കുളി നല്ലതാണ്, ഊണു കഴിക്കുന്നതും നല്ലതാണ്. പക്ഷേ ഊണു കഴിച്ചിട്ട് കുളിച്ചാല്‍ എന്തെങ്കിലും ദോഷമുണ്ടോ അല്ലെങ്കില്‍ ഗുണമുണ്ടോ. ഉണ്ടുകഴിഞ്ഞ് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്നാണല്ലോ പഴഞ്ചൊല്ല്? ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ. ഭക്ഷണം കഴിച്ചാലുടന്‍ കുളിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. വയറ്റിലെ അഗ്നി( ജഠരാഗ്നി) വര്‍ദധിപ്പിക്കാനും ദഹനക്കേടുണ്ടാക്കാനും ഇതുകാരണമാകുമത്രെ. ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയും ദഹനരസങ്ങളുമെല്ലാം ആമാശയത്തില്‍ കേന്ദ്രീകരിക്കുന്നത് ഭക്ഷണം കഴിച്ചയുടനെയാണ്. ആ നേരത്ത് കുളിക്കുമ്പോള്‍ ദഹനരസം ഇല്ലാതെവരികയും ദഹനക്കേടുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ അജീര്‍ണ്ണം പിടിപെടാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഉണ്ടുകഴിഞ്ഞാല്‍ ഉടനെ കുളിക്കരുത് എന്ന് ആയുര്‍വേദം ആവശ്യപ്പെടുന്നത്. അതുപോലെ ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു ചൊല്ലാണ് അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണമെന്നതും. അത്താഴത്തിന് ശേഷം എല്ലാവരും കിടന്നുറങ്ങുകയാണല്ലോ പതിവ്? അത്താഴത്തിന് ശേഷം ഉടനെ കിടന്നുറങ്ങുമ്പോള്‍ രക്തചംക്രമണം തടസ്സപ്പെടും. എന്നാല്‍ നടക്കുകയാണെങ്കിലോ രക്തചംക്രമണം ക്രമപ്പെടും. ദഹനം എളുപ്പമാകും. മാത്രവുമല്ല നല്ല ഉറക്കവും ലഭിക്കും. ഇനി മറ്റൊന്നുകൂടിയുണ്ട്. ഉച്ചയൂണ് കഴിഞ്ഞ് ഇത്തിരിനേരമെങ്കിലും ഒന്ന് കിടക്കണം. കാരണം പിന്നീട് ചെയ്യാനുള്ള ജോലിക്ക് നല്ല ഊര്‍ജ്ജം കിട്ടാന്‍ അത് വളരെ സഹായകരമാണ്.