കുട്ടികള്‍ക്ക് വേണ്ടത് നല്ല ഉറക്കം, വെള്ളം സൂര്യപ്രകാശം

Date:

കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം ടിവി കാണുന്നു, മൊബൈല്‍ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല്‍ ഉപയോഗിക്കുന്നു.  പക്ഷേ മക്കള്‍ ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്‍ നല്കുന്ന തെറ്റായ ശീലങ്ങളും മാതൃകകളുമാണ് കുട്ടികള്‍ കണ്ടുവളരുന്നത്. വൈകി ഉറങ്ങുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന മക്കളും സ്വഭാവികമായും വൈകി മാത്രം ഉറങ്ങുകയും വൈകി മാത്രം ഉണര്‍ന്നെണീല്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും  നല്ല മാതൃക കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് മക്കള്‍ ആരോഗ്യപ്രദമായ ജീവിതശൈലി നയിക്കുന്നതിന് കാരണമായിത്തീരും. എന്തൊക്കെയാണ് നല്ല ആരോഗ്യ ശീലങ്ങള്‍ എന്നല്ലേ പറയാം.

നല്ല ഉറക്കം
കുട്ടികള്‍ക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്. നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദിവസം മുഴുവന്‍ അവര്‍ നിരുന്മേഷവാരായിരിക്കും. ശരീരത്തെയും മനസ്സിനെയും ഉറക്കക്കുറവ് ഒന്നുപോലെ ബാധിക്കും. ്‌രോഗപ്രതിരോധശേഷി, മെറ്റബോളിസം എന്നിവയെ ഉറക്കക്കുറവ് ബാധിക്കും. അതുകൊണ്ട് കുട്ടികളുടെ ആരോഗ്യപ്രദമായ ജീവിതത്തിന് ഉറക്കത്തിന് മുന്‍ഗണന കൊടുക്കണം.

സൂര്യപ്രകാശം
കുട്ടികളെ വെയില്‍ കൊള്ളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നവരാണ് പല മാതാപിതാക്കളും. നിറം മങ്ങും. അസുഖം വരും എന്നെല്ലാമാണ് ഇതിന് കാരണമായി മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ മതിയായ സൂര്യപ്രകാശം ശരീരത്തില്‍ ഏല്്ക്കുന്നില്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയെ അത് ദോഷകരമായി ബാധിക്കും. വിറ്റമിന്‍ ഡിയുടെ അപര്യാപ്തതയ്ക്കും ഇ്ത് വഴി തെളിക്കും. അതുകൊണ്ട് കൂടുതല്‍ സമയം മുറിക്കുള്ളില്‍ തളച്ചിടാതെ കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകണം.

ശുദ്ധജലം
കുട്ടികള്‍ക്ക് ശുദ്ധജലം അത്യാവശ്യമായ ഘടകമാണ്.  ശുദ്ധജലം നല്ല അളവില്‍  കൊടുക്കുകയും വേണം. കുപ്പിയിലടച്ചതും ശീതീകരിച്ചതുമായ വെള്ളം കുടിക്കാനായിരിക്കും താല്പര്യമെങ്കിലും അതൊരു ശീലമായി  വളര്‍ത്തരുത്. സാധിക്കുന്നവര്‍ കിണറുകളിലെ ശുദ്ധവെള്ളം കോരി പ്രഭാതത്തിലെങ്കിലും കുടിക്കാന്‍ കൊടുക്കുന്നത് നല്ലതാണ്.

More like this
Related

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ...

ഉറക്കെ വായിച്ചു കൊടുക്കാൻ വെറും 15 മിനിറ്റ്

പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...
error: Content is protected !!