ചൂടകറ്റാം, ഈ പഴങ്ങൾ കഴിക്കൂ

Date:

വേനലിന്റെ ചൂടിനെയും അസ്വസ്ഥതകളെയും നേരിടാൻ സഹായകരമാണ് താഴെപ്പറയുന്ന പഴങ്ങൾ. ചൂടകറ്റും എന്നതിന് പുറമെ വിവിധതരം വിറ്റാമിനുകളും ഈ പഴങ്ങളിലുണ്ട്. നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന മാമ്പഴമാണ് ഇതിൽ മുമ്പന്തിയിൽ. വേനൽക്കാലത്ത് എളുപ്പത്തിൽ കിട്ടുന്നതും ധാരാളം പോഷകങ്ങൾ അടങ്ങിയതുമായ പഴമാണ് ഇത്. വിറ്റാമിനുകളായ എ, സി എന്നിവയും സോഡിയം, ഫൈബർ തുടങ്ങിയവയും ധാരാളം ധാതുക്കളും മാമ്പഴത്തിലുണ്ട്. ഇതിന്റെ ഭൂരിഭാഗവും വെള്ളം അടങ്ങിയതാണ്. മാമ്പഴം എന്നതുപോലെ ധാരാളം വെള്ളം അടങ്ങിയതാണ് തണ്ണിമത്തൻ.  ശരീരത്തിലെ വെള്ളത്തിന്റെ നില കാത്തുസൂക്ഷിക്കാൻ ഇതിന് കഴിവുണ്ട്.ഫൈബർ, വിറ്റാമിൻ എ, സി, മഗ്‌നീഷ്യം, പൊട്ടാസ്യം, ആന്റി ഓക്സിഡന്റ് ലൈക്കോ പീൻ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കടുത്ത ചൂടു മൂലം  ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ പൊട്ടാസ്യം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്ന പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി, എ, കാൽസ്യം, ഫൈബർ എന്നിവയും ഓറഞ്ചിലുണ്ട്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താനും ഓറഞ്ചിന് കഴിവുണ്ട്. മുമ്പ് പറഞ്ഞ പഴങ്ങൾ പോലെ തന്നെ നിർജ്ജലീകരണം തടയാൻ സഹായിക്കുന്ന ഗ്രീൻ സമ്മർ ഫ്രൂട്ടാണ് കുക്കുമ്പർ. ചൂടു കൂടാതിരിക്കാനും ഇത് സഹായിക്കും. നിർജ്ജലീകരണം തടയുന്നു എന്നതിന് പുറമെ ചർമ്മത്തെ ആരോഗ്യമുള്ളതും സുന്ദരവുമാക്കി മാറ്റാനും കുക്കുമ്പറിന് കഴിവുണ്ട്.

More like this
Related

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...
error: Content is protected !!