മടക്കിവച്ച പുസ്തകം

Date:

ഓരോരുത്തരുടെയും വായനയുടെ രീതി വ്യത്യസ്തമാണ്.  എഴുത്തുകാരൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായ ആന്തരികാർത്ഥങ്ങളും ഭാവതലങ്ങളും വായനക്കാരൻ വ്യാഖ്യാനിച്ചെടുക്കുമ്പോഴാണ് പുസ്തകം പുതിയൊരു അനുഭവമായി മാറുന്നത്.

ജീവിതത്തിലെ ഓരോ അനുഭവങ്ങളും അങ്ങ നെതന്നെയാണ്. മഴ, വെയിൽ, മഞ്ഞ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ പോലും വ്യക്തികളുടെ മനോനിലയനുസരിച്ച് വ്യത്യസ്തമായ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. അങ്ങനെയെങ്കിൽ ജീവിതമെന്ന സംഗതി അണ്ഡകടാഹത്തിലെ ഇക്കാണുന്ന മനുഷ്യർക്കെല്ലാം എത്രയോ വൈവിധ്യം നിറഞ്ഞതായിരിക്കും! ഒരാൾക്ക് തോന്നിയതുപോലെയായിരിക്കില്ല മറ്റൊരാൾക്ക് തോന്നുന്നത്. ഒരാൾ കടന്നുപോയ അനുഭവത്തിലൂടെയായിരിക്കില്ല മറ്റൊരാൾ കടന്നുപോയത്.

ഇതാ ഒരു വർഷം കൂടി കടന്നുപോയിരിക്കുന്നു. 2023. അത് ഇപ്പോൾ നമ്മുടെ വർത്തമാനമല്ല, ഭൂതകാലത്തിന്റെ ഭാഗമാണ്. വായിച്ചവസാനിപ്പിച്ച പുസ്തകം മടക്കിവയ്ക്കുന്നതുപോലെ  ബുക്ക് ഷെൽഫിന്റെ ഭാഗം.  ഒരു പുഴയിൽ രണ്ടുപേർ ഇറങ്ങാറില്ല എന്ന് പറയുംപോലെ ഈ വർഷത്തിലെ അനുഭവങ്ങൾ ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും. എങ്കിലും  ആ ജീവിതപുസ്തകം വായിച്ചതിന്റെ ഓർമ്മകൾ  മനസ്സിലുണ്ടാവും. നഷ്ടങ്ങൾ, നേട്ടങ്ങൾ, വിരഹങ്ങൾ, കണ്ടുമുട്ടലുകൾ, സ്വപ്‌നം, നിരാശ, പ്രതീക്ഷ, മരവിപ്പ്, വിജയം, പരാജയം.

അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ  ആ പുസ്തകം ഒന്നുനിവർത്തിനോക്കണം. മറിച്ചുനോക്കണം. അടിവരയിട്ട ഭാഗങ്ങൾ ഓർമ്മപുതുക്കണം. എന്തിനെന്നല്ലേ ഒന്നും എഴുതാതെ തികച്ചും ശൂന്യമായ ഒരു പുസ്തകം നമ്മുടെ കൈയിലേക്ക്എത്താൻ ഇനി ദിവസങ്ങളേയുള്ളൂ. 2024. ആ ദിവസങ്ങളിലേക്ക് കടക്കാനുള്ള ഒരു ഗൈഡായി 2023നെ കാണുക. വീഴ്ചകളുണ്ടാവാം, പരാജയപ്പെട്ടിട്ടുണ്ടാവാം, കുറവുകൾ സംഭവിച്ചിട്ടുണ്ടാകാം… പരിഹരിക്കാൻ കഴിയുന്നവയാണോ അവയെന്ന് നോക്കുക. എത്രത്തോളം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പരിശോധിക്കുക. 2023 നല്കിയ പാഠങ്ങളും പാഠഭേദങ്ങളുമായിട്ടായിരിക്കണം 2024ലേക്ക് കടന്നുചെല്ലാൻ. വായിച്ച
വസാനിപ്പിച്ച പുസ്തകത്തിൽ നിന്നുളള തിരുത്തു കളും  തിരിച്ചറിവുകളും കൂടുതൽ  നന്നായി എഴുതാ നും വായിക്കാനും 2024 ന് കരുത്തായി മാറട്ടെ.

ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!