വിവാഹം കഴിക്കൂ, മാനസികവും ശാരീരികവുമായ ആരോഗ്യം സ്വന്തമാക്കൂ

Date:

പ്രായം ചെന്നു കഴിയുമ്പോള്‍ അവിവാഹിതരെക്കാള്‍ വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കാണ് ശാരീരികവും മാനസികവുമായ ആരോഗ്യം കൂടുതലായി കാണപ്പെടുന്നത് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സിഎന്‍എന്‍ ആണ് ഈ പഠനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹിതരായവര്‍ക്ക് അവിവാഹിതരെക്കാള്‍ പ്രായം ചെന്നുകഴിയുമ്പോള്‍ മെച്ചപ്പെട്ട ആരോഗ്യവും വേഗത്തില്‍ നടക്കുക ഉള്‍പ്പടെയുള്ള പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിലെ നടാഷ വുഡ് ആണ് പഠനം നടത്തിയത്. വൃദ്ധരുടെ നടത്തം, ഗ്രിപ്പ് സ്‌ട്രെങ്ത് എന്നിവ അടിസ്ഥാനമാക്കിയാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവിവാഹിതരായി കഴിയുന്നവര്‍ പ്രായം ചെന്നു കഴിയുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് അവിവാഹിതരായി കഴിയുന്നത് വ്യക്തികളുടെ ശാരീരികാരോഗ്യവുമായി ബന്ധിപ്പിച്ചുനോക്കുമ്പോള്‍ പ്രധാനപ്പെട്ട കാര്യമല്ലെന്നും പഠനം വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തികം ആരോഗ്യസുസ്ഥിതിയുടെ കാര്യത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുവെന്ന് പറയാതിരിക്കാനുമാവില്ല. സമ്പന്നരായ വ്യക്തികള്‍ പ്രായം ചെന്നുകഴിഞ്ഞിട്ടും ആരോഗ്യത്തോടെ ഇരിക്കുന്നത് കണ്ടുവരാറുണ്ട്. അവര്‍ നല്ല പരിസരങ്ങളില്‍ ജീവിക്കുന്നുവെന്നതാണ് ഇതിന് കാരണം. പോഷകാഹാരം കഴിക്കാനുള്ള സാധ്യതകള്‍ അവര്‍ക്കുണ്ട്. അനുദിനജീവിതത്തില്‍ പണം എങ്ങനെ കണ്ടെത്തും എന്നോര്‍ത്തുള്ള ടെന്‍ഷനുകളും ഇവര്‍ക്കില്ല. അതും സമ്പന്നരുടെ ആരോഗ്യകാര്യങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നടാഷ വുഡ് വ്യക്തമാക്കുന്നു.

More like this
Related

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...
error: Content is protected !!