ഇനിയൊരിക്കലും നമുക്ക് പഴയതുപോലെആകാനാവില്ല?

Date:

ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ കഴിഞ്ഞദിവസം ചങ്ങാതി വിളിച്ചിരുന്നു. അവൻ പങ്കുവച്ച ആശങ്കകൾ ഇങ്ങനെയായിരുന്നു. ‘ ഇനിയൊരിക്കലും നമുക്ക് പഴയതുപോലെയാകാനാവില്ല.  ഒന്നും പഴയതുപോലെയാക്കപ്പെടുന്നില്ല.’
അതെ.  ലോകം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വസ്ത്രം പോലെ മാസ്‌ക്കും സർവ്വസാധാരണമാകുന്നു. കൂട്ടം ചേരലുകളും കൂടിച്ചേരലുകളും പരിമിതമാക്കപ്പെടുന്നു.  പലർക്കും ജോലി നഷ്ടമാകുന്നു, പുതിയ ജോലികൾ ലഭിക്കാതെയാകുന്നു. വീടിന് വെളിയിലേക്ക് ഇറങ്ങാൻ ഭയക്കുന്ന കാലം. ഓരോരുത്തരും അവനവനിലേക്ക് തന്നെ ചുരുങ്ങുന്ന കാലം. പഴയകാല കൂട്ടായ്മകളും പഴയതുപോലെയുള്ള സ്വതന്ത്രവിഹാരങ്ങളും ഇല്ലാതെയാകുന്നു. ശരിയായിരിക്കാം, ഇനിയൊരിക്കലും നമുക്ക് പഴയതുപോലെയാകാനാവില്ലായിരിക്കും.
അങ്ങനെയെങ്കിൽ നാം ചെയ്യേണ്ടത് പുതിയ രീതികൾക്കനുസരിച്ച് പുതിയ ശൈലി രൂപപ്പെടുത്തിയെടുക്കുകയാണ്. പുതിയ ജീവിതക്രമം നിശ്ചയിക്കുകയാണ്. പുതിയ ശൈലികളും ശീലങ്ങളും നടപ്പിൽവരുത്തുകയാണ്.  അതിന് വേണ്ടിയുള്ള മാനസികമായ തയ്യാറെടുപ്പുകൾ നാം നടത്തേണ്ട സമയമാണ് ഇത്. വിത്ത് വിതയ്ക്കുന്നതിന് മുമ്പായി നിലം ഉഴുതാറുള്ളതുപോലെ, അനുകൂലമായ കാലാവസ്ഥയ്ക്ക് കാത്തിരിക്കുന്നതുപോലെ പുതിയൊരു കാലത്തിലേക്ക് പ്രവേശിക്കാൻ നാം മാനസികമായും ശാരീരികമായും തൊഴിൽപരമായും സാമൂഹ്യമായും മുന്നൊരുക്കങ്ങൾ നടത്തുക.

അതുപോലെ നഷ്ടപ്പെട്ടുപോയ ആയുസും ദിനങ്ങളും നഷ്ടപ്പെടുത്തിക്കളഞ്ഞ അവസരങ്ങളും ഇനി നമുക്ക് തിരിച്ചുപിടിക്കാനാവില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക. ഇന്നിന്റെ സന്തോഷങ്ങൾ നാളേയ്ക്കു നീട്ടിവെക്കാതിരിക്കുക. കുടുംബത്തിലും സൗഹൃദബന്ധങ്ങളിലുമൊക്കെയുണ്ടായിക്കൊണ്ടിരിക്കുന്ന അകൽച്ചകളെയും ഇടർച്ചകളെയും ഇന്നുതന്നെ പരിഹരിച്ച് നല്ലൊരു നാളേയ്ക്കുവേണ്ടി ഒരുങ്ങുക.

വിജയാശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!