മക്കളെ വളരാൻ സമ്മതിക്കാത്തവർ

Date:

ഒന്നാം ക്ലാസുകാരനായ രാഹുൽ ഉച്ചഭക്ഷണ സമയത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത് പതിവാക്കിയപ്പോഴാണ് ടീച്ചർ അക്കാര്യം ശ്രദ്ധിച്ചത്.

”എന്താണ് രാഹുൽ ഇത്രസമയം  കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത്?” രാഹുലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന് സംശയം തോന്നിയ ക്ലാസ് ടീച്ചർ അന്ന് രാത്രിയിൽ രാഹുലിന്റെ അമ്മയെ ഫോൺ ചെയ്തു. അപ്പോഴാണ് രാഹുലിന്റെ കുടുംബസാഹചര്യങ്ങൾ വ്യക്തമായത്.

രാഹുലിന് ഒരു ചേട്ടൻ കൂടിയുണ്ട്. വിവേക്. ഏഴാം ക്ലാസിൽ പഠിക്കുന്നു.  രാഹുൽ അമ്മയുടെ പെറ്റാണ്. അമ്മയാണ് രാഹുലിനെ ഈ പ്രായത്തിലും ഭക്ഷണം കഴിപ്പിക്കുന്നത്. നഴ്സറി ക്ലാസിലും ഒന്നാം ക്ലാസിലേതുപോലെ ഭക്ഷണം വൈകിയും മുഴുമിപ്പിക്കാതെയും എണീറ്റുപോകുന്ന രീതിയായിരുന്നു രാഹുലിന്റേത്. അതുകൊണ്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മ അവന് ഭക്ഷണം വാരികൊടുക്കും. ചേട്ടനൊപ്പം തനിച്ചിരുന്ന് ഭക്ഷണം വാരിക്കഴിക്കാം എന്ന് രാഹുൽ ഇടയ്ക്കൊക്കെ പറയുമെങ്കിലും അമ്മ ശബ്ദമുയർത്തും, നീ വാരിക്കഴിക്കണ്ടാ. ഞാൻ വാരിത്തരാം. എങ്കിലേ മുഴുവനും കഴിക്കൂ. ഇതൊരു ശീലമായപ്പോൾ സ്വഭാവികമായും തനിയെ ഭക്ഷണം വാരിക്കഴിക്കുന്നത് രാഹൂലിനെ സംബന്ധിച്ച് ബുദ്ധിമുട്ടുളള ഒന്നായിത്തോന്നി. ഇനി തനിച്ച് വാരിക്കഴിച്ചാലും പൂർണ്ണമായും വേഗത്തിലും കഴിക്കാൻ അവന് കഴിയാതെയുമായി. അമ്മമാരൊക്കെ ഇങ്ങനെയല്ലേ എന്ന് ചിലപ്പോൾ ഇത് വായിക്കുന്നവർക്ക് തോന്നിയേക്കാം.

ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോൾ ഒരു ഉരുള കൊടുക്കുന്നതുപോലെയോ അസുഖമായികിടക്കുമ്പോൾ ഭക്ഷണം വാരികൊടുക്കുന്നതുപോലെയോ അല്ല ഇവിടെ കാര്യങ്ങൾ. ഇവിടെ രാഹുലിന്റെ അമ്മ അറിഞ്ഞോ അറിയാതെയോ ചെയ്തുകൊണ്ടിരിക്കുന്നത് കുട്ടിയെ, സ്വയം വളരാൻ അനുവദിക്കാതെ തന്നെ മാത്രം ആശ്രയിച്ചു ജീവിക്കാൻ അവനെ നിർബന്ധിതനാക്കുകയാണ്. ഇത് അതിരുകടക്കുമ്പോൾ കുട്ടിക്ക് അമ്മയെ വിട്ടൊരു ജീവിതമില്ലാതെ വരും. സ്വന്തം കാര്യങ്ങൾ നേരാം വണ്ണം നോക്കിനടത്താൻ ഭാവിയിൽ പ്രാപ്തിയില്ലാതെയാകും.  മക്കളുടെ അറ്റാച്ച്മെന്റ് ആദ്യമൊക്കെ സന്തോഷം തോന്നുമെങ്കിലും മുതിർന്നുകഴിയുമ്പോൾ അമ്മയെയോ അച്ഛനെയോ വിട്ട് തനിക്കൊരു ജീവിതമില്ലെന്ന് വരുന്നത് മക്കളെ അസ്വസ്ഥരാക്കും. മാത്രവുമല്ല മക്കൾക്ക് എപ്പോഴും അച്ഛൻകുട്ടിയായോ അമ്മക്കുട്ടിയായോ നില്ക്കാനുമാവില്ല. അവർ മുന്നോട്ടുപോകും തോറും പല പല റോളുകളിൽ ജീവിക്കേണ്ടതായി വരും. അപ്പോൾ അവരിൽ നിന്ന് തങ്ങൾ ആഗ്രഹിക്കുന്നതുപോലെ സ്നേഹം കിട്ടാതെ വരികയാണെങ്കിൽ അത് മാനസികമായി വലിയസംഘർഷത്തിലാക്കുകയും ചെയ്യും.

