അടുത്തകാലത്ത് കേട്ട വളരെ പ്രോത്സാഹനജനകമായ, പ്രതീക്ഷ നല്കുന്ന വാക്കായിരുന്നു അത്. കൈപിടിക്കും കൂടെയുണ്ട് ഞങ്ങൾ. പാലക്കാട് മലയിടുക്കിൽ അപകടത്തിൽ പെട്ട ബാബു എന്ന ചെറുപ്പക്കാരനോട് കേരളം പറഞ്ഞ വാക്കായിരുന്നു അത്. പറഞ്ഞതുപോലെ തന്നെ...
മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം അങ്ങനെ തന്നെ കിടക്കുകയായിരുന്നു. വാതിലുകളും ജനാലകളും അടച്ച് വിശുദ്ധ ഗ്രന്ഥത്തിലെ നോഹയുടെ പെട്ടകത്തിലെന്നപോലെ കഴിഞ്ഞനാളുകൾ. അങ്ങനെയിരിക്കെ വീട്ടിലെത്തിയ ഒരു സുഹൃത്ത്...
ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ ആരെയാണ് ഏറ്റവും അധികം വഞ്ചിച്ചിരിക്കുന്നത്? അതിനൊറ്റ ഉത്തരമേയുള്ളൂ....
തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി ലോൺ ഓഫറുകളുടെ ഇക്കാലത്ത് അതിന്റെ സാധ്യതകൾ ഉപയോഗിച്ച് വീടുപണിയാനോ വാഹനം വാങ്ങാനോ ഇന്ന് എളുപ്പം സാധിക്കും. വീടും വാഹനവും ഇന്ന്...
ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ സാധിക്കുന്നത് എങ്ങനെയാണ്? ഒരാളെ ഏറ്റവും മുറിപ്പെടുത്തുന്നത് എന്താണ്?
പരിഹാസം എന്നാണ് അതിനുളള ഉത്തരങ്ങളിലൊന്ന്. പരിഹസിക്കുക. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യുന്ന...
കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒന്നാണ് അത്. പറിച്ചുനടീൽ. പക്ഷേ വിശാലമായ അർത്ഥത്തിൽ പറിച്ചുനടീൽ എല്ലായിടത്തുമുണ്ട്. എല്ലാവരുടെയുംജീവിതത്തിലും. അല്ലെങ്കിൽ ഒന്നാലോചിച്ചുനോക്കൂ. ജീവിതത്തിൽ ഒരിക്കലെങ്കിലും പറിച്ചുനടാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പ്രത്യേകിച്ച് സ്ത്രീകൾ? ഒരു നിശ്ചിതപ്രായത്തിന്ശേഷം സ്ത്രീകളുടെ ജീവിതം ചില...
മൊബൈൽ ഇപ്പോൾ നമുക്കെല്ലാവർക്കും കർണ്ണന്റെ കവചകുണ്ഡലങ്ങൾ പോലെ ശരീരത്തിന്റെ മാത്രമല്ല ജീവിതത്തിന്റെയും ഭാഗമായിട്ടുണ്ട്. അതിനെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ മാത്രം നാമാരും പഴഞ്ചന്മാരുമല്ല. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഇല്ലാതെ ഏതാനും ദിവസങ്ങളിലേക്ക് ജീവിക്കാനായി...
എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ പറയൂ ആർക്കാണ് സൗന്ദര്യത്തെ ഒറ്റവാക്കിൽ വിലയിരുത്താൻ കഴിയുന്നത്. സൗന്ദര്യത്തെ സംബന്ധിച്ച് ഏതാണ് ഏകാഭിപ്രായമുള്ള നിർവചനമുളളത്? സർവസമ്മതത്തോടെ സൗന്ദര്യത്തെ നിർവചിക്കാൻ കഴിയാറില്ല.കാരണം സൗന്ദര്യം...
പരസ്യമാകാത്ത ഒരു രഹസ്യവുമില്ല. രഹസ്യമെന്നത് പരസ്യവും കൂടിയാണ്. ഒരുപക്ഷേ നമ്മെക്കുറിച്ച് പരസ്യമായ കാര്യം നാം മാത്രം അറിയുന്നില്ല എന്നതാവാം ഏറ്റവും വലിയ രഹസ്യം. രഹസ്യം പറയുമ്പോൾ ഒന്നല്ല ഒരായിരം വട്ടം ആലോചിക്കണം. ഈ...
അടുത്തയിടെ എവിടെയോ കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം. വളർച്ച മുരടിച്ച സ്ഥലം. അതാണ് കംഫർട്ട് സോൺ....
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. രക്തബന്ധത്തെക്കാൾ അടുപ്പമുള്ള ഒരു ഹൃദയബന്ധത്തിന്റെ ഉടമയെ കാണാൻ വേണ്ടിയുള്ള യാത്രയിലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ബസിൽ വച്ച് ഒരു സുഹൃത്തിനെ കണ്ടത്. ഒരേ സ്ഥലത്തേക്കായിരുന്നു ഇരുവരുടെയും യാത്രയെന്നതുകൊണ്ടും ഒരേ സ്റ്റോപ്പിലാണ്...
ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ് എങ്ങനെയോ വളരെ യാദൃച്ഛികമായി ഗൾഫിലുള്ള ഒരാൾ കാണുന്നു....