തേനിന്റെ ഗുണങ്ങള്‍

Date:

ഒരിക്കലും കേടുവരാത്ത ഒരേയൊരു ഭക്ഷ്യവസ്തുവേയുള്ളൂ. അത് തേനാണ്. തേനിനു ഒരുപാട് ഗുണങ്ങളും, ഉപയോഗങ്ങളുമുണ്ട്. അവയില്‍ ചിലത് ഇതാ:-

  • ഗ്ലൂക്കോസും, ഫ്രാക്ടോസും അടങ്ങിയതിനാല്‍ പഞ്ചസാരയ്ക്ക് പകരമായി തേന്‍ ഉപയോഗിക്കാവുന്നതാണ്.
  • വിറ്റാമിന്‍ സി, ഇരുമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് തേന്‍.
  • കലോറി കൂടുതലാണെങ്കിലും ചൂടുവെള്ളത്തിലോ, നാരങ്ങാനീരിലോ, കറുവാപ്പട്ടയ്ക്കൊപ്പമോ തേന്‍ ഉപയോഗിച്ചാല്‍ ശരീരഭാരം കുറയ്ക്കാം.
  • ശുദ്ധവും, പ്രകൃതിദത്തവുമായ തേനിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ വേഗത്തില്‍ ദഹിച്ചു ഗ്ലൂക്കൊസായി മാറി, ഊര്‍ജ്ജമേകുന്നു.
  • മികച്ച എര്ഗോജെനിക് സഹായിയായ തേന്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.
  • അണുക്കള്‍ക്കെതിരായ പ്രതിരോധസവിശേഷതയുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ തേന്‍ സഹായകരമാണ്.
  • തേനില്‍ അടങ്ങിയിട്ടുള്ള ന്യൂട്ടാസ്യൂട്ടിക്കല്‍സ് ശരീരത്തിലെ ക്യാന്‍സര്‍, ഹൃദ്രോഗസാധ്യതകളെ ഇല്ലാതാക്കുന്നു.
  • പാലും, തേനും ഒരുമിച്ചു കഴിക്കുന്നത് മൃദുലസുന്ദരമായ ചര്‍മ്മം നേടാന്‍ സഹായിക്കും.
  • മുറിവുകള്‍ ഉണക്കാനുള്ള തേനിന്റെ കഴിവ് പണ്ട് മുതല്‍ക്കേ തെളിയിക്കപ്പെട്ടതാണല്ലോ. പൊള്ളല്‍ മൂലമുള്ള മുറിവുകള്‍ തേന്‍ വേഗത്തില്‍ ഉണക്കും.
  • ചുമയ്ക്ക് തേന്‍, മഞ്ഞള്‍, കുരുമുളകുപൊടി എന്നിവ മിശ്രിതമാക്കി നല്‍കുന്നത് നല്ലതാണ്.

ഇങ്ങനെ തേനിന്റെ ഗുണങ്ങള്‍ ഒരുപാടുണ്ട്. കുട്ടികള്‍ക്ക് ദിവസേന ഒരു സ്പൂണ്‍ തേന്‍ നല്‍കുന്നത് നല്ലതാണ് എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

More like this
Related

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...
error: Content is protected !!