അഭിമാനത്തോടെ മുന്നോട്ട്

Date:

ആഘോഷിക്കാൻ തക്ക ചുറ്റുപാടുകളല്ല ഉള്ളതെന്നറിയാം. പക്ഷേ അഭിമാനിക്കാൻ ഉള്ള കാര്യം പറയാതിരിക്കാനുമാവില്ലല്ലോ. ഒപ്പം മാസിക മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടുവർഷം മുമ്പ് ഇതുപോലൊരു ജൂണിൽ  ആണ് ഒപ്പം ആദ്യമായി പുറത്തിറങ്ങിയത്.  ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ… വലിയ പ്രസ്ഥാനങ്ങളുടെ പിൻബലമോ മേൽവിലാസമോ ഇല്ലാതെ…

എന്നിട്ടുംഇക്കഴിഞ്ഞ മാസങ്ങൾ കൊണ്ട് വ്യക്തിതലത്തിലും സമൂഹതലത്തിലും കുടുംബതലത്തിലുമൊക്കെ ഒപ്പം മാസിക  തന്റേതായ ഒരു ഇടം നേടിയെടുത്തു എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്. പരസ്യങ്ങളില്ലാതെ ഇന്നത്തെ കാലത്ത് ഒരു ചെറിയ മാസിക മുന്നോട്ടുപോകില്ല എന്ന് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ഇക്കാലമത്രയും ഒപ്പം പുറത്തിറങ്ങിയത് പരസ്യങ്ങളില്ലാതെയാണ്. ഗംഭീരരീതിയിൽ തുടങ്ങിയ പല പ്രസിദ്ധീകരണങ്ങളും പാതിവഴിയിൽപിൻവാങ്ങുകയോ  മുന്നോട്ടുപോകാനാവാതെ വിഷമിക്കുകയോ ചെയ്യുമ്പോഴും ഒപ്പം വായനക്കാരുടെ ഒപ്പംതന്നെയുണ്ട്.

ഒപ്പത്തെ ഒപ്പംനിന്ന് സഹായിക്കുന്ന വ്യക്തികളെ ഓർമ്മിക്കാതെയും അവർക്ക് നന്ദിപറയാതെയും ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. മുന്നണിയിൽ നില്ക്കുന്നവർക്ക് പേരും പ്രശസ്തിയും ഒപ്പം നേടിക്കൊടുക്കുമ്പോഴും അതിനൊന്നും താല്പര്യമില്ലാതെ പിൻവാതില്ക്കൽ നിസ്വാർത്ഥതയോടെ, സ്നേഹസന്നദ്ധതയോടെ, സാമൂഹ്യപ്രതിബദ്ധതയോടെ നിലയുറപ്പിച്ചിരിക്കുന്ന നന്മ നിറഞ്ഞ ചില വ്യക്തികളുണ്ട്. അവരുടെ ഉദാരമായ പങ്കുവയ്ക്കലും ഒപ്പത്തെ അണിയിച്ചൊരുക്കുന്നവരോടുള്ള സ്നേഹവുമാണ്  ഇതുവരെയും ഒപ്പത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ അവസരത്തിൽ ആ മനുഷ്യസ്നേഹികൾക്കെല്ലാം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വലിയൊരു സല്യൂട്ട്, നന്ദി..

കൂടാതെ ഒപ്പത്തിന്റെ പ്രിയ വായനക്കാരായ നിങ്ങളോരോരുത്തരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കാനും ഈ വേള പ്രയോജനപ്പെടുത്തട്ടെ.

തുടർന്നും ഒപ്പമുണ്ടായിരിക്കുമെന്ന പ്രതീക്ഷയോടെ
സ്നേഹാദരങ്ങളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...
error: Content is protected !!