- ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ തയ്യാറാകണം. അടിച്ചമര്‍ത്തലാണ് മിക്ക പ്രശ്നങ്ങള്‍ക്കും തുടക്കമെന്ന് ഓര്‍മ്മയിലിരിക്കട്ടെ.
- വിവാഹത്തിലൂടെ ജീവിതപങ്കാളി മാത്രമല്ല, മറ്റൊരു കുടുംബമാണ് നിങ്ങളുടെ കുടുംബവുമായി കൂടിച്ചേരുന്നത്. ഭാര്യവീട്ടുകാരോട് സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറുക. തന്റെ കുടുംബാംഗങ്ങളെ വേണ്ടരീതിയില്‍ അംഗീകരിക്കാതിരിക്കുന്നത് ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല എന്നത് മറക്കരുത്.
- ധനംകൊണ്ട് മാത്രം സന്തോഷം ലഭിക്കുകയില്ല എന്നത് സത്യമാണ്. പക്ഷെ, കുടുംബത്തിന്റെ സാമ്പത്തികഭദ്രതയില്ലായ്മ മന:സ്വസ്ഥത ഇല്ലാതാക്കും. വരവിന് അനുസരിച്ച് ജീവിതം ക്രമപ്പെടുത്താന്‍ ശ്രമിക്കണം.
- വഴക്കോ, മദ്യപാനശീലമോ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയെയുള്ളൂ എന്ന വസ്തുത മറക്കാതിരിക്കുക. എന്തെങ്കിലും തരത്തില്‍ മാനസികപ്രയാസവും, ബുദ്ധിമുട്ടും നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഭാര്യയുമായി ആ വിഷയം തുറന്നു ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും.
- വിവാഹം കഴിഞ്ഞിട്ടും എന്റെ അമ്മ പറയുന്നതുതന്നെ ആപ്തവാക്യം എന്ന മട്ടില്‍ അമ്മയുടെ പിറകെ കൂടാതിരിക്കുക. ഭാര്യയ്ക്കും അര്‍ഹമായ പരിഗണന നല്‍കുക.
- ഭാര്യയുടെ പൂര്‍വ്വകാലബന്ധം അറിഞ്ഞ് അതിന്റെ പേരില്‍ എപ്പോഴും സൂക്ഷ്മനിരീക്ഷണം നടത്താനുള്ള ശ്രമം ഒട്ടുംതന്നെ ആശ്യാസ്യമല്ല.
- എന്റെ വീട്ടിലെ പെണ്‍ഭരണം ഉണ്ടായിട്ടില്ല. ഇനിയും അതൊട്ട് വേണ്ടതാനും എന്ന മട്ടില്‍ ഭാര്യയുടെ അഭിപ്രായങ്ങള്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാതിരിക്കുന്ന പ്രവണത ശരിയല്ല.
- ഉദ്യോഗസ്ഥയാണ് ഭാര്യയെങ്കില്‍ അവരുടെ ജോലിതിരക്ക് പരിഗണിച്ച് അടുക്കളജോലിയില്‍ നിങ്ങള്‍ക്കാവുന്ന വിധത്തില്‍ സഹകരിക്കുക.
- വാരാന്ത്യത്തില്‍ ഭാര്യയുടെ കൂടെ ഷോപ്പിംഗിനോ സിനിമയ്ക്കോ അല്ലെങ്കില്‍ ബീച്ചിലോ പാര്‍ക്കിലോ പോകാന്‍ സമയം കണ്ടെത്തണം. അത് പരസ്പരം ഉള്ളുതുറന്നു കാര്യങ്ങള്‍ പറയാനും, മനസ്സിലാക്കാനും ഏറെ സഹായിക്കും.
നവവരന്‍ ഓര്‍മ്മിക്കാന്‍
Date: