ദാമ്പത്യം വിജയിപ്പിക്കാം

Date:

അനുയോജ്യമായപങ്കാളിയെ  കണ്ടെത്തിയതുകൊണ്ടുമാത്രമല്ല ഒരു ദാമ്പത്യവും വിജയിച്ചിട്ടുള്ളത്.മറിച്ച് ലഭിച്ച ദാമ്പത്യത്തെ അനുയോജ്യമായ വിധത്തിൽ സമീപിച്ചതുകൊണ്ടാണ്. പെട്ടെന്നൊരു ദിവസംകൊണ്ടോ ഒരാളുടെ മാത്രം ഭാഗത്തുനിന്നുള്ള ബോധപൂർവ്വമായ ശ്രമം കൊണ്ടോ മാത്രം ഒരു ദാമ്പത്യവും വിജയിച്ചിട്ടില്ല.

വലിയൊരു ബിസിനസ് ശൃംഖല വിജയിപ്പിച്ചവർക്കുപോലും സ്വന്തം ദാമ്പത്യജീവിതം വിജയത്തിലെത്തിക്കാൻ കഴിയണമെന്നില്ല. നൂറുകണക്കിന്  ആളുകളെ നിയന്ത്രിക്കുന്ന ഒരു  ഉന്നതാധികാരിക്ക് ചിലപ്പോൾ ജീവിതപങ്കാളിയെ വരുതിയിലാക്കാൻ കഴിയണമെന്നില്ല. വിവാഹം ഒരു തീരുമാനമാണ്. സ്വഭാവികമായും ഉയർച്ചതാഴ്ചകളുണ്ടാവും. നല്ലതും ചീത്തയുമുണ്ടാവും. എന്നാൽ ദാമ്പത്യം എന്നേയ്ക്കും നിലനില്ക്കുന്നതാണ്. അതുകൊണ്ട് തന്നെ നിരവധി ഘടകങ്ങളുടെ ബാക്കിപത്രമായി മാത്രമേ ദാമ്പത്യബന്ധത്തെ വിലയിരുത്താനാവൂ.

ദാമ്പത്യബന്ധത്തിന്റെ വിജയത്തിന് അടിസ്ഥാനമായിരിക്കുന്ന ചില ഘടകങ്ങളെ പരിചയപ്പെടാം
സ്നേഹം/  പ്രതിബദ്ധത ഇണയെ സ്നേഹിക്കും എന്ന തീരുമാനമാണ് ദാമ്പത്യജീവിതത്തിലെ പ്രധാന ഘടകം. ഈ സ്നേഹം  സിനിമയിലോ നോവലിലോ കാണുന്നതുപോലെ അതിവൈകാരികമല്ല. നിമിഷനേരത്തേക്കുള്ള വർണ്ണക്കാഴ്ചകളുമല്ല. ജീവിതാവസാനം വരെ സ്നേഹിക്കും എന്ന ഉറച്ച തീരുമാനമാണ് ദാമ്പത്യത്തിന്റെ സുസ്ഥിരത നിശ്ചയിക്കുന്നത്. യഥാർത്ഥസ്നേഹം എന്നത് ജീവിതത്തിലെ പരീക്ഷണദുർഘട ഘട്ടങ്ങളിലും ഉറച്ചുനില്ക്കുന്ന സ്നേഹമാണ്.

ലൈംഗിക  വിശ്വസ്തത

ശരീരത്തിൽ മാത്രം നില്ക്കുന്നതല്ല ദമ്പതികൾക്കിടയിലെ ലൈംഗികവിശ്വസ്തത. കണ്ണ്, മനസ്സ്, ഹൃദയം,ആത്മാവ് ഇവയെല്ലാം തമ്മിൽ അതിന് ബന്ധമുണ്ട്. മറ്റൊരു വ്യക്തിയെക്കുറിച്ചുളള ലൈംഗികമോഹങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നതുപോലും ഇണയോടുള്ള ലൈംഗിക അവിശ്വസ്തതയുടെ ഭാഗമാണ്.ശരീരം കൊണ്ടെന്നതിലേറെ മനസ്സുകൊണ്ട് വഴിതെറ്റുന്നവരാണ് കൂടുതലുമെന്നിരിക്കെ ഇക്കാര്യത്തിൽ വിശ്വസ്തത പുലർത്തുന്ന ദമ്പതികൾ എത്രപേരുണ്ടാവും?

എളിമ

 ആരോഗ്യകരമായ ദാമ്പത്യബന്ധത്തിൽ സ്വന്തം തെറ്റുകളെക്കുറിച്ചുള്ള അവബോധമുണ്ടായിരിക്കണം. ആരും പരിപൂർണ്ണരല്ല.നിനക്കു കുറവുകളുള്ളതുപോലെ എനിക്കും കുറവുകളുണ്ട് എന്ന് തിരിച്ചറിയണം. ക്ഷമ ചോദിക്കാനുള്ള മനസ്സുണ്ടാകുന്നതും ക്ഷമ കൊടുക്കാൻ കഴിയുന്നതും അപ്പോഴാണ്. പങ്കാളിയോട് എന്തുമാത്രം സഹിഷ്ണുത കാണിക്കുന്നു, ക്ഷമിക്കുന്നു എന്നത് ദാമ്പത്യജീവിതത്തിന്റെ വിജയത്തിൽ പ്രധാനപ്പെട്ടതാണ്.

സമയം

ദാമ്പത്യത്തിലെ വലിയൊരു നിക്ഷേപമാണ് സമയം. ഒരുമിച്ചു പങ്കിടുന്ന സമയം ദാമ്പത്യബന്ധത്തെ മനോഹരമാക്കും. കൂടുതൽ സമയം ഒരുമിച്ചു ചെലവിടുന്നതിലല്ല, കുറച്ചുസമയമേ ഉള്ളൂവെങ്കിലും അത് പ്രയോജനപ്രദമാക്കുന്നതിലാണ് മിടുക്ക്.

 ആശയവിനിമയം

ആരോഗ്യകരമായ ദാമ്പത്യബന്ധത്തിലാണ് പങ്കാളികൾതമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമായി നടക്കുന്നത്. മക്കളുടെ ഭാവികാര്യങ്ങൾ, സാമ്പത്തിക വശങ്ങൾ, ഭാവിയെക്കുറിച്ചുളള സ്വപ്നങ്ങൾ, പ്രതീക്ഷകൾ, ആകുലതകൾ എല്ലാം പരസ്പരം പങ്കുവയ്ക്കണം.

നിസ്വാർത്ഥത

വിവാഹബന്ധങ്ങളുടെ തകർച്ചകളുടെ കാരണം അന്വേഷിക്കുന്ന പഠനങ്ങൾ കണ്ടെത്തിയത് ദമ്പതികൾക്കിടയിലെ സ്വാർത്ഥത അവിടെ വില്ലനായിമാറുന്നുവെന്നതാണ്. സ്വാർത്ഥനായ പങ്കാളി  അയാളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. തന്റെ സുഖം, തന്റെ അസുഖം, തന്റെ ഭാവി, തന്റെ സ്വ്പനം… ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് അവർ ചിന്തിക്കുന്നതേയില്ല. സ്വാർത്ഥതയിൽ നിന്ന് പുറത്തുകടക്കുക. അപ്പോൾ മാത്രമേ ദാമ്പത്യബന്ധം ദൃഢമായിരിക്കുകയുളളൂ.

More like this
Related

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ്...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്....

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...

പുതിയ ദാമ്പത്യം

പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ...

ദാമ്പത്യം 25 വർഷം കഴിഞ്ഞോ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒരു വർഷം പോലും പൂർത്തിയാകുന്നതിന...
error: Content is protected !!