വേനല്‍ക്കാലത്ത് അധികം ഭക്ഷണം വേണ്ട

Date:

വേനല്‍ച്ചൂടില്‍ കേരളം വെന്തു ഉരുകുകയാണ്. ഈ അന്തരീക്ഷത്തില്‍ ജീവിതരീതിയില്‍ മാത്രമല്ല ഭക്ഷണരീതിയിലും മാറ്റങ്ങള്‍ വരുത്തുകയും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വേണമെന്നാണ് ഡോക്ടേഴ്‌സിന്റെ അഭിപ്രായം. പ്രധാനമായും അവര്‍ ഓര്‍മ്മിപ്പിക്കുന്നത് വേനല്‍ക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുത് എന്നാണ്. മിതമായ ഭക്ഷണരീതിയാണ് വേനല്‍ക്കാലത്ത് അഭികാമ്യം. അതുപോലെ ഇറച്ചി, ചായ, കാപ്പി എന്നിവയുടെ ഉപയോഗവും പരമാവധി കുറയ്ക്കണം. പകരം  പച്ചക്കറികളും കരിക്കിന്‍ വെള്ളം, മോരും വെള്ളം, നാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയുമാണ് ശീലിക്കേണ്ടത് വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഫലവര്‍ഗ്ഗങ്ങളിലൊന്നാണ് തണ്ണിമത്തന്‍. ധാരാളം ജലമടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശത്തിന്റെ കുറവ് പരിഹരിക്കാന്‍ തണ്ണിമത്തന്‍ സഹായിക്കും. 

കുടിവെള്ളത്തിന്റെ കാര്യമാണ്  ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കുടിവെള്ളത്തില്‍ എലി മൂത്രം കലരാതെ സൂക്ഷിക്കണം. എലിപ്പനി പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മുന്‍കരുതല്‍ എടുക്കേണ്ടത്. അതുകൊണ്ട് തിളപ്പിച്ചാറ്റിയതും ശുദ്ധവുമായ കുടിവെള്ളമാണ് ഉപയോഗിക്കേണ്ടത്. മഞ്ഞപ്പിത്തമാണ് മറ്റൊരു രോഗം. കുടിവെള്ളത്തില്‍ മലാംശം കലരുന്നതുവഴി മഞ്ഞപ്പിത്തം പിടിക്കാന്‍ സാധ്യതയുണ്ട്. ഏതുവെള്ളവും എവിടെ നിന്ന് കിട്ടുന്ന വെള്ളവും കുടിവെള്ളമായും വീട്ടാവശ്യത്തിനായും ഉപയോഗിക്കാതെ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിച്ചാല്‍ വേനല്‍ക്കാലത്തെ  ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും ഒരുപരിധി വരെ നമുക്ക് അകലം പാലിക്കാന്‍ കഴിയും.

More like this
Related

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...

ഈ ഡയറ്റ് നല്ലതാണ്

ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം...
error: Content is protected !!