ഇവരോട് അധികം അടുപ്പം വേണ്ട

Date:

നിത്യജീവിതത്തിൽ നാം പലതരം ആളുകളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. അവരിൽ ചിലർ നമ്മുടെ സഹപ്രവർത്തകരാകാം, സുഹൃത്തുക്കളാകാം. എന്നാൽ ഇടപെടുന്ന എല്ലാ വ്യക്തികളും നമ്മുടെ വ്യക്തിത്വത്തെയോ ഭാവിയെയോ വളർത്തുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നവരായിരിക്കില്ല. എല്ലാ വ്യക്തികൾക്കും അവരുടേതായ കുറവും ബലഹീനതകളും ഒക്കെ ഉണ്ട് എന്നിരിക്കിലും ചിലരെ നമ്മുടെ ജീവിതത്തിലേക്ക് ചേർത്തുനിർത്തിയാൽ അത് നമ്മുടെ വ്യക്തിത്വത്തെയും ജീവിതത്തെയും എല്ലാം ദോഷകരമായി ബാധിക്കാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ട് അത്തരക്കാരുമായി അടുക്കാതിരിക്കുകയും ഹൃദയബന്ധം പുലർത്താതിരിക്കുകയുമാണ് വേണ്ടത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ജീവിതത്തിന് മോശമായതുകൊണ്ട് അത്തരക്കാരെ ഒഴിവാക്കേണ്ടതുണ്ട്. ഇങ്ങനെ ഒഴിവാക്കേണ്ടവരായ വ്യക്തികളുടെ ചില സ്വഭാവസവിശേഷതകൾ താഴെ പറയുന്നവയാണ്.

ആത്മരതി

 കണ്ണാടിയിലെ പ്രതിബിംബത്തെ സ്നേഹിച്ചു മതിവരാത്ത യവനകഥയിലെ കഥാപാത്രത്തെപ്പോലെയാണ് ചിലർ. അവർക്ക് തങ്ങളോടുളള സ്നേഹത്തിൽ നിന്ന് പുറത്തുകടക്കാനേ കഴിയുന്നില്ല. തന്നെക്കുറിച്ച് മാത്രമാണ് അവരുടെ ചിന്ത.
തന്റെ നേട്ടം, തന്റെ കഴിവ്. ഈ ലോകത്തിൽ താൻ മാത്രമേ എല്ലാം തികഞ്ഞവരായിട്ടുള്ളൂ എന്ന് പെരുമാറ്റം കൊണ്ടും വാക്കുകൊണ്ടും ഓരോ നിമിഷവും അവർ സമർത്ഥിച്ചെടുക്കുന്നു.

അപവാദം


അപവാദം പറച്ചിൽ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരുണ്ട്. ആരെക്കുറിച്ചെങ്കിലും ആരോടെങ്കിലും കുറ്റം പറയാതെ കിടന്നാൽ ഉറക്കം വരാത്തവരാണിവർ. ഇന്ന് അവർ മറ്റൊരാളെക്കുറിച്ച് നിങ്ങളോട് കുറ്റം പറഞ്ഞാൽ നാളെ അയാൾ നിങ്ങളെക്കുറിച്ചും അപവാദം പറയും. അപവാദം പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയോ അവരുമായി അടുപ്പം സ്ഥാപിക്കുകയോ അരുത്.


ആത്മാഭിമാനമില്ലായ്മ


ചിലർക്ക് തങ്ങളെക്കുറിച്ച് തന്നെ മതിപ്പുണ്ടായിരിക്കുകയില്ല. സ്വയം വിലയിടിച്ച് സംസാരിക്കുന്നതാണ് അവരുടെ രീതി. തങ്ങളെ തന്നെ മുറിപ്പെടുത്തുന്നവർ. നിസ്സാരരായി കാണുന്നവർ. അത്തരക്കാരുമായി ബന്ധം സ്ഥാപിച്ചാൽ സ്വഭാവികമായും ആ പ്രത്യേതകൾ നമ്മുടെ വ്യക്തിത്വത്തിലേക്കും കടന്നുവരും.


സ്വയം നശിപ്പിക്കുന്നവർ

അമിതാഹാരം, വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവരുമായി സൗഹൃദത്തിലാകാതിരിക്കുക. ഒരു രസത്തിന് ചിലപ്പോൾ അവരുടെ സ്വാധീനം വഴിയായി പുകവലിച്ചോ മദ്യപിച്ചോ തുടങ്ങിയെന്നിരിക്കും. പിന്നീട് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിയണമെന്നില്ല.


പരാശ്രയത്വം

പരസ്പരം ബന്ധപ്പെട്ടാണ് എല്ലാവരുടെയും ജീവിതം മുന്നോട്ടുപോകുന്നത്. പക്ഷേ ചിലരുണ്ട് അമിതമായി മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ടിരിക്കും. അനാവശ്യമായ കാര്യങ്ങളിൽ പോലും. സ്വന്തമായി ഒരു കാര്യം പോലും ചെയ്യാൻ ത്രാണിയില്ലാത്തവരായിരിക്കും അവർ. ഇതൊരു നിഷേധാത്മകമായ ജീവിതസമീപനമാണ്.


അസാധാരണമായ അസൂയ

അസൂയ തെല്ലുപോലും ഏശാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ അസാധാരണവും അമിതവുമായ അസൂയാലുക്കൾ നാശം വിതയ്ക്കുന്നവരാണ്. മറ്റുള്ളവരുടെ നന്മകളിലോ വിജയങ്ങളിലോ അവർക്ക് സന്തോഷിക്കാൻ കഴിയില്ല. അസൂയ കൊണ്ട് അവർ നാശം മാത്രം വിതയ്ക്കുന്നവരാണ്.


അപമര്യാദ

 പൊതുഇടങ്ങളിൽ മാത്രമല്ല വ്യക്തി ബന്ധങ്ങളിലും മര്യാദ പുലർത്തുക നല്ല ഒരു ഗുണമാണ്. പക്ഷേ, ചിലരുണ്ട് അപമര്യാദയോടെയേ പെരുമാറുകയുളളൂ. പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കാനും പെരുമാറാനും തെല്ലും മടിയില്ലാത്തവർ. അവരുടെ പ്രവൃത്തികൾ നമ്മെ മുറിപ്പെടുത്താൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കുക.


നുണ


നുണ ഒരു വ്രതമായി എടുത്തിരിക്കുന്ന ആളുകൾ ധാരാളമുണ്ട്. നുണപറയാൻ വേണ്ടി മാത്രം നാവ് ചലിപ്പിക്കുന്നവർ. അവരെ അടുപ്പിക്കാതിരിക്കുക.


അഹം


ഞാൻ എന്ന ഭാവം മുഖമുദ്രയായി കൊണ്ടുനടക്കുന്നവരുണ്ട്. അവരോട് ആർക്കും ഒരു കാര്യം പറയാൻ വയ്യ, തിരുത്താനും നിന്നുതരില്ല. താൻ മാത്രം ശരിയെന്നാണ് അവരുടെ മട്ട്.


ശാരീരികമായി ഉപദ്രവിക്കുന്നവർ

കുടുംബബന്ധങ്ങളിലാണ് ഇതിനേറെ സാധ്യത. സ്ത്രീകളും പുരുഷന്മാരും ഒന്നുപോലെ ഇതിന് ഇരകളാകുന്നുണ്ടെന്നാണ് കണക്ക്. ശാരീരികമായി ഉപദ്രവിക്കുന്ന സ്ത്രീയോ പുരുഷനോ ആരുമായിരുന്നുകൊള്ളട്ടെ ദീർഘകാലം അവരുമായിട്ടുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകേണ്ട കാര്യമില്ലെന്നാണ് മനശാസ്ത്രജ്ഞർ പറയുന്നത്.

വൈകാരികമായി മുറിവേല്പിക്കുന്നവർ ശാരീരികമായ ഉപദ്രവം ഏതാനും നിമി
ഷം കഴിയുമ്പോൾ  അതിന്റെ വേദന വിസ്മരിക്കപ്പെട്ടുപോയേക്കാം. പക്ഷേ വൈകാരികമായി വാക്കുകൾ കൊണ്ട് മുറിവേല്പിക്കുന്നത് അങ്ങനെയല്ല. അത് സ്ഥിരമായ മുറിവായി ഹൃദയത്തിലുണ്ടാവും. തുടർച്ചയായി വാക്കുകൊണ്ട് വൈകാരികതയിൽ മുറി വേല്പിക്കുന്നവരെയും അകറ്റിനിർത്തുക.


വിമർശനം


ആരോഗ്യപരമായ വിമർശനം നല്ല
താണ്. പക്ഷേ നാശാത്മകമായ വിമർശനം നല്ലതല്ല. നശിപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ വിമർശനം നടത്തുന്നവരുമായി അകന്നു നില്ക്കുക.

More like this
Related

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ...

പലതരം സുഹൃത്തുക്കൾ

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന...
error: Content is protected !!