Editor

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം പേറ്റന്റ് ഉള്ള ഒന്നല്ല. അമ്മയുടെ, അച്ഛന്റെ, സുഹൃത്തിന്റെ, കാമുകന്റെ/കിയുടെ അങ്ങനെ എത്രയെത്ര ചുംബനങ്ങൾ, ആദ്യ ചുംബനം, വാത്സല്യ ചുംബനം, പ്രണയ ചുംബനം, രതിചുംബനം, ഉപചാര ചുംബനം, ഒറ്റികൊടുക്കാനുള്ള ചുംബനം, അന്ത്യ ചുംബനം അങ്ങനെ എന്തൊക്കെ തരം ചുംബനങ്ങൾ!സംഗീത സംവിധായകൻ  എം. ജയചന്ദ്രന്റെ  ഒരഭിമുഖത്തിൽ ദേശീയ അവാർഡ് ലഭിക്കാൻ ഇടയായ ഒരു ഗാനത്തിന്റെ ജനനം അദ്ദേഹം വിവരിക്കുന്നുണ്ട്. ഗാനത്തിന്റെ കമ്പോസിങ്ങിനായി ചെന്നൈയിലേക്ക് പോകാൻ എയർപോർട്ടിൽ നിൽക്കുമ്പോഴാണ്...

കൂളാണോ… സ്‌ട്രോങ്ങാണ്

ശാരീരികക്ഷമതയോ മസിലുകളുടെ വളർച്ചയോ അല്ല കരുത്തുറ്റ മനുഷ്യന്റെ ലക്ഷണം. അവൻ എത്രത്തോളം മാനസികമായി  വിപരീത സാഹചര്യങ്ങളെ നേരിടാനും അവയോട് പ്രത്യുത്തരിക്കാനും തയ്യാറാവുന്നുണ്ട് എന്നതും തന്നിൽതന്നെ എത്രത്തോളം ആത്മവിശ്വാസമുള്ളവനുമാണ് എന്നതാണ്. തീരെ ചെറിയ പരാജയങ്ങളുടെയോ...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ പ്രകൃതിയിൽ നിങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ധാരാളമില്ലേ? കാഴ്ചകൾ ഇല്ലേ? ഇരുട്ടിൽ പൂച്ച കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തൊലിപ്പുറം പാമ്പിന്...

ഇവരെ സഹിക്കാനാകുമോ?

മനുഷ്യൻ ഒരു സാമൂഹികജീവിയായതുകൊണ്ട് പലതരം ആളുകളുമായി സഹവസിക്കുകയും ഇടപെടുകയും ചെയ്യേണ്ടതായിവരും. അതിൽ ചിലരെ നമുക്ക് ഇഷ്ടമാകും. മറ്റു ചിലരെ നമുക്ക് ഇഷ്ടമാകുകയില്ല. വേറെ ചിലരുമായി ഒത്തുപോകാൻ ശ്രമിക്കും. മറ്റുചിലരെ പൂർണ്ണമായും അവഗണിച്ചുകളയും. ആരെ...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം.നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും അത്ര ശക്തമൊന്നുമല്ല ഒരു ബന്ധങ്ങളും. എല്ലാ ബന്ധങ്ങളും...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം അവതരിപ്പിക്കുന്നത്. കേൾക്കുന്ന ആൾ അത് പൂർണ്ണമായും വിശ്വസിക്കണമെന്ന് നമുക്ക് നിർബന്ധവുമുണ്ട്. എന്നാൽ വേറെ ചിലർ നുണ പറയുമ്പോൾ കൃത്യമായി നമുക്കത്...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്? രോഗിക്ക് അത്യാവശ്യംവേണ്ട എല്ലാവിധ സുരക്ഷിതത്വവും ശുശ്രൂഷയുംഉറപ്പുവരുത്തുന്നതിൽ ഐസിയു  വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നിരിക്കിലും എനിക്ക് ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട്...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും വേണ്ടേ ഒരു പരിധി? ചിലരുണ്ട് എപ്പോഴും പരാതിപറയുന്നത് ശീലമാക്കിയിരിക്കുന്നവർ.പരാതിക്കാരുടെ പൊതുസ്വഭാവപ്രത്യേകതകളായി കണ്ടെത്തിയിരിക്കുന്നത് ഇവയാണ്.എല്ലാം പണ്ടത്തേതിനെക്കാൾ ഇപ്പോൾ മോശമായിരിക്കുന്നു'പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല,' 'എന്റെ ചെറുപ്പത്തിൽ...

വിശപ്പ്

നേരം വൈകിയതു കൊണ്ടാണ് സ്‌കൂളിലേക്കുള്ള യാത്രയിൽ അന്ന് അവൾ ഒറ്റപ്പെട്ടു പോയത്. കുന്നിൻ ചെരുവിലൂടെയുള്ള ഇടവഴിയിലൂടെ  ഓടിയും കിതച്ചു വീണ്ടുമോടിയും അവൾ അതിവേഗം മുന്നോട്ടു പോയി.  അപ്പോഴാണ് പുറകിൽ ആരോ തന്നെ പിന്തുടരുന്നതായി...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.'എന്തൊക്കെയുണ്ടെന്ന് പറഞ്ഞിട്ട് എന്തുഗുണം? സമാധാനമില്ലെങ്കിൽ എല്ലാം തീർന്നില്ലേ'സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ്....

സ്‌നേഹം സ്‌നേഹമാകുന്നത്…

സ്നേഹമുണ്ടെന്ന് പറയാൻ എളുപ്പമാണ്.സ്നേഹമുണ്ടെന്ന് തെളിയിച്ചുകാണിക്കാനാണ് പാട്. സ്നേഹത്തിന്റെ പേരിൽ വെല്ലുവിളിക്കുമ്പോൾ പതറിപ്പോകുകയും ചെയ്യും. പറയാതെയും വെളിപെടുത്താതെയും സ്നേഹം ബോധ്യമാകുന്നിടത്താണ് സ്നേഹം സ്നേഹമാകുന്നത്. പക്ഷേ പലർക്കും മറ്റുള്ളവരുടെ സ്നേഹം മനസ്സിലാക്കാനുള്ള കഴിവില്ല. സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവോ...

വിശേഷണം

ചില  വിശേഷണങ്ങൾ  നമ്മെ  വല്ലാതെ  നടുക്കിക്കളയും. പിന്നെ ആ വിശേഷങ്ങൾക്കനുസരിച്ച് ജീവിക്കാൻ  നിർബന്ധിക്കപ്പെടും. പ്രത്യേകിച്ച് നാലാൾ കൂടുന്നിടത്ത് പരസ്യമായിട്ടുളള വിശേഷണങ്ങൾ. ഒരാൾ നിങ്ങളെ നോക്കി മറ്റുള്ള വരോട് പറയുകയാണ് 'ഇതാ ഇയാളൊരു നല്ല...

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്. ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്സ്, പഞ്ചസാര, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമായുണ്ട്....
error: Content is protected !!