കരുതലിന്റെ കാവലാളാവാം

Date:

പരാജയപ്പെടുത്തിയോടിച്ചു എന്ന് വിശ്വസിച്ചു പോന്ന ഒരു ശത്രു പൂർവ്വാധികം ശക്തിയോടെ തിരികെയെത്തിയ ഒരു കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആ ശത്രു മറ്റാരുമല്ല. കോവിഡ് തന്നെയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനവും രൂക്ഷതയും പരക്കെ വെളിപ്പെട്ടുകിട്ടിയ ദിവസങ്ങളിലാണ് ഈ കുറിപ്പ് എഴുതുന്നത്.


  ജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങിയിരുന്നു. അടച്ചിട്ട വാതിലുകൾ നാം മലർക്കെ തുറന്നിട്ടിരുന്നു. യാത്രകളും വിനോദങ്ങളും ആഘോഷങ്ങളും ജീവിതത്തിലേക്ക് അടിവച്ചടി വച്ച് കടന്നുവന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേയ്ക്കും വീണ്ടും കോവിഡ് കടന്നുവന്നിരിക്കുന്നു. ഇറക്കിവിട്ടിട്ടും തോൽവി സമ്മതിച്ചുതരാത്ത ഒരുവനെ പോലെ.  ചുറ്റുപാടുകളെയും അവസരങ്ങളെയും നോക്കുമ്പോൾ പല കാര്യങ്ങളും ആശങ്കപ്പെടുത്തുന്നവ തന്നെയാണെന്ന് മറക്കുന്നില്ല. ഭാഗികമായ ലോക്ക് ഡൗണുകളിലേക്ക് നാം മടങ്ങിപ്പോയേക്കാം. തൊഴിൽ നഷ്ടങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ടുകൾ, മാനസിക വെല്ലുവിളികൾ..
പക്ഷേ നാം തളർന്നുപോകരുത്. കോവിഡിന്റെ തുടക്കം അപ്രതീക്ഷിതമായിരുന്നതിനാൽ നാം തുടക്കത്തിൽ അമ്പരന്നുപോയിരുന്നു എന്നത് സത്യമാണ്. എങ്ങനെ നേരിടണം എന്ന് നമുക്കറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷത്തെ അനുഭവസമ്പത്ത് നമുക്കുണ്ട്. എന്തു ചെയ്യണം, ചെയ്യരുത് എന്നെല്ലാം നമുക്കറിയാം.

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അടുത്തുനില്ക്കുന്നവർക്ക് നാം കൊടുക്കേണ്ട മാനസിക പിന്തുണ. സെലിബ്രിറ്റികൾ ഉൾപ്പടെയുള്ള പലരും ആത്മഹത്യയിലൂടെ പിരിഞ്ഞുപോയത് നാം ഓർമ്മിക്കുന്നുണ്ടാവുമല്ലോ. വളരെ തിരക്കുപിടിച്ച ഒരു ലോകത്തിൽ നിന്ന് നിശ്ശബ്ദതയുടെ ലോകത്തിലേക്ക് നിർബന്ധപൂർവ്വം  പിന്തിരിയേണ്ടിവരുമ്പോൾ അവർക്കുണ്ടാകുന്ന മാനസികസമ്മർദ്ദം വലുതായിരിക്കും. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവർ നമുക്കിടയിൽ ധാരാളമുണ്ടാകും. വിഷാദം വളരെ പെട്ടെന്ന് പിടികൂടാൻ സാധ്യതയുളളവർ. അത്തരക്കാരെ കണ്ടെത്താനും അവരെ കേൾക്കാനും ചേർത്തുപിടിക്കാനും നാം തയ്യാറാകണം.

ആരോഗ്യസുരക്ഷയ്ക്ക് വേണ്ട പ്രതിരോധമാർഗങ്ങൾക്കും മുൻകരുതലുകൾക്കും ഒപ്പം  തന്നെ  മറ്റുള്ളവരെ കരുതാനും പിന്തുണയ്ക്കാനും അവർക്കായി നമുക്കുളളവ-സമയം, സന്മനസ്, സമ്പത്ത്,- പങ്കുവയ്ക്കാനും നാം തയ്യാറാകണം. നമ്മിലെ നന്മ കൂടുതൽ പുറത്തേക്ക് പ്രകടിപ്പിക്കാനുള്ള അവസരമായി ഇത് നാം വളർത്തിയെടുക്കണം. ആരും തനിച്ചല്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്നുമുള്ള ബോധ്യം അവർക്കു പകർന്നുകൊടുക്കാം. ഇതും കടന്നുപോകുമെന്ന് നമുക്ക്  നമ്മോട് തന്നെ പറയാം.

സ്നേഹാദരങ്ങളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...
error: Content is protected !!