ഊര്‍ജ്ജസ്വലമാകാം ഈസിയായി…

Date:

ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരെന്നു തോന്നുന്നത്ര ജോലികള്‍. തിരക്കിനിടയിലും ചുറുചുറുക്കോടെ ഓടി നടക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം കൂടിയേ തീരൂ. പ്രസരിപ്പ് നിലനിര്‍ത്താന്‍ ഇതാ ചില വഴികള്‍:-

  • സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് മതിയായ ഊര്‍ജ്ജം ലഭിക്കൂ. തവിടോട് കൂടിയ ധാന്യങ്ങള്‍, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാല്‍, പാലുല്‍പ്പന്നങ്ങള്‍, സോയാബീന്‍ തുടങ്ങിയവ കൂടുതല്‍ കഴിക്കുന്നത് ഉത്തമം.
  • സ്ത്രീകള്‍ക്ക് ദിവസേന കുറഞ്ഞത് 300 മില്ലിഗ്രാമും, പുരുഷന്മാര്‍ക്ക് 350 മില്ലിഗ്രാമും മഗ്നീഷ്യം ആവശ്യമാണ്‌. ദിവസവും ഒരുപിടി ബദാം, അണ്ടിപ്പരിപ്പ് എന്നിവ കഴിക്കുന്നത് മഗ്നീഷ്യം ലഭിക്കുന്നതിനും, അതുവഴി ഊര്‍ജ്ജം കിട്ടുന്നതിനും സഹായിക്കും.
  •  ദിവസേന കുറഞ്ഞത് പത്ത് മിനിറ്റ് നേരമെങ്കിലും നടക്കാന്‍ സമയം കണ്ടെത്തുക. ഈ നടത്തം തരുന്ന ഊര്‍ജ്ജം കുറഞ്ഞത് രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഓഫീസിലേയ്ക്കും, ഷോപ്പിംഗിനുമുള്ള യാത്രകള്‍ ചെറിയ ദൂരത്തേയ്ക്ക് ആണെങ്കില്‍ നടക്കുക. കഴിവതും ലിഫ്റ്റ്‌ ഒഴിവാക്കി പടികള്‍ കയറുക.
  • ഭക്ഷണം ഒഴിവാക്കുന്ന ശീലം ഊര്‍ജ്ജനഷ്ടമുണ്ടാക്കും. ജോലിത്തിരക്കിന്നിടയില്‍ പ്രാതല്‍ ഒഴിവാക്കുന്നവരില്‍ താരതമ്യേന ഊര്‍ജ്ജസ്വലത കുറയും. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഊര്‍ജ്ജമാണ് പ്രാതല്‍ നല്‍കുന്നത്.
  •  ചെറിയ തോതിലുള്ള നിര്‍ജ്ജലീകരണം പോലും തളര്‍ച്ചയും മന്ദിപ്പും ഉണ്ടാക്കും. ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ചൂടുകാലമാണെങ്കില്‍ ഇടനേരങ്ങളില്‍ കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കുക.
  • മധുരത്തിന്റെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും, ക്ഷീണമുണ്ടാക്കുകയും ചെയ്യും. മധുരപലഹാരങ്ങള്‍ ഒഴിവാക്കുക. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുക. തവിടോട് കൂടിയ ധാന്യങ്ങള്‍ കഴിക്കുന്നത് കഴിക്കുന്നത് ഇന്‍സുലിന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
  • ഇടവേളകളില്‍ കഴിക്കുന്ന ലഘുഭക്ഷണവും ഊര്‍ജ്ജം നിറഞ്ഞതാകാന്‍ ശ്രദ്ധിക്കുക. പ്രോട്ടീന്‍, നാരുകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയ ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
  • അമിതമായ ഉത്കണ്ഠ മൂലമുള്ള മാനസികസമ്മര്‍ദ്ദം ഊര്‍ജ്ജനഷ്ടത്തിനിടയാക്കും. അമിതമായ ദേഷ്യവും ഇതേ അവസ്ഥ സൃഷ്ടിക്കും. യോഗ പരിശീലിക്കുന്നത് സമ്മര്‍ദ്ദത്തെ അകറ്റി പ്രസരിപ്പ് ലഭിക്കാന്‍ സഹായിക്കും.
  • വിളര്‍ച്ച, തൈറോയ്ഡ് എന്നിവയും ക്ഷീണത്തിന് കാരണമാകും. ഭക്ഷണശൈലിയിലും വ്യായാമത്തിലും ശ്രദ്ധിച്ചിട്ടും ക്ഷീണമനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിക്കുക.

More like this
Related

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...
error: Content is protected !!