നാലാം പിറന്നാളിന്റെ സന്തോഷങ്ങൾ

Date:

ജന്മദിനങ്ങൾ സന്തോഷകരമാകുന്നത് അത് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടുകൂടിയാണ്.  ഓരോ ജന്മദിനവും അക്കാരണത്താൽ നന്ദിയുടെ അവസരമാണ്. അതുപോലെ തന്നെ വീണ്ടും സ്വപ്നങ്ങൾ കാണാനുള്ളതിന്റെയും.
 ഇത് ഒപ്പത്തിന്റെ നാലാം പിറന്നാളാണ്. ഇതുപോലൊരു ജൂണിലായിരുന്നു ഒപ്പം ആദ്യമായി ഇറങ്ങിയത്. അന്ന് കേരളം നിപ്പ വൈറസുമായിട്ടുള്ള പോരാട്ടത്തിലൂടെ കടന്നുപോകുന്ന അവസരമായിരുന്നു. പിന്നെ അടുത്തവർഷങ്ങളിലായി പ്രളയം വന്നു.  അതിന് ശേഷം ലോകത്തെ തന്നെ നിശ്ചലമാക്കിയ കോവിഡ് വന്നു. കാലത്തെയും ചരിത്രത്തെയും സംഭവഗതികളെയും എല്ലാം അടയാളപ്പെടുത്തി അപ്പോഴെല്ലാം ഒപ്പം പിടിച്ചു നിന്നു. വലിയൊരു അത്ഭുതമായി മാത്രമേ അക്കാര്യം ഞങ്ങൾക്ക് ഓർമ്മിക്കാനാവൂ.

 കാരണം വലിയ രീതിയിൽ തുടങ്ങുകയും പ്രമുഖരുടെ പിന്തുണയുണ്ടായിരിക്കുകയും ചെയ്ത  പല പ്രസിദ്ധീകരണങ്ങളും ചുരുങ്ങിയ കാലം കൊണ്ട് പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും നിശ്ശബ്ദതയിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു. അപ്പോഴും ഒപ്പം നിലനില്ക്കുന്നു. സർവ്വശക്തനായ ദൈവത്തിന്റെ അനന്തകാരുണ്യത്തിനും ഈ മാസികയെ പലവിധത്തിൽ താങ്ങിനിർത്തുന്നവരുടെ സഹായമനസ്‌കതയ്ക്കും  സ്നേഹത്തിനും ഒരുപാട് നന്ദി.

സമൂഹത്തിലും വ്യക്തിതലത്തിലും കുടുംബതലത്തിലുമെല്ലാം മൂല്യാധിഷ്ഠിതമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ശ്രമങ്ങളാണ് ഒപ്പത്തിന്റെ ഓരോ ലക്കങ്ങളും. ഇടവേളയ്ക്ക് ശേഷം ഒപ്പത്തെ വീണ്ടും അച്ചടിരൂപത്തിൽ കൈയിൽ കിട്ടിയപ്പോൾ അതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള അനേകരുടെ പ്രതികരണങ്ങൾ ഒപ്പത്തിന് നിങ്ങളുടെ ജീവിതത്തിലുള്ള സ്ഥാനം അടിവരയിടുന്നുണ്ട്. നന്ദി.

 തിരുത്തലുകളും പിന്തുണയ്ക്കലുകളും പങ്കുവയ്ക്കലുകളുമായി നമുക്ക് ഒപ്പമായിരിക്കാം, ഒപ്പത്തിനൊപ്പമായിരിക്കാം.

സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!