സൗഹൃദം ആരോഗ്യത്തിനും

Date:

ശരീരത്തിന് ആരോഗ്യം പകരുന്ന പല കാര്യങ്ങളുമുണ്ട്. സൗഹൃദവും അങ്ങനെയൊരു കാരണമാണ്. നല്ല ഒരു സൗഹൃദമുണ്ടെങ്കിൽ ഒരു പരിധിവരെ മനസ്സിനും ശരീരത്തിനും ഒന്നുപോലെ ആരോഗ്യവും ലഭിക്കും.  ഏകാന്തത എല്ലാ മനുഷ്യരുടെയും എന്നത്തെയും പ്രശ്നമാണ്. സാമൂഹികമായ ഒറ്റപ്പെടൽ മറ്റൊരു പ്രശ്നവും. ഇവയ്ക്ക്  രണ്ടിനും പരിഹാരമാണ് സൗഹൃദം. സുഹൃത്തുക്കൾ നമ്മെ ഒറ്റപ്പെട്ടവരോ ഏകാകികളോ ആക്കി മാറ്റുന്നില്ല. സാമൂഹികമായ ഒറ്റപ്പെടലിൽ നിന്ന് അവർ നമ്മെ അകറ്റിനിർത്തുന്നു. സമൂഹത്തിന്റെ ഭാഗമാണ് എന്ന  ചിന്ത ഉണ്ടാക്കുന്നു. അതുപോലെ പലരും പലവിധത്തിലുള്ള സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ്. വലുതോ ചെറുതോ ആയ സമ്മർദ്ദങ്ങൾ. ഉത്കണ്ഠ, വിഷാദം…, ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ ഏറ്റവും നല്ല ഔഷധമാണ് സൗഹൃദങ്ങൾ. അവർ നമ്മുടെ സംഘർഷങ്ങൾ കുറയ്ക്കുന്നു. അവരുടെ സാമീപ്യം, ഉപദേശങ്ങൾ, തിരുത്തലുകൾ.. സുഹൃത്തുക്കൾ നല്കുന്ന വൈകാരികമായ പിന്തുണയാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അവർ നമ്മുക്ക് നല്കുന്ന പിന്തുണ എത്രയോ വലുതാണ്! നല്ല സുഹൃത്തുക്കൾ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താൻ കഴിവുള്ളവരാണ്. വ്യക്തിപരമായ വളർച്ചയ്ക്ക് ഏറെ സഹായകരവും. വെല്ലുവിളികൾ ഏറ്റെടുക്കാൻ സഹായിക്കുന്നവരും സുഹൃത്തുക്കളാണ്.


സുഹൃത്തുക്കൾ എന്നതുകൊണ്ട് ഒരേ ലിംഗത്തിൽ പെട്ടവരോ എതിർലിംഗത്തിൽ പെട്ടവരോ  ആയിരിക്കണം  എന്നൊന്നുമില്ല, ആരുടെ അടുക്കലായിരിക്കുമ്പോഴാണ് നിങ്ങൾക്ക് ഏറ്റവും സന്തോഷവും സമാധാനവും തോന്നുന്നത്, ആരുടെ മുമ്പിലാണ് കാപട്യങ്ങളില്ലാതെ നിങ്ങൾക്ക് സുതാര്യതയോടെ പെരുമാറാൻ കഴിയുന്നത്, ജീവിതത്തിലെ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ആരുടെ അടുക്കലെത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, ആരോടാണ് എല്ലാം തുറന്നുപറയാൻ കഴിയുന്നത് അതാണ് നിങ്ങളുടെ സുഹൃത്ത്. നല്ല ഹൃദയമുള്ളവൻ. ലിംഗവ്യത്യാസങ്ങളോ പ്രായഭേദമോ വിദ്യാഭ്യാസനിലവാരമോ സാമൂഹികസാമ്പത്തിക അന്തരമോ ഒന്നും അവിടെ ബാധകമല്ല.

More like this
Related

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...
error: Content is protected !!