പ്രതീക്ഷിക്കാം, അധികമാകാതിരുന്നാൽ മതി 

Date:


പ്രതീക്ഷകളാണ് ജീവിതത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും. പ്രതീക്ഷകളില്ലെങ്കിൽ ഒരാൾക്കുപോലും ഈലോകജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഇന്നലെത്തെക്കാളും ഇന്നത്തെക്കാളും നാളെ കൂടുതൽ നന്നായിരിക്കുമെന്ന പ്രതീക്ഷയാണ് ജീവിതത്തിന്റെ താളവും സംഗീതവുമായി മാറുന്നത്. പ്രതീക്ഷകളാവാം. പക്ഷേ അത് അമിതമാകുമ്പോൾ ചെറിയ പ്രശ്നമുണ്ട്. കാരണം അമിതമായ പ്രതീക്ഷകൾ ചിലപ്പോഴെങ്കിലും നമ്മെ നിരാശരാക്കിയേക്കും. ‘പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല..’ ഇങ്ങനെ ചില വിശദീകരണങ്ങൾ കേൾക്കാത്തവരായി ആരുമുണ്ടാവില്ല.

സിനിമകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും കായികമത്സരങ്ങളെക്കുറിച്ചും ഭരണകൂടങ്ങളെക്കുറിച്ചുമെല്ലാം ഇപ്രകാരം പറയാറുണ്ട്. അമിതമായി പ്രതീക്ഷിക്കുന്നതുകൊണ്ടാണ് പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വരുമ്പോൾ മനസ്സ് നിരാശപ്പെടുന്നത്.

 വ്യക്തികളെക്കുറിച്ച് അമിതമായ പ്രതീക്ഷകൾ വച്ചുപുലർത്തുന്നവരുണ്ട്. ഭാവിയെക്കുറിച്ച് അമിതമായ പ്രതീക്ഷകൾ വച്ചുപുലർത്തുന്നവരുണ്ട്. ഓരോ പ്രവൃത്തികളെക്കുറിച്ചും ഇതുപോലെ തന്നെ പ്രതീക്ഷകൾ Hopefully, just not too muchനിലനിർത്തുന്നവരുണ്ട്. പക്ഷേ അവയൊന്നും  പ്രാവർത്തികമാകണമെന്നില്ല.

ചില യാത്രക്കാരെ ശ്രദ്ധിച്ചിട്ടില്ലേ, ചിലർക്ക് തോളിൽ തൂങ്ങുന്ന സഞ്ചിയിൽ ഒതുങ്ങാവുന്ന വിധത്തിലുള്ള വളരെ കുറച്ച് സാധനങ്ങളേ കാണൂ. മറ്റ് ചിലർക്കാകട്ടെ എത്ര ലഗേജുകളുണ്ടെന്ന് എണ്ണിത്തീർക്കാൻപോലുമാവില്ല. എന്നാൽ ഇവരിൽ ആരുടെ യാത്രകളാണ് കൂടുതൽ സുഖകരം? അധികം ഗുകളില്ലാത്തവരുടേത്…അധികമില്ലെന്ന് കരുതി അവർക്ക് ഒന്നിനും കുറവുവരുന്നുമില്ല.

പ്രതീക്ഷകളെയും അമിതപ്രതീക്ഷകളെയും ഈ യാത്രക്കാരോടു ഉപമിക്കാം. അമിതമായ പ്രതീക്ഷകളില്ലാതെ ഭാവിയെയും വ്യക്തികളെയും സമീപിക്കാൻ കഴിയുമെങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല. അപ്പോൾ കിട്ടുന്നതിലെല്ലാം സംതൃപ്തിയുണ്ടാകും, സന്തോഷമുണ്ടാകും. നന്ദിയുണ്ടാകും. മിതമാകാത്ത തെന്തും അമിതമാണെന്ന് മറക്കാതിരിക്കാം. 

അമിതപ്രതീക്ഷകളില്ലാതെ പ്രതീക്ഷകളോടെ ജീവിതം ആസ്വദിക്കാൻ നമുക്ക് കഴിയട്ടെ.

ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!