തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുകയാണോ?

Date:

തീരുമാനമെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരെ കണ്ടിട്ടില്ലേ? എന്തു ചെയ്യണമെന്ന് അവർക്കറിയില്ല. എടുക്കുന്ന തീരുമാനം തെറ്റിപ്പോകുമോ  അതിന്റെ അനന്തരഫലങ്ങൾ  എന്തൊക്കെയായിരിക്കും എന്ന മട്ടിൽ കുഴങ്ങുന്നവരാണ് പലരും. ദുഷ്‌ക്കരമായ ചില അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോഴായിരിക്കും ഇതേറെ വ്യക്തികളെയും  ദോഷകരമായി ബാധിക്കുന്നത്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുന്നത് ഭാവിജീവിതം കൂടുതൽ സുരക്ഷിതമാക്കാനും ജീവിതത്തിൽ വിജയിക്കാനും സഹായകരമായിരിക്കും.

തീരുമാനമെടുക്കലിന് മൂന്നു രീതികളുണ്ട്. ഒരു തീരുമാനത്തിലെത്താൻ മറ്റുള്ളവരുടെ സഹായം ചോദിക്കുന്നതാണ് ഒന്നാമത്തെ രീതി. ശരിയേത് തെറ്റേത് എന്ന് അറിയാതെ വിഷമിക്കുമ്പോൾ നമ്മെക്കാൾ മികച്ചവരോട് ഉപദേശം ചോദിക്കുകയും അവരുടെ അഭിപ്രായം ഒരു തീരുമാനമാവുകയും ചെയ്യുന്നതാണ് ഒന്നാമത്തെ രീതി.
മറ്റാരുടെയും സഹായം അഭ്യർത്ഥിക്കാതെയും വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യാതെയും സ്വന്തം കഴിവിലും വരുവരായ്കളെ ധൈര്യപൂർവ്വം നേരിടാനുളള കരുത്തു പ്രകടമാക്കിയും സ്വയം തീരുമാനമെടുക്കുന്നതാണ് രണ്ടാമത്തെ രീതി.

മൂന്നാമത്തേത് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുകയും വിഷയം ഒരുമിച്ച് ചർച്ച ചെയ്ത് ഒരുമിച്ചൊരു തീരുമാനത്തിലെത്തുകയും ചെയ്യുന്നതാണ്. വ്യത്യസ്ത രീതികളിലൂടെയായിരിക്കും വ്യത്യസ്തങ്ങളായ തീരുമാനങ്ങളുണ്ടാകുന്നത്. ഏതുരീതിയിലൂടെയാണ് തീരുമാനങ്ങളെടുക്കുന്നതെങ്കിലും ഏതു തീരുമാനവും ഫലപ്രദമാകുന്നതിന് നാലു സ്റ്റെപ്പുകൾ ആവശ്യമുണ്ട്.

പ്രശ്നത്തെ  നിർവചിക്കുക

പത്തു പ്രശ്നങ്ങളാണ് വരാൻപോകുന്നുവെങ്കിൽ അവയെ മുൻകൂട്ടി കാണാൻകഴിഞ്ഞാൽ അ തിൽ ഒമ്പതെണ്ണത്തെയും ഒഴിവാക്കാൻ കഴിയും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പല പ്രശ്നങ്ങളെയും ഒഴിവാക്കി ഒരു തീരുമാനത്തിലെത്തണമെങ്കിൽ അവയെ നാം കൃത്യമായി നിർവചിക്കേണ്ടിയിരിക്കുന്നു. പ്രശ്നം എന്ത്, അതിന്റെ വ്യാപ്തി, അത് മൂലം സംഭവിക്കാനിടയുള്ള ദോഷവശങ്ങൾ ഇവയെക്കുറിച്ചൊക്കെ കൃത്യമായി മനസ്സിലാക്കുന്നത് അവ ഒഴിവാക്കിക്കൊണ്ടുള്ള ഒരു നല്ല തീരുമാനത്തിലെത്താൻ സഹായകരമായിരിക്കും.

പ്രശ്നത്തെ വിശകലനം ചെയ്യുക

നേരിടുന്ന പ്രശ്നത്തെ വിശകലനം ചെയ്യുക. ഈ പ്രശ്നത്തിന്റെ പ്രാധാന്യം എന്താണ്, ഇത് ആരെയൊക്കെയാണ്  സ്വാധീനിക്കുന്നത് ഇവയൊക്കെയാണ് ഈ ഘട്ടത്തിലുള്ളത്. ആവശ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ  ഇൻപുട്ട്  ചോദിക്കുകയുമാവാം.

നടപ്പിലാക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുക

ഒരു തീരുമാനത്തിലെത്തിയെന്ന് വിചാരിക്കുക. ആ തീരുമാനം നടപ്പിലാക്കുകയാണ് അടുത്തപടി. അതോടൊപ്പം ആശയവിനിമയം നടത്തുകയും ചെയ്യുക. തീരുമാനത്തിനും നടപ്പിലാക്കലിനും ഇടയിലുള്ള സമയം അധികം നീട്ടിക്കൊണ്ടുപോകാതിരിക്കുകയാണ് നല്ലത്. അല്ലെങ്കിൽ ആവശ്യത്തിൽ കൂടുതൽ സമയം അതിനെടുക്കരുത്.  എടുത്ത തീരുമാനത്തെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്യുക.

തീരുമാനങ്ങളിൽ നിന്ന്  പാഠം പഠിക്കുകയും പുറത്തുകടക്കുകയും ചെയ്യുക

നല്ല തീരുമാനങ്ങൾക്ക് കയ്യടികിട്ടും. മോശം തീരുമാനത്തിന്റെ പേരിൽ കുത്തുവാക്കുകളും. അതുകൊണ്ട് നിങ്ങളുടെ തീരുമാനം എന്തായാലും അ തിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവുക. തീരുമാനം തെറ്റിപ്പോയോ… തുറന്നുസമ്മതിക്കുക.

നല്ല തീരുമാനങ്ങളുടെ ഫലങ്ങൾ

നല്ല തീരുമാനങ്ങൾ മറ്റുള്ളവരിൽ പോസിറ്റീവ് ഫലം സൃഷ്ടിക്കും
മറ്റ് നല്ല തീരുമാനങ്ങളെടുക്കാൻ പ്രചോദനം നല്കും
നല്ല തീരുമാനങ്ങൾ സാധ്യതകളെ വർദ്ധിപ്പിക്കും
നല്ല തീരുമാനങ്ങളിൽ മറ്റുള്ളവരും പങ്കുചേരും
നല്ല തീരുമാനങ്ങൾ വളരെ പ്രായോഗികമാണ്
നല്ല തീരുമാനങ്ങൾ ഉത്തരവാദിത്തമുള്ളവയാണ്.

More like this
Related

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ...

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,  എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

വേഷങ്ങൾ… ജന്മങ്ങൾ…

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ...
error: Content is protected !!