സ്ത്രീസങ്കൽപ്പം: പുരുഷന്മാരെക്കുറിച്ച്…

Date:

സൗന്ദര്യവും ആരോഗ്യവും മാത്രം കൊണ്ട് പുരുഷന് സ്ത്രീയെ ആകർഷിക്കാൻ കഴിയുമോ? ഒരുപക്ഷേ ഒറ്റനോട്ടത്തിൽ സ്ത്രീകൾ അത്തരം പുരുഷന്മാരെ കാണുമ്പോൾ കൊള്ളാം എന്ന് അഭിപ്രായപ്പെട്ടേക്കാം. എന്നാൽ വിവാഹം പോലെ നീണ്ടുനില്ക്കുന്ന ബന്ധത്തിൽ അത്തരം ഗുണങ്ങൾ  കൊണ്ടുമാത്രം സ്ത്രീയുടെ സ്നേഹവും ബഹുമാനവും നേടാനും നിലനിർത്തിക്കൊണ്ടുപോകാനും ഒരു പുരുഷന് കഴിയണമെന്നില്ല. തന്റെ പുരുഷൻ സുന്ദരനും അരോഗദൃഢഗാത്രനും ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നതിനൊപ്പം തന്നെ മറ്റ് ചിലഗുണങ്ങൾ കൂടി അവൾ തന്റെ പുരുഷനിൽ നിന്ന്  പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്. ആകാരഭംഗി പോലെ തന്നെ പ്രധാനപ്പെട്ട അത്തരം ഗുണഗണങ്ങളെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

ചിരിപ്പിക്കാൻ കഴിയുന്നവൻ

നർമ്മരസികതയും ഫലിതം പറയാനും ആസ്വദിക്കാനുമുള്ള കഴിവും സരസമായി സംസാരിക്കാൻ പ്രാവീണ്യവുമുള്ള പുരുഷന്മാരെ സ്ത്രീകൾക്ക് പൊതുവെ ഇഷ്ടമാണ്. സരസമായി സംസാരിക്കാൻ കഴിവുള്ള പുരുഷന്മാരുടെ നേർക്ക് സ്ത്രീകൾക്ക് പൊതുവെ ഒരു ചായ് വുണ്ട്. പെൺകുട്ടികളെ പ്രണയബന്ധത്തിലാക്കുന്നതിനും പിന്നീട് ചൂഷണം ചെയ്യുന്നതിനും ഒട്ടുമിക്ക പുരുഷന്മാരും പ്രയോഗിക്കുന്ന വിദ്യ തങ്ങളുടെ സരസസംഭാഷണ ചാതുരി തന്നെയാണ്.


കരിയറിനെ പിന്തുണയ്ക്കുന്നവൻ

ഭാര്യമാരുടെ ജോലി സംബന്ധമായ കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കുന്നത് മിക്കപ്പോഴും ഭർത്താക്കന്മാരായിരിക്കും. വിവാഹത്തിന് മുമ്പ് ജോലി ചെയ്തിരുന്ന പല പെൺകുട്ടികളും വിവാഹശേഷം  ഹോം മേക്കർമാരായി ഒതുങ്ങിപ്പോകാറുണ്ട്. കാരണം ഭാര്യമാർ ജോലിക്ക് പോകുന്നത് ചില ഭർത്താക്കന്മാർക്ക് ഇഷ്ടമല്ല. എന്നാൽ തന്റെ കരിയറിനെ പിന്തുണയ്ക്കുകയും ജോലി തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പുരുഷന്മാരോട് സ്ത്രീകൾക്ക് ബഹുമാനവും ആദരവും ഉണ്ടായിരിക്കും.


മൂല്യങ്ങൾ പങ്കുവയ്ക്കുന്നവൻ

ഭാര്യയും ഭർത്താവും വ്യത്യസ്തരായ രണ്ടുവ്യക്തികളാണല്ലോ.രണ്ടുപേർക്കും രണ്ടുപേരുടേതായ ഗുണങ്ങളും സ്വഭാവപ്രത്യേകതകളും ഉണ്ട്. ഭാര്യയുടെ നന്മകളെയും ഗുണഗണങ്ങളെയും പങ്കുവയ്ക്കുന്നതിൽ ചില ഭർത്താക്കന്മാർ പ്രത്യേക ഉത്സാഹം കാണിക്കാറുണ്ട്. അത്തരം പുരുഷന്മാരെ സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്.

ജോലിയിൽ സഹായിക്കുന്നവൻ

അടുക്കള ജോലി ഭാര്യയുടേത് മാത്രമായി നീക്കിവയ്ക്കുന്ന കുറെ ഭർ്ത്താക്കന്മാരുണ്ട്. അത്തരം ഭർത്താക്കന്മാരെക്കാൾ ഭാര്യമാർ ഇഷ്ടപ്പെടുന്നത് തന്റെ ജോലികളിൽ സഹായിക്കാൻ സന്നദ്ധനാകുന്ന ഭർത്താവിനെയാണ്. ദോശ ചുടാനും പാത്രം കഴുകാനും ഇസ്തിരിയിടാനും സഹായിക്കുന്നതിലൂടെ ഭാര്യയുടെ ജോലിഭാരം ലഘൂകരിക്കാൻ സന്നദ്ധനാകുകയാണ് ഭർത്താവ്. തന്നെ പരിഗണിക്കുന്ന ഭർത്താക്കന്മാരോടുള്ള അത്തരം ഭാര്യമാരുടെ സ്നേഹം നിസ്സീമമായിരിക്കും.


നേട്ടങ്ങളെആഘോഷമാക്കുന്നവൻ

 ഭാര്യയുടെ കരിയർ വിജയം,പരീക്ഷാവിജയം, പ്രമോഷൻ, മറ്റ് പലതരത്തിലുള്ള കഴിവുകളിൽ നേടിയെടുക്കുന്ന വിജയങ്ങൾ ഇവയെല്ലാം തന്റേതൂകൂടിയായി ആഘോഷമാക്കുന്ന ഭർത്താക്കന്മാരുണ്ട്. ജീവിതപങ്കാളിയുടെ വിജയത്തിൽ  മതിമറക്കുന്നവർ. ഇത്തരം ഭർത്താക്കന്മാരെയും ഭാര്യമാർക്ക് വിസ്മരിക്കാനാവില്ല.

ആദരിക്കുന്നവൻ

ഭാര്യയെ തന്നെക്കാൾ താണപടിയിൽ കരുതിപോരുന്ന ചില ഭർത്താക്കന്മാരുണ്ട്. പക്ഷേ വേറെ ചിലർ തന്നെപോലെ തുല്യവ്യക്തിയായിട്ടാണ് അവളെയും കാണുന്നത്. തുല്യപദവിയിൽ തന്നെ കാണുകയും തന്റെ അഭിപ്രായങ്ങളെ ആദരിക്കുകയും അവ കേൾക്കാൻ സന്നദ്ധനാകുകയും ച്യെ്യുന്ന ഒരുപുരുഷനെയാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്.

More like this
Related

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു,...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...
error: Content is protected !!