ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിയാണോ നിങ്ങൾ. വിഷമിക്കണ്ട പരിഹാരമുണ്ട്.നന്നായിട്ടുറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. സ്വസ്ഥമായി ഒന്നുറങ്ങിയെണീറ്റാൽ തന്നെ മനസ്സിനും ശരീരത്തിനും എന്തൊരു ഉന്മേഷമാണ്. ഉറക്കം സുഖകരമാകാൻ കിടക്കാൻ പോകുന്നതിന് മുമ്പ് ഒഴിവാക്കേണ്ടതും ഉപയോഗിക്കേണ്ടതുമായ ചില ഭക്ഷണപദാർത്ഥങ്ങളുണ്ട് എന്നാണ് ചില ഡയറ്റീഷ്യന്മാർ അഭിപ്രായപ്പെടുന്നത്. ഉറക്കത്തിന് ഏറെ സഹായകമാണ് ഏത്തപ്പഴം. പൊട്ടാസ്യവും മാഗ്നീഷ്യവും അടങ്ങിയ ഏത്തപ്പഴത്തിൽ വലിയ തോതിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് ഇതിലെ കാർബോഹൈഡ്രേറ്റ്സ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. കിടക്കാൻ പോകുന്നതിന് അറുപത് മിനിറ്റ് മുമ്പ് ഏത്തപ്പഴം കഴിക്കുന്നത് ഉറക്കം സുഖകരമാക്കാൻ സഹായിക്കും എന്നാണ് വിദഗദരുടെ അഭിപ്രായം. ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് നല്ലതാണ് എന്നത് പരക്കെ എല്ലാവർക്കും അറിവുള്ളകാര്യമാണ്. പാലിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ ശരീരത്തിന്റെ സ്വച്ഛതയെ സഹായിക്കുകയും അത് ഉറക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ഉറക്കത്തിന് സഹായമായ മെലാടോണിൻ ഹോർമോൺ ഉല്പാദിക്കാൻ കഴിവുണ്ട് നട്സിന്. അതുകൊണ്ട് കിടക്കാൻപോകുന്നതിന് മുമ്പ് നട്സ് കഴിക്കുന്നതും സുഖനിദ്ര ക്ഷണിച്ചുവരുത്തും.
ഡാർക്ക് ചോക്ലേറ്റ്, ഐസ്ക്രീം, ഉപ്പുകൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഉറങ്ങാൻ പോകുന്നതിന് മുമ്പ് കഴിക്കാതിരിക്കാനും ശ്രദ്ധി ക്കണം.