് മാത്രമാണ് പല അച്ഛനമ്മമാരും ചിന്തിക്കുന്നത്. ചിലര്‍ക്കാവട്ടെ, കുട്ടിയുടെ വാശിയും, കരച്ചിലും അടക്കാനുള്ള എളുപ്പവഴിയാണ് കളിപ്പാട്ടം വാങ്ങിക്കൊടുക്കല്‍. പുതിയൊരു ടോയ് കിട്ടിയാല്‍ അതുമായി കളിച്ച് കുട്ടി കുറെ നേരമിരിക്കുമല്ലോ, ശല്യം കുറയുമല്ലോ എന്ന സമാധാനം.

എന്നാല്‍ കളിപ്പാട്ടങ്ങളുമായി പെരുമാറുന്നതിലൂടെ കുട്ടിയുടെ വളര്‍ച്ചയും, വികാസവുമാണ് സംഭവിക്കുന്നത്. ബുദ്ധിപരവും, വൈകാരികവുമായ വികാസം, മോട്ടോര്‍ സ്കില്‍സ്, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, ചില പ്രത്യേക മേഖലകളിലുള്ള അവരുടെ അഭിരുചികള്‍…ഇങ്ങനെ എല്ലാം വളര്‍ത്തിയെടുക്കാന്‍ കളിപ്പാട്ടങ്ങള്‍ സഹായിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഒരു കൊച്ചുകുഞ്ഞ് ലോകത്തെ അറിയുന്നതും പഠിക്കുന്നതും പോലും കളിപ്പാട്ടങ്ങളിലൂടെയാണ്.

ഇതൊക്കെയാണെങ്കിലും ഏതു പ്രായത്തിലാണെങ്കിലും കുട്ടിക്ക് വേണ്ടി കളിപ്പാട്ടം വാങ്ങുമ്പോള്‍ അത് അപകടങ്ങള്‍ക്ക് വഴിയൊരുക്കരുതെന്ന ജാഗ്രത വേണം. ലോകമെമ്പാടുമായി കളിപ്പാട്ടങ്ങള്‍ മൂലം പ്രതിവര്‍ഷം ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരത്തോളം അപകടങ്ങള്‍ നടക്കുന്നു എന്നാണു കണക്കുകള്‍. ഇതില്‍ ചിലത് മാരകമായ അപകടങ്ങളുമാണ്. ചെറിയ ടോയ് ഭാഗങ്ങള്‍ വിഴുങ്ങുക, ചരടുകൊണ്ട് കഴുത്ത് മുറുകുക, മുനയുള്ള ഭാഗങ്ങള്‍കൊണ്ട് മുറിവേല്‍ക്കുക തുടങ്ങി പല അപകടങ്ങളും സംഭവിക്കാറുണ്ട്. അതുകൊണ്ട് കുട്ടിക്കായി ഒരു കളിപ്പാട്ടം കയ്യിലെടുക്കുമ്പോള്‍ അപകടസാധ്യതയുണ്ടോ എന്ന് ചിന്തിക്കണം. കുട്ടികള്‍ ടോയ്സ് വലിച്ചെറിയാറുണ്ട്. അങ്ങനെ എറിയുമ്പോള്‍ പൊട്ടി അപകടമുണ്ടാകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളും ഒഴിവാക്കണം.

നിറങ്ങള്‍ ഇളകിപോകുന്ന തരാം ടോയ്സ് വാങ്ങരുത്. കുട്ടികള്‍ ടോയ്സ് വായില്‍ വെച്ചാല്‍ പെയിന്റിന്റെ വിഷാംശം വയറ്റില്‍ ചെന്ന് അപകടമുണ്ടാക്കും. വിലകുറഞ്ഞ പ്ലാസ്റ്റിക് ടോയ്സ് വാങ്ങരുത്. അതുപോലെ സ്റ്റഫ്ഡ് ടോയ്സ് വാങ്ങുമ്പോള്‍ നൂലും, നാരുകളും മറ്റും കുട്ടിയ്ക്ക് അലര്‍ജിയുണ്ടാക്കുന്നതാവരുത്. ടെഡി ബിയറും, പാവകളും വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഭയങ്കര ശബ്ദമുണ്ടാക്കുന്ന ഇലക്ട്രോണിക് ടോയ്സ് കുട്ടികള്‍ക്ക് വാങ്ങി കൊടുക്കരുത്. കുട്ടികള്‍ ഇത് ചെവിയില്‍വെച്ച് ഉറക്കെ ശബ്ദമുണ്ടാക്കുന്നത് ഇയര്‍ ഡ്രമ്മിനു തകരാറു വരാന്‍ കാരണമായേക്കും. ഇളകിപ്പോകുന്ന ചെറിയ ഭാഗങ്ങളുള്ള കളിപ്പാട്ടങ്ങളും ചരടുകളുള്ള കളിപ്പാട്ടങ്ങളും തീര്‍ച്ചയായും ഒഴിവാക്കുക. ഇവയ്ക്ക് അപകടസാധ്യത വളരെ കൂടുതലാണ്. തീര്‍ച്ചയായും കുട്ടിയുടെ പ്രായം പരിഗണിച്ചുവേണം, കളിപ്പാട്ടം വാങ്ങാന്‍. അപ്പോള്‍ അപകടസാധ്യതയും കുറയും.

More like this
Related

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ...

ഉറക്കെ വായിച്ചു കൊടുക്കാൻ വെറും 15 മിനിറ്റ്

പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...
error: Content is protected !!