പരിഹാസം

Date:


ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ  സാധിക്കുന്നത് എങ്ങനെയാണ്? ഒരാളെ ഏറ്റവും മുറിപ്പെടുത്തുന്നത് എന്താണ്?

പരിഹാസം എന്നാണ് അതിനുളള ഉത്തരങ്ങളിലൊന്ന്. പരിഹസിക്കുക. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും അധമപ്രവൃത്തികളിലൊന്നാണ് അത്. പലപ്പോഴും പരിഹാസം കുറവുകളെ പ്രതിയാണ്. പരിഹസിക്കാൻ നമുക്കിപ്പോൾ എന്തെല്ലാം കാരണങ്ങളാണ്. ജാതി, മതം, നിറം, ലിംഗം, വിദ്യാഭ്യാസം, ജോലി, ശാരീരിക പ്രത്യേകതകൾ, കുടുംബപാരമ്പര്യം, അച്ഛൻ,  അമ്മ,  സഹോദരങ്ങൾ… എല്ലാം പരിഹസിക്കപ്പെടാൻ കാരണമാകുന്നു.

 എണ്ണമറ്റ കാരണങ്ങൾ കൊണ്ടാണ് ഓരോരുത്തരും പരിഹസിക്കപ്പെടുന്നത്. ആണും പെണ്ണും കെട്ടവൻ, ആണത്തമില്ലാത്തവൻ, മൊണ്ണ, ചാന്തുപൊട്ട്, സാമർത്ഥ്യം കുറഞ്ഞ ആൺകുട്ടിയുടെ നേർക്ക് നീയെന്താ പെണ്ണാണോ, തന്റേടവും വീരവുമുള്ളപെൺകുട്ടിയോട് നീ ആണിനെപോലെയാണല്ലോ, നിറംകുറഞ്ഞ പെണ്ണും മീശയും വണ്ണവും കുറഞ്ഞ ആണും എല്ലാം പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

 ഈ കുറിപ്പെഴുതുന്നതിന്റെ മുമ്പുള്ള ദിവസങ്ങളിലൊന്നാണ് തനിക്ക് നേരിടേണ്ടിവന്ന പരിഹാസത്തിന്റെ പേരിൽ ഒരാൾ തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത്. രാക്ഷസൻ എന്ന തമിഴ് സിനിമയിലെ വില്ലനോട് താരതമ്യപ്പെടുത്തി എന്നതായിരുന്നു പ്രകോപന കാരണം. ഒരു പരിഹാസം  കൊലപാതകം വരെയെത്തിയെങ്കിൽ ആ പരിഹാസം അയാളെ എത്രത്തോളം മുറിവേല്പിച്ചിട്ടുണ്ടാവണം എന്നാലോചിക്കൂ. കൊലപാതകത്തെ ന്യായീകരിക്കുകയല്ല. പക്ഷേ,  അയാൾക്ക് ആത്മസംയമനം പോലും നഷ്ടമാകത്തക്ക വിധത്തിലുള്ളതായിരുന്നു അവയെന്നാണ് ചിന്തിക്കേണ്ടത്.

ശാരീരികമായ വേദനകൾ മുറിവുകൾ ഉണങ്ങുന്നതിനൊപ്പം പരിഹരിക്കപ്പെട്ടുകൊള്ളും. പക്ഷേ മാനസികമായ മുറിവുകൾ പെട്ടെന്ന് പരിഹരിക്കപ്പെടുന്നവയല്ല. ആത്മാവിനേല്ക്കുന്നവയാണ് ആ മുറിവുകൾ. പരിഹാസം ഒരാളുടെ ശരീരത്തിലേക്ക് അഴുക്കുവെള്ളം കോരിയൊഴിക്കുന്നതിന് തുല്യമാണ്. വെള്ളം ഉണങ്ങിയാലും മണം ബാക്കിനില്ക്കും.

മറ്റുള്ളവരുടെ ഗുണവും നന്മയും തിരിച്ചറിയാത്തതുകൊണ്ടാണ് നീ അവരെ പരിഹസിക്കുന്നത്. ആത്മീയപരിപ്രേക്ഷ്യത്തിൽ നോക്കുകയാണെങ്കിൽ പോലും പരിഹാസം അപലപനീയമാണ്. പരി
ഹാസകനെ ദൈവം പോലും ഇഷ്ടപ്പെടുന്നില്ല എന്ന മട്ടിലൊക്കെ ചില പാഠങ്ങളും പ്രബോധനങ്ങളുമുണ്ട്. 
ആരെയും പരിഹസിക്കാതിരിക്കാമോ. നീ നിന്നോട് തന്നെ ചെയ്യേണ്ട ഒരു മാന്യതയാണത്. മറ്റുള്ളവരെ പരിഹസിക്കാൻ നിനക്കെന്തവകാശം? നീ കണ്ടെത്തുന്ന  അവരുടെ കുറവുകളെ നിനക്ക് പരിഹരിച്ചുകൊടുക്കാൻ കഴിയുമോ. ഓരോ പരിഹാസവും നിന്നിലുളള അധമവാസനകളെയാണ് പുറത്തുകൊണ്ടുവരുന്നതെന്ന് മറക്കാതിരിക്കാം.

More like this
Related

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല....

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം....

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ്...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി...

സൗന്ദര്യം

എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ  പറയൂ...

നന്ദി

ജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കാൻ കഴിയുന്ന മാനദണ്ഡം എന്തായിരിക്കും? ഭൗതികമായ സമൃദ്ധിയോ...
error: Content is protected !!