അടുക്കള

Date:

ഒരു കുടുംബത്തിന്റെ കേന്ദ്രഭാഗം അടുക്കളയാണ്. അവിടെത്തെ ചവർപ്പും മധുരവും ഉപ്പും എരിവും എല്ലാം അതിലെ അംഗങ്ങളെ മുഴുവൻ ബാധിക്കുന്നുണ്ട്. അടുക്കള പുകഞ്ഞാൽ കുടുംബം പുകയും നീറും, ഒടുവിൽ കത്തും.
അടുക്കളയിലെ സമാധാനം അടുക്കള കൈകാര്യം ചെയ്യുന്ന ആളുടെ സമാധാനമാണ്. അടുക്കളയെന്നാൽ സ്ത്രീയുടെ ലോകം എന്നാണ് പൊതുവയ്പ്. ഏറെക്കുറെ എല്ലായിടത്തും അത് അങ്ങനെ തന്നെയാണ് താനും.

പക്ഷേ മാറിയ കാലത്ത് അടുക്കള സ്ത്രീക്ക് മാത്രമായി തീറെഴുതി കൊടുത്തിട്ട് പൂമുഖത്ത് വന്നു കാലും നീട്ടി പത്രം വായിച്ചിരിക്കാൻ പുരുഷന് കഴിയില്ല. കാരണം അടുക്കള പുരുഷന്റേതുകൂടിയായിരിക്കുന്നു. സ്ത്രീയും പുരുഷനും ഒരുമിച്ചു സഹവർത്തിത്വത്തോടെ, സന്മനസ്സോടെ, സ്നേഹത്തോടെ ഇടപെടുമ്പോഴാണ് അടുക്കള ഒരു പറുദീസയാകുന്നത്.
 പരസ്പരമുള്ള പങ്കുവയ്ക്കലും പിന്താങ്ങലുമാണ് അടുക്കളയെ മനോഹരമായി മാറ്റുന്നത്. അവിടെ ഒരാൾക്കുവേണ്ടി മാത്രമായുളള വച്ചുവിളമ്പലോ ഒരാളുടെ മാത്രം അദ്ധ്വാനമോ ഇല്ല. എല്ലാവരും ഏതൊക്കെയോ രീതിയിൽ അടുക്കളയ്ക്ക് വേണ്ടി അദ്ധ്വാനിക്കുന്നുണ്ട് എന്ന കാര്യം മറന്നുപോകുകയുമരുത്. അതുകൊണ്ട് തന്നെ അടുക്കളയെ ഒരു പൊതു ഇടമായി കാണാൻ കുടുംബാംഗങ്ങൾക്കെല്ലാം കഴിയണം. ലിംഗഭേദമോ പ്രായവ്യത്യാസമോ ഇല്ലാതെയായിരിക്കണം അത്.
 അടുക്കളയെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ എവിടെയും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.  ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രമാണ് അത്തരമൊരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ അഭിപ്രായം എന്തുമായിക്കൊള്ളട്ടെ; അടുക്കളയെ ഒഴിവാക്കാതിരിക്കുക, അടുക്കളയെ തിരിച്ചുപിടിക്കുക.

സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!