Film Review

ചാലക്കുടിക്കാരന്‍ ചങ്ങാതി

ജീവചരിത്രസിനിമകള്‍ ലോകത്തിലെ പലഭാഷകളിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. മലയാള സിനിമയ്ക്കും ഇത്  അന്യമൊന്നുമല്ല.ആമിയും ക്യാപ്റ്റനും അടുത്തകാലത്തെ ചില ഉദാഹരണങ്ങളാണ്.  മാധവിക്കുട്ടിയുടെയും വി. പി സത്യന്റെയും ജീവിതങ്ങളാണ് മേല്‍പ്പറഞ്ഞ സിനിമകള്‍ രേഖപ്പെടുത്തിയത്. ആ വഴിതന്നെയാണ് വിനയന്‍ ...

ചന്ദ്രയും അടുക്കളയിലെ നായികയും

ഭർത്താവിന്റെ വിശ്വാസവഞ്ചനയാണോ അതോ അയാൾക്ക് വച്ചുവിളമ്പി ജീവിക്കുന്നതിലെ മടുപ്പും വിരസതയും പകരമായി അയാളിൽ നിന്ന് കിട്ടുന്ന അവഗണനയുമാണോ ഭാര്യയെന്ന നിലയിൽ ഒരു സ്ത്രീയെ മടുപ്പിക്കുന്നത്? ഫ്രീഡം അറ്റ് മിഡ് നൈറ്റ്, ദ ഗ്രേറ്റ്...

കുമ്പളങ്ങിയിലെ പ്രകാശം

ആലായാല്‍ തറവേണം എന്ന നാടന്‍പ്പാട്ടിനെ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വീടായാല്‍  ഒരു സ്ത്രീ വേണം. അടുക്കും ചിട്ടയും വൃത്തിയും മെനയും പഠിപ്പിക്കാന്‍ മാത്രമല്ല ജീവിതത്തിന്റെ തന്നെ അര്‍ത്ഥം മനസ്സിലാക്കാനും നല്ലവരായി മാറ്റാനും അതേറെ...

ഒരു പഴയ ബോംബ് കഥ 

അംഗവൈകല്യമുള്ളവരുടെ കഥകള്‍ സിനിമകളാകുമ്പോഴും അതില്‍ അഭിനയിക്കുന്നത് അംഗപരിമിതികള്‍ ഇല്ലാത്തവര്‍ തന്നെയാണ്. അപവാദമായി മയൂരി പോലെയുള്ള ചില ഒറ്റപ്പെട്ട സിനിമകള്‍ മാത്രം. കൃത്രിമക്കാലുമായി നര്‍ത്തനമാടിയ  ജീവിതകഥ പറഞ്ഞ ആ സിനിമയില്‍  പ്രധാന വേഷം ചെയ്തത് സുധാചന്ദ്രന്‍...

മരണം നിസ്സഹായരാക്കുന്ന ജീവിതങ്ങളുടെ കഥ

മരണമാണോ ജീവിതമാണോ കൂടുതൽ ശക്തം? മരിച്ചവർ ഒന്നും അറിയാതെയും ആരെയും  അറിയിക്കാതെയും കടന്നുപോകുമ്പോൾ മരണത്തിന് പിന്നിൽ ബാക്കിയാകുന്നവർക്ക്  അതൊരു ദൗത്യനിർവഹണം കൂടിയാണ്. ആ മരണം വലിയ ആഘാതങ്ങളും അവർക്ക് സമ്മാനിക്കുന്നു. അതുകൊണ്ട് എല്ലായ്‌പ്പോഴും...

ക്ഷമയുടെ സന്തോഷങ്ങൾ; ഏറ്റുപറച്ചിലിന്റെയും

മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത് ശരിയുമാണ്. ഏതൊക്കെ അവസരങ്ങളിൽ, എങ്ങനെയൊക്കെയാണ് മനസ്സ് കുതറിയോടിയിട്ടുള്ളത്? അതൊക്കെ നാം ദുഷ്ടരായതുകൊണ്ടായിരുന്നോ. ഒരിക്കലുമല്ല. മറിച്ച് മനുഷ്യരായതുകൊണ്ടായിരുന്നു. ചില ദൗർബല്യങ്ങളും ബലഹീനതകളും...

പൊറിഞ്ചു മറിയം ജോസ്

പ്രണയവും പ്രതികാരവും പിന്നെ കണ്ണീരും. ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയെ ഒറ്റവാക്കില്‍ ഇങ്ങനെ നിര്‍വചിക്കാം. ജോഷി ചിത്രങ്ങളില്‍ സെന്റിമന്റ്‌സും വയലന്‍സും കൂടുതലുള്ള ചിത്രം എന്നും...

ഒരു കുട്ടനാടന്‍ ബ്ലോഗ് 

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് സലീം കുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടിറങ്ങിയപ്പോള്‍തോന്നിയതും അതു തന്നെ. എന്തിനോ വേണ്ടിയുള്ള ഒരു സിനിമ. രണ്ടേ കാല്‍ മണിക്കൂറും പണവും...

ഡാകിനി

ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം, പത്മകുമാറിന്റെ അമ്മക്കിളിക്കൂട്.. വൃദ്ധരായ അമ്മമാരുടെ ജീവിതങ്ങളെ പകര്‍ത്തിയ മലയാള സിനിമകളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങള്‍ ഇവയാണ്. വാര്‍ദ്ധക്യത്തിന്റെ വേദനകളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും പേറുന്ന പാവം...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി ജീവിതം ഹോമിക്കപ്പെടുന്നവരുടെ കഥ പറയുന്ന ഈ സിനിമ,...

ഫൈനല്‍സ്

ജീവിതത്തിന്റെ ഫൈനല്‍ പലപ്പോഴും നാം ഉദ്ദേശിച്ച രീതിയില്‍ ആയിരിക്കണമെന്നില്ല. അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും കൊണ്ട് അത് നമ്മെ അതിശയിപ്പിക്കും. ആരും വിചാരിക്കാത്ത വഴികളിലൂടെ അത് നമ്മെ ചില ലക്ഷ്യങ്ങളിലുമെത്തിക്കും. ഫൈനല്‍സ് എന്ന സിനിമ...
error: Content is protected !!