പച്ചമുളക് പുലിയാണ്

Date:

മസാല നിറഞ്ഞ ഭക്ഷണക്രമം  നമുക്കേറെ പ്രിയപ്പെട്ടതാണ്.  അവയിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് പച്ചമുളക്. പച്ചമുളക് ചേർക്കാത്ത ഭക്ഷണം നമുക്കിടയിൽ വളരെ കുറവാണെന്ന് തന്നെ പറയാം.  രുചിക്കുവേണ്ടി മാത്രമല്ല  ഭക്ഷണത്തിൽ പച്ചമുളക് ചേർക്കുന്നത്. ആരോഗ്യപ്രദമായ നിരവധി ഗുണങ്ങൾ പച്ചമുളക് വഴി ശരീരത്തിന് ലഭിക്കുന്നുണ്ട്. ആ ഗുണങ്ങളിൽ ചിലത് ഇവയാണ്.


പച്ചമുളക് ഉപാപചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തതിനാൽ കൊഴുപ്പ് കുറയ്ക്കുകയും കലോറി കുറയ്ക്കുന്നതിനാൽ ശരീരഭാരം വർദ്ധിക്കാതെ നോക്കുകയും ചെയ്യുന്നു. പച്ചമുളക് ചേർത്ത ഭക്ഷണം കഴിച്ച് മൂന്നു മണിക്കൂർ വരെ മെറ്റബോളിസം അമ്പതു ശതമാനം വരെ വർദ്ധിപ്പിക്കാനും പച്ചമുളകിന് കഴിവുണ്ട്.  ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത്  തടയുകയും ചെയ്യും. ജലദോഷം, സൈനസ് എന്നിവയോട് പോരടിക്കാനും പച്ചമുളകിന് കഴിവുണ്ട്. ഗുരുതരമായ സൈനസ് പ്രശ്നങ്ങളുള്ളവർ ഭക്ഷണത്തിന്റെ കൂടെ പച്ചമുളക് സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. മൂക്കിന്റെ മ്യൂക്കസ് മെംബറേൻ ഉത്തേജിപ്പിക്കുവാൻ ഇതുകാരണമാകും. മാനസികനില മെച്ചപ്പെടുത്താനും പച്ചമുളക് സഹായകരമാണ്. പച്ചമുളക് എൻഡോർഫിൻ പുറപ്പെടുവിക്കുന്നതിനാൽ മാനസികോന്മേഷം വർദ്ധിപ്പിക്കുകയും കൂടുതൽ എനർജി ലഭിക്കുകയും ചെയ്യും. നിരുന്മേഷം കുറയ്ക്കുകയം ശരീരവേദന കുറയ്ക്കുകയും ചെയ്യും. പ്രമേഹ രോഗികൾ പച്ചമുളക് കഴിക്കുന്നതിലൂടെ ഷുഗർ ലെവൽ ബാലൻസ് ചെയ്തു നിർത്തുന്നതിന് സഹായിക്കും.
ഭക്ഷണത്തിൽ പച്ചമുളക് ചേർക്കുമ്പോൾ ഇത്രയുമൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നുവെന്ന് നമ്മളിൽ എത്ര
പേർ അറിഞ്ഞിരുന്നു അല്ലേ?

More like this
Related

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട്...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര :...
error: Content is protected !!