മക്കൾ: യാഥാർത്ഥ്യവും സങ്കല്പങ്ങളും

Date:

അശാന്തിയുടെ പുകപടലങ്ങൾ നമ്മുടെ കുടുംബങ്ങളുടെ മേൽ തളംകെട്ടി നില്ക്കുന്നുണ്ട്.  പല സാഹചര്യങ്ങൾ അതിന്റെ പിന്നിലുണ്ടാവാമെങ്കിലും  ഇന്ന് കുടുംബങ്ങളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമായിരിക്കുന്നത് മക്കൾ തന്നെയാണ്. മക്കളെയോർത്തുള്ള പലവിധ ഉത്കണ്ഠകളുമായി കഴിയുന്ന നിരവധി  മാതാപിതാക്കളെ ഇക്കാലയളവിൽ കാണാനിടയായിട്ടുണ്ട്.  മക്കളുടെ മൊബൈൽ ഫോൺ ഉപയോഗം മുതൽ അവരുടെ പെരുമാറ്റവൈകല്യം വരെയുളള എത്രയെത്ര കാരണങ്ങൾ കൊണ്ടാണ് മാതാപിതാക്കൾ ഇന്ന് തീ തിന്ന് കഴിയുന്നത്! മക്കളെക്കുറിച്ചുള്ള പരാതികൾകൊണ്ട് അവരിൽ പലരും വീർപ്പുമുട്ടിക്കഴിയുകയാണ്. എന്റെ മകൻ/ മകൾ എന്തേ ഇങ്ങനെയെന്ന സങ്കടം അവരുടെയെല്ലാം ഉള്ളിൽ തിങ്ങിനില്ക്കുന്നുണ്ട്.

മക്കൾ കുറച്ചുകൂടി നല്ലവരാകേണ്ടതല്ലേ? മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരേണ്ടവരല്ലേ? സ്വന്തം ജീവിതവും താല്പര്യങ്ങളും അവനവർക്ക് പ്രധാനപ്പെട്ടതാണെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ അവയെ കുറച്ചൊക്കെ അംഗീകരിക്കാമെങ്കിലും മക്കളെ അങ്ങനെ കെട്ടഴിച്ചുവിടാൻ പറ്റുമോ? ഇത്തിരി നിയന്ത്രണം വേണ്ടേ? എന്ന് ചോദിക്കുന്ന മാതാപിതാക്കളെയും കണ്ടുമുട്ടാനിടയായിട്ടുണ്ട്. 

നമ്മുടെ കൂടെയുള്ള മക്കൾ ഒരു യാഥാർത്ഥ്യമാണ്. അവരെ അവരായിത്തന്നെ കണ്ട് ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴും അവരെക്കുറിച്ച് നമുക്ക് സ്വപ്നങ്ങൾ പാടില്ലെന്ന് പറയാനാവില്ലല്ലോ? മക്കളെ എങ്ങനെ നല്ലവരാക്കിമാറ്റാം, അവരുടെ ജീവിതം കുറച്ചുകൂടി മനോഹരമാക്കാം എന്ന് ചിന്തിക്കാത്ത മാതാപിതാക്കൾ ആരുംതന്നെയുണ്ടാവില്ല. പക്ഷേ  മക്കളെ നന്നാക്കിയെടുക്കുന്നതിന് മുമ്പ് സ്വയം നന്നാകേണ്ടതുണ്ടെന്ന് മാതാപിതാക്കളും മനസ്സിലാക്കിയിരിക്കണം.

മക്കൾക്കും മാതാപിതാക്കൾക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന ഒരു ലക്കമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല മാതാപിതാക്കളാകുമ്പോൾ നല്ല മക്കളുമുണ്ടാകും എന്ന് മാത്രം ഓർമ്മിപ്പിച്ചുകൊണ്ട്,
സ്നേഹാദരങ്ങളോടെ,

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!