ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ, ചിലപ്പോള്‍ പ്രമേഹമായിരിക്കാം

Date:

പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം സങ്കീര്‍ണ്ണമാകാതെ ചികിത്സ നേടാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നത് നമ്മുടെ അശ്രദ്ധയോ അജ്ഞതയോ ഈ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു  എന്നാണ്. പ്രമേഹരോഗം സ്ഥിരീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ പല ലക്ഷണങ്ങളും പ്രകടമാണ്. അവ തിരിച്ചറിഞ്ഞ് വേണ്ട സമയത്ത് ചികിത്സ നടത്തിയാല്‍  പ്രശ്‌നം ഗുരുതരമാകുകയില്ല.

ക്ഷീണം ,തളര്‍ച്ച

ശരീരാരോഗ്യത്തിനും എനര്‍ജിക്കും വേണ്ടി ഭക്ഷണം കഴിച്ചു കഴിഞ്ഞാലും അത്യധികമായ ക്ഷീണമോ തളര്‍ച്ചയോ ഉണ്ടാകുന്നത് പ്രമേഹത്തിന്റെ സാധ്യതയാകാന്‍ സാധ്യതയുണ്ട്.

ദാഹം

ദാഹമാണ് മറ്റൊരു ലക്ഷണം. ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുക.  പ്രമേഹരോഗത്തിന്റെ മുഖ്യ രണ്ടു ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഇവ രണ്ടും.

അമിതമായ വിശപ്പ്

ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തന്നെ വിശക്കുക. ടൈപ്പ് വണ്‍ രോഗികളിലാണ് ഈ ലക്ഷണം കൂടുതലായി കണ്ടുവരുന്നത്.

തൂക്കം കുറയുക

ഇതും ടൈപ്പ് വണ്‍ പ്രമേഹരോഗികളില്‍ കണ്ടുവരുന്ന രോഗലകഷണമാണ്. തുടര്‍ച്ചയായ മൂത്രമൊഴിക്കലിലൂടെ കലോറി നഷ്ടപ്പെടുന്നു. കൂടാതെ ഗ്ലൂക്കോസും. ഇത് തൂക്കം കുറയ്ക്കലിന് കാരണമാകുന്നു.

കാഴ്ച മങ്ങല്‍

  കാഴ്ചകള്‍ അവ്യക്തമായി കണ്ടുതുടങ്ങുന്നത് പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.

മുറിവുണങ്ങാന്‍ താമസമെടുക്കുന്നു

നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാണ് മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നത്.

കാല്‍പ്പാദങ്ങളിലെ മരവിപ്പ്
 കാല്‍പ്പാദങ്ങളില്‍ വേദന അനുഭവിക്കാന്‍ കഴിയാത്തതാണ് മറ്റൊരു ലക്ഷണം.

തലവേദന, കഴുത്തിന്റെ ചുറ്റിനും കാണപ്പെടുന്ന കറുത്ത വരകള്‍ തുടങ്ങിയവയും പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.

More like this
Related

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!