മക്കളെ സ്നേഹിക്കണം, ലാളിക്കണം, പക്ഷേ അവരെ വളർത്തുകയും വേണം. അവരെ വ്യക്തികളായി കാണണം, അല്ലാതെ തങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കാനുള്ള ഉപകരണമായി കാണരുത്. മക്കളുടെ വളർച്ച മുരടിപ്പിച്ചുകൊണ്ട് അവരെ സ്നേഹിക്കുന്നത് യഥാർത്ഥ പേരന്റിംങ് അല്ല.

ഓരോ പ്രായത്തിലും മക്കൾക്ക് ചെയ്യാൻ കഴിയുന്നതായ ഒരുപിടി കാര്യങ്ങളുണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കണം. ആറു വയസുകാരനായ ഒരു കുട്ടി സ്വന്തമായി ഭക്ഷണം വാരിക്കഴിക്കാനെങ്കിലും പഠിക്കേണ്ടതുണ്ട്. അങ്ങനെയൊരു പരിശീലനം അവന് കൊടുക്കേണ്ടതുമുണ്ട്. ഓരോ ക്ലാസിലേക്കും പ്രമോഷൻ കിട്ടുന്നത് അനുസരിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കണം.  സ്വന്തമായി യൂണിഫോം ധരിക്കുക, കഴിച്ച പാത്രം കഴുകിവയ്പ്പിക്കുക, പാഠപുസ്തകങ്ങൾ കൃത്യമായി അടുക്കിവയ്ക്കുക,സ്റ്റഡി ടേബിൾ വൃത്തിയാക്കുക, ബെഡ് ഷീറ്റ് വിരിക്കുക അങ്ങനെ പലതും. ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ മക്കളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുക.

വേറൊരു കൂട്ടം മാതാപിതാക്കളുമുണ്ട്. മക്കളുടെ സ്നേഹം മറ്റാരുമായി പങ്കുവയ്ക്കാൻ തയ്യാറില്ലാത്തവരാണ് അവർ. ചെറുപ്പകാലത്ത് താൻ അനുഭവിച്ച അവഗണനയും തിരസ്‌ക്കരണവും  മക്കളിൽ നിന്നും ഉണ്ടാകുമോയെന്ന് അവർ ഭയക്കുന്നു. സ്നേഹിക്കപ്പെടാനുള്ള ആഗ്രഹത്തിൽ നിന്ന് അവർ മക്കളുടെ സ്നേഹം തനിക്ക് മാത്രമായി പിടിച്ചുവയ്ക്കുന്നു. തന്നെ മാത്രം സ്നേഹിച്ചാൽ മതിയെന്ന് അവർ തീരുമാനിക്കുന്നു. അതനുസരിച്ച് കാര്യങ്ങൾ ആവിഷ്‌ക്കരിക്കും.

ഉത്തമ കുടുംബജീവിതം നയിക്കുന്ന ദമ്പതികളിൽ ഇങ്ങനെയൊരു പ്രശ്നം കണ്ടുവരാറുമില്ല കാരണം അവർക്ക് മക്കൾ പൊതുസ്വത്താണ്. മക്കളെ അവർ തങ്ങളുടെ പക്ഷം ചേർക്കുന്നില്ല.  ഭാര്യയ്ക്കു ഭർത്താവും ഭർത്താവിന് ഭാര്യയും സ്വന്തമായി തോന്നുന്നുണ്ടെങ്കിൽ മക്കൾ അവരുടെ ഇരുവരുടെയുമാണ്. മക്കളെ ശാസിക്കാനും ശിക്ഷിക്കാനും അവിടെ ഇരുവർക്കും ഒന്നുപോലെയാണ് അവകാശവും അധികാരവും.അവിടെ പിടിച്ചുവയ്ക്കലുകളില്ല. മക്കളെ വളരാൻ അനുവദിക്കാതെ പിടിച്ചുവയ്ക്കുകയും അവരുടെയിടയിൽ ഏതെങ്കിലും ഒരാളോട് മാത്രം സ്നേഹം കൂടുതലുണ്ടാകത്തക്കവിധത്തിൽ സാഹചര്യങ്ങൾ ക്രമീകരി്ക്കുകയും ചെയ്യുന്നത് ഒരിക്കലും യഥാർത്ഥസ്നേഹമല്ല.

മക്കളെയെന്നല്ല ഏതൊരാളെയും ഉപാധികളില്ലാതെ വളർത്താൻ തയ്യാറാകുമ്പോൾ മാത്രമേ വ്യക്തിബന്ധങ്ങൾ അതിന്റെ പൂർണ്ണതയിലെത്തുകയുള്ളൂ.  അതുകൊണ്ട് മക്കളെ  അവരുടെ പ്രായത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏല്പിച്ച് സ്വതന്ത്ര്യവ്യക്തികളായി വളരാനുള്ള കുടുംബ സാഹചര്യങ്ങൾ സൃഷ്ടിക്കുക.

More like this
Related

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ...
error: Content is protected !!