അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് പാഷന് ഫ്രൂട്ട്. പണ്ടുകാലങ്ങളില്‍ പല വീട്ടുമുറ്റങ്ങളിലും ആരുടെയും പ്രത്യേകമായ ശ്രദ്ധയില്ലാതെ വളര്‍ന്നുവന്ന ഈ പഴം തന്റെ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ തോതില്‍ പാഷന് ഫ്രൂട്ട് കൃഷി ചെയ്യുന്നുമുണ്ട്. ജ്യുസുകളുടെ ലോകം വേറെ. എന്തുകൊണ്ടാണ് പാഷന് ഫ്രൂട്ട് ഇങ്ങനെ മുന്‍പന്തിയില്‍ എത്തിനില്‍ക്കുന്നത്.
പ്രധാനമായും അതിലെ ആരോഗ്യഗുണങ്ങള്‍ തന്നെ. ജീവകം എ, സി എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. മാംസ്യം, കൊഴുപ്പ്, സസ്യസത്ത് ധാതുലവണങ്ങള്‍ എന്നിവയും ഇതിലുണ്ട്. വില്ലന്‍ ചുമയ്ക്ക് ഔഷധമായി പോലും ചില സ്ഥലങ്ങളില്‍ പാഷന് ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്. ദാഹം, ക്ഷീണം എന്നിവയും ഇല്ലാതാക്കും. ടോണിക്കു പോലെ ഉപയോഗിക്കുന്നവരുമുണ്ട്. കട്ടിയുള്ള പുറം തോടായതുകൊണ്ട് കൂടുതല്‍ ദിവസം കേടുകൂടാതെയിരിക്കും എന്ന പ്രത്യേകതയുമുണ്ട്. ഞ്ചസാര ചേര്‍ത്തും സ്ക്വാഷ് ആക്കിയും പാഷന് ഫ്രൂട്ട് ഉപയോഗിക്കാം. വീട്ടുമുറ്റത്ത് അത്യാവശ്യം വളര്‍ത്തിയെടുക്കേണ്ട ഒന്നാണ് പാഷന് ഫ്രൂട്ട്. അമിതമായ ശ്രദ്ധയോ പരിചരണമോ ഇല്ലെങ്കില്‍ പോലും അത് വളര്‍ന്നുപന്തലിച്ചുകൊള്ളും.കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ആരോഗ്യവും സൗന്ദര്യവും നല്കാന് കഴിയുന്നതാണ് പാഷന്‍ഫ്രൂട്ട്. വിഷംതളിച്ചു മാര്‍ക്കറ്റുകളില്‍ നിന്ന് വില കൊടുത്തുവാങ്ങികഴിക്കുന്ന പഴങ്ങളെക്കാള്‍ ആരോഗ്യകാര്യങ്ങളില്‍ നൂറുശതമാനം വിശ്വസിക്കാന്‍ കഴിയുന്ന ഉത്തമമായ പഴമാണ് ഇത് എന്ന കാര്യവും മറക്കാതിരിക്കാം.