കണക്കെടുപ്പുകൾ

Date:

എത്ര കണക്കുകൂട്ടലുകളോടെയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ ഭരിക്കുന്ന ഭരണാധികാരികൾ മുതൽ രാവിലെ മക്കളെയും ഭർത്താവിനെയും ജോലിക്ക് അയയ്ക്കാൻ അലാറം വച്ച് വെളുപ്പിന് ഉറക്കമുണർന്നെണീല്ക്കുന്ന വീട്ടമ്മ വരെ അനുദിന ജീവിതത്തിൽ ഓരോരോ കണക്കുകൂട്ടലുകളിലാണ്. ഈ ദിവസം ഇന്നതെല്ലാം ചെയ്യണം… ഇതുപോലെയെല്ലാം കാര്യങ്ങൾ നടക്കണം.

ജീവിതത്തിന്റെ പൊതു സ്വഭാവം തന്നെ കണക്കുകൂട്ടലാണെന്ന് തോന്നുന്നു. മക്കളെക്കുറിച്ച് മാതാപിതാക്കൾക്ക് കണക്കൂകൂട്ടലുണ്ട്. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് കണക്കുകൂട്ടലുകളുണ്ട്. ഒരു യാത്രയ്ക്ക് പുറപ്പെടാൻ വാഹനം കാത്തുനില്ക്കുന്നവർക്കും കണക്കുകൂട്ടലുകളുണ്ട്. ജോലി ചെയ്യുന്നവർക്ക് കണക്കുകൂട്ടലുണ്ട്. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കാണെന്ന് ആ പഴയ ചാക്കോ മാഷ്  (സ്ഫടികം സിനിമയിലെ തിലകന്റ കഥാപാത്രം) പറഞ്ഞത് വെറുതെയൊന്നും അല്ലെന്ന് തോന്നിപ്പോകുന്നു.

എന്നിട്ടും എവിടെയൊക്കെയോ കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്നില്ലേ? ദാമ്പത്യത്തിൽ, കുടുംബബന്ധങ്ങളിൽ, സൗഹൃദങ്ങളിൽ…
ഒരു വർഷത്തിന്റെ അവസാനമാസത്തിൽ എത്തിനില്ക്കുകയാണ് നമ്മൾ. പതിവുപോലെ വെറുതെയൊന്ന് തിരിഞ്ഞുനോക്കുക. പിന്നിട്ടുവന്ന ഒരു വർഷത്തിലേക്ക്… എന്റെ കണക്കുകൂട്ടലുകൾ പിഴച്ചുപോയോ? എവിടെയാണ് പിഴവു പറ്റിയത്? എങ്ങനെയാണ് പാളിച്ചകളുണ്ടായത്? അവയിൽ എന്റെ പങ്ക് എത്രത്തോളമുണ്ടായിരുന്നു?

മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടാതെ സ്വന്തം നെഞ്ചിലേക്ക് തന്നെ വിരൽ ചൂണ്ടുക. സത്യസന്ധമായ വിലയിരുത്തലും നിരീക്ഷണവും നടത്തുക. മറ്റുള്ളവരെ തിരുത്താനും കുറ്റപ്പെടുത്താനും വളരെയെളുപ്പമാണ്. പക്ഷേ സ്വയം തിരുത്താൻ വലിയ മനസ്സുള്ളവർക്കേ കഴിയൂ. സ്വന്തം പാളിച്ചകൾ കണ്ടെത്തുന്നത് ഉള്ളിലെ നിധി കണ്ടെത്തുന്നതിന് തുല്യമാണ്.

നമുക്ക് ഓരോരുത്തർക്കും സ്വന്തം തെറ്റുകളെ കണ്ടെത്താൻ ഇത് അവസരമാകട്ടെ. കൂടുതൽ നല്ല ഭാവി രൂപീകരിക്കാൻ അത് നമുക്ക് കാരണമാകും. പിന്നിട്ടുവന്ന വർഷത്തിന്റെ സത്യസന്ധവും വാസ്തവവുമായ കണക്കെടുപ്പുകൾ നടത്താനും തിരുത്താനും ഓരോരുത്തർക്കും കഴിയട്ടെയെന്ന ആശംസയോടെ,

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...
error: Content is protected !!