ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എ സിയിട്ടിട്ടും ശരിക്കും തണുപ്പ് കിട്ടുന്നില്ല. അതോടെ, അവിടെയുള്ള ഒരു എ സി സർവീസ് സെന്ററിൽ കാർ കാണിച്ചു. അവർ അതിന്റെ ഫിൽറ്റർ അഴിച്ചു....
'സപ്തസ്വരങ്ങളുണർന്നൂ..രാഗലയങ്ങൾ വിടർന്നൂ'.... വേദിയിൽ കല്യാണിരാഗത്തിന്റെ ആരോഹണവരോഹണത്തിലൂടെ ഒരു മധുരസ്വരം അനർഗ്ഗളം ഒഴുകി പരന്നു..സ്വരങ്ങളും ജതികളും ഗാനസാഹിത്യവും ശ്രുതിശുദ്ധമായി സദസ്സിലേയ്ക്ക് പ്രവഹിച്ചു. അതെ, കേരളം കണ്ട മികച്ച സംഗീതമത്സരത്തിന്റെ ഫൈനലിൽ 'സീതാലക്ഷ്മി' എന്ന പതിമൂന്നുകാരി...
മക്കളുടെ സന്തോഷം ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരെങ്കിലും ഉണ്ടാവുമോ? സത്യത്തിൽ മാതാപിതാക്കളുടെ കഷ്ടപ്പാടും അധ്വാനവും അലച്ചിലുമെല്ലാം മക്കൾ സന്തോഷിച്ചുകാണാൻ വേണ്ടിയാണ്. പല മാതാപിതാക്കളുടെയും ചിന്ത മക്കൾക്ക് അവർ ചോദിക്കുന്നതെല്ലാം മേടിച്ചുകൊടുത്താൽ, നല്ല ഭക്ഷണവും വസ്ത്രവും...
തീരുമാനമെടുക്കൽ ഒരു കലയാണ്. ഒരാൾ ഒരു തീരുമാനമെടുക്കുമ്പോൾ അതിന്റെ നന്മയും തിന്മയും അയാളുടെ പിന്നാലെ വരുന്നു. ജീവിതത്തെ മുഴുവൻ സമഗ്രമായി ബാധിക്കുന്ന ഒരു നിർണ്ണായക നിമിഷമാണ് തീരുമാനമെടുക്കൽ എന്ന് പറയുന്നത് അതുകൊണ്ടാണ്.
അതായത് ഒരു...
ഒറ്റയ്ക്കായിരിക്കുക മനുഷ്യന്റെ വിധിയല്ല, മനുഷ്യൻ സ്വയം വരിക്കുന്ന തീരുമാനം മാത്രമാണത്. സമൂഹവുമായും മറ്റ് വ്യക്തികളുമായും അടുപ്പം പുലർത്തുക എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്.
ഓഫീസുകളിൽ ചില ഒറ്റയാന്മാരുണ്ട്.ആരോടും അടുപ്പം പുലർത്താത്തവർ. സ്വയം വരിച്ച ഏകാന്തതയിൽ ജീവിതകാലം...
പ്രണയം ആർക്കാണ് ഇല്ലാത്തത്? അല്ലെങ്കിൽ പ്രണയിച്ച് നഷ്ടപ്പെടാത്തവരായി ആരാണുള്ളത്? എന്തിനെയെങ്കിലുമൊക്കെ പ്രണയിക്കുകയും നഷ്ടപ്രണയത്തിന്റെ വിങ്ങലുമായി തപ്തഹൃദയത്തോടെ ജീവിക്കുന്നവരുമായി ആരൊക്കെയോ ഉണ്ട്. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും നഷ്ടപ്പെട്ടുപോയ ആ പഴയകാല പ്രണയത്തെ ഓർത്ത്...
സന്തോഷിക്കണോ, സ്വാധീനശേഷിയുണ്ടാകണോ, നല്ല തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാകണോ, കാര്യക്ഷമതയുളള നേതാവാകണോ എല്ലാറ്റിനും ഒന്നേയുള്ളൂ മാർഗ്ഗം. സ്വയാവബോധമുള്ള വ്യക്തിയാവുക. ഒരു വ്യക്തിക്ക് വളരാനും ഉയർച്ച പ്രാപിക്കാനുമുള്ള ഏറ്റവും പ്ര ധാനപ്പെട്ട വഴിയാണത്.
സ്വന്തം പ്രവൃത്തികളെയും ചിന്തകളെയും വൈകാരികതയെും...
'ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകും.' അടുത്തയിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണം നല്കിയപ്പോൾ ഒരു നടൻ പറഞ്ഞ വാചകമാണ് ഇത്.വിജയികളുടെ അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും അനുവാചകരുണ്ട്. മാർക്കറ്റ് വാല്യൂവുണ്ട്....
സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് എന്തുമാത്രം അറിവുള്ളവരാണ് ഓരോരുത്തരും? ജീവിതം വിജയപ്രദവും ആനന്ദകരവുമായിത്തീർക്കുന്ന പല ഘടകങ്ങളിലൊന്ന് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള മനസ്സിലാക്കലാണ്. തന്നെക്കുറിച്ച് തന്നെ ഓരോരുത്തർക്കും ആത്മാഭിമാനമുണ്ടായിരിക്കണം. മറ്റുള്ളവർ നമ്മെക്കുറിച്ച് പലതും പറഞ്ഞേക്കാം. അതെല്ലാം ചിലപ്പോഴെങ്കിലും നിഷേധാത്മകമായ കാര്യങ്ങളുമായിരിക്കാം....
ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം എന്ന് പണ്ടാരോ നിർവചിച്ചത് ഇത്തരമൊരു...
ലോകത്തുള്ള എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരന്മാരുമാണെന്ന് സാഹിത്യകാരനായ ഉറൂബിന്റെ ഒരു നിരീക്ഷണമുണ്ട്. മനുഷ്യമനസ്സിലെ നന്മകൾ എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരാമെന്നും എല്ലാവരുടെയും ഉളളിലും നന്മയുണ്ടെന്നുമുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തെ അത് പറയാൻ പ്രേരിപ്പിച്ചത്. മണ്ണിന്റെ